ഡിസംബര്‍ ഒന്നിന് ഇന്ത്യയും ഓസ്ട്രേലിയയുമായുള്ള നാലാം ടി-ട്വന്റി മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചപ്പോള്‍ ഓപ്പണിങ് ഇറങ്ങിയ യെശ്വസി ജയ്‌സ്വാള്‍ 28 പന്തില്‍ നിന്ന് ഒരു സിക്‌സറും നാല് ബൗണ്ടറിയും അടക്കം 37 റണ്‍സ് നേടി.
ഋതുരാജ് ഗെയ്ക്വാദ് 28 പന്തില്‍ നിന്ന് ഒരു സിക്‌സറും മൂന്ന് ബൗണ്ടറികളുമടക്കം 32 റണ്‍സും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അവര്‍ക്ക് ശേഷം ഇറങ്ങിയ ശ്രേയസ് അയ്യര്‍ എട്ട് റണ്‍സും സൂര്യകുമാര്‍ യാദവ് രണ്ട് പന്തില്‍ നിന്നും ഒരു റണ്‍സുമായി പുറത്തായപ്പോള്‍ ഇന്ത്യക്ക് വന്‍ നിരാശയാണ് ഉണ്ടായത്.
ടോപ് ഓര്‍ഡര്‍ തകര്‍ച്ചക്കിടയില്‍ ഇറങ്ങിയ മധ്യനിരക്കാരനായ റിങ്കു സിങ് 29 പന്തില്‍ നിന്നും രണ്ടു സിക്‌സറുകളും നാല് ബൗണ്ടറികളും അടക്കം 46 റണ്‍സ് ആണ് ടീമിന് നേടിക്കൊടുത്തത്. നിര്‍ണായകഘട്ടത്തില്‍ റിങ്കു ടീമിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചത് 158.62 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു.
ജിതേഷ് ശര്‍മ 19 പന്തില്‍ മൂന്ന് സിക്‌സറുകളും ഒരു ബൗണ്ടറിയും നേടി 35 റണ്‍സിന്റെ മികച്ച പ്രകടനവും കാഴ്ചവച്ചു. 184.21 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു ജിതേഷ് ശര്‍മയുടെ മിന്നും പ്രകടനം.
എന്നാല്‍ മധ്യനിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച റിങ്കു സിങ്ങിന്റെ ഒരു റിവേഴ്‌സ് സ്വീപ് സിക്‌സര്‍ ആണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.
മാത്വു ഷോര്‍ട്ടിന്റെ പന്തില്‍ റിങ്കു തേര്‍ഡ് മാനിലേക്ക് ഒരു റിവേഴ്‌സ് സ്വീപ്പ് ചെയ്തുകൊണ്ടായിരുന്നു ആരാധകരെയും ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെയും ഞെട്ടിച്ചത്. റിങ്കു നേടിയ സിക്‌സറിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.
മധ്യനിരക്ക് ശേഷം ബാറ്റിംഗ് തകര്‍ച്ച ആയിരുന്നു ഇന്ത്യക്ക് നേരിടേണ്ടി വന്നത്. അക്‌സര്‍ പട്ടേലും ദീപക് ചാഹറും പൂജ്യം ഫ്രണ്ട്‌സിന് പുറത്തായപ്പോള്‍ രവി ബിഷ്‌ണോയി നാലു റണ്‍സിനും ആവേശ് ഖാന്‍ ഒരു റണ്‍സും എടുത്ത് പുറത്താക്കുകയായിരുന്നു.
Content Highlight: Rinku singh’s reverse sweep sixer against mathwue short