ദിലീപേട്ടന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല; റിമി ടോമി
Kerala
ദിലീപേട്ടന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല; റിമി ടോമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th July 2018, 10:25 pm

സിനിമാ നടന്‍ ദിലീപിന് നന്ദി പറഞ്ഞ് ഗായികയും അഭിനേതാവുമായ റിമി ടോമി. തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് റിമി ടോമി ദിലീപ്, നാദിര്‍ഷാ, ലാല്‍ ജോസ് തുടങ്ങിയവര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് പോസ്റ്റ് ഇട്ടത്.

മീശമാധവന്‍ എന്ന ചിത്രത്തിന്റെ 16 വര്‍ഷം എന്ന് സൂചിപ്പിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് റിമിയുടെ നന്ദി പ്രകടനം. മീശമാധവന്‍ എന്ന ചിത്രം എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട എനിക്ക് വഴിത്തിരിവായ ചിത്രമാണ്. ഒരു സിനിമയില്‍ പാടുക എന്നത് ഞാന്‍ ചിന്തിച്ചിട്ടേ ഇല്ലായിരുന്നു. റിമി പറയുന്നു.

ഇങ്ങനെ ഒരവസരം എനിക്ക് ഒരുക്കി തന്ന എന്റെ ഗുരുതുല്യരായ നാദിര്‍ഷ്‌ക, ദിലീപേട്ടന്‍, സര്‍ വിദ്യാജി, ലാല്‍ ജോസ് എന്നിവര്‍ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എന്നും റിമി ടോമി കുറിയ്കുന്നു.

നിലവില്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിടുകയാണ് ദിലീപ്. താരത്തെ എ.എം.എം.എയില്‍ തിരിച്ചെടുത്തതില്‍ വലിയ വിവാദങ്ങൾ ഉയരുകയും പല താരങ്ങളും സംഘടനയില്‍ നിന്ന് രാജിവെയ്ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് റിമി ടോമിയുടെ നന്ദി പ്രകടനം.