| Thursday, 17th August 2023, 11:19 pm

ഞാന്‍ സഞ്ജുവിനോട് പറഞ്ഞിരുന്നു എനിക്ക് ക്രിക്കറ്റല്ല പ്രഷര്‍, പക്ഷെ ഇതാണ്; ഇന്ത്യന്‍ ടീമിലെത്തി റിങ്കു

സ്പോര്‍ട്സ് ഡെസ്‌ക്

2023 ഐ.പി.എല്‍ സീസണില്‍ ക്രിക്കറ്റ് ആരാധകരപുടെ മനം കവര്‍ന്ന താരമാണ് റിങ്കു സിങ്. കൊല്‍ക്കത്ത് നൈറ്റ് റൈഡേഴ്‌സിനായി ഒരുപാട് മത്സരങ്ങള്‍ ഫിനിഷ് ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. അദ്ദേഹത്തിന്റെ ഗെയിം റീഡിങ്ങും ഒരുപാട് പ്രശംസ നേടികൊടുത്തിരുന്നു.

അയര്‍ലന്‍ഡിനെതിരെയുള്ള മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയില്‍ റിങ്കും ടീമിലുണ്ട്. ആദ്യമായാണ് ഈ 25 കാരന്‍ ഇന്ത്യന്‍ ടീമിലെത്തുന്നത്. ഇന്ത്യന്‍ ടീമിന്റെ ട്രെയിനിങ് സെഷനില്‍ റിങ്കു പങ്കെടുത്തിരുന്നു.

തന്റെ ആദ്യ നെറ്റ് സെഷനെ കുറിച്ച് റിങ്കു മനസ് തുറന്നിരുന്നു. താന്‍ ഒരുപാട് എന്‍ജോയ് ചെയതെന്നും അവസരം ലഭിക്കുവാണെങ്കില്‍ തന്റെ നൂറ് ശതമാനം ടീമിനായി നല്‍കുമെന്നും താരം പറഞ്ഞു.

സഞ്ജുവിനോട് ക്രിക്കറ്റല്ല തനിക്ക് ഇത്തരത്തിലുള്ള ഇന്റര്‍വ്യുകളാണ് പ്രഷര്‍ തരുന്നതെന്നും റിങ്കു പറയുന്നുണ്ട്.

‘ആദ്യ പരിശീലന സെഷന്‍ വളരെ മികച്ചതായിരുന്നു, എനിക്ക് വളരെ നല്ലതായി തോന്നി, കാലാവസ്ഥയും വളരെ മികച്ചതായിരുന്നു. കുറച്ച് ബാറ്റിങ്ങും ഫീല്‍ഡിങ്ങും ബൗളിങ്ങും ചെയ്തു. എനിക്ക് കളിക്കാന്‍ അവസരം ലഭിച്ചാല്‍, ഞാന്‍ എന്റെ 100 ശതമാനം നല്‍കുകയും ഇന്ത്യക്ക് വേണ്ടി മത്സരങ്ങള്‍ ജയിക്കുകയും ചെയ്യും.

ഞാന്‍ എല്ലാവരേയും കണ്ടു, എന്റെ കളി ആസ്വദിക്കാനും സമ്മര്‍ദ്ദം ചെലുത്തരുതെന്നും അവര്‍ എന്നോട് പറഞ്ഞു,. ഞാന്‍ സഞ്ജു ഭായിയോട് പറഞ്ഞു, എനിക്ക് അഭിമുഖത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ മാത്രമേയുള്ളൂ, ക്രിക്കറ്റുമായി ബന്ധപ്പെട്ട് ഒരു സമ്മര്‍ദ്ദവുമില്ല,’ റിങ്കു പറയുന്നു.

കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ 470 റണ്‍സുമായി കെ.കെ.ആറിന്റെ ടോപ് സ്‌കോറര്‍ റിങ്കും സിങ്ങായിരുന്നു. ഗുജരത്ത് ടൈറ്റന്‍സിനെതിരെ അവസാന ഓവറില്‍ നേടിയ മുഹൂര്‍ത്തം ഈ അടുത്ത കാലത്തൊന്നും ആരും മറക്കില്ല. വലിയ പേരുകേട്ട താരങ്ങളുള്ള കെ.കെ.ആറിന്റെ ഇത്തവണത്ത് ഹീറോ റിങ്കുവായിരുന്നു.

Content Highlight: Rinku Singh Shares his experience in Indian Team

Latest Stories

We use cookies to give you the best possible experience. Learn more