| Friday, 29th April 2022, 2:19 pm

ഊളബാബുവിനെ പോലെയാവരുത്; അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ ലൈംഗീക പീഡന പരാതിയില്‍ അതിജീവിതക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍. കഴിഞ്ഞ ദിവസം വൈറലായ ഊളബാബു എന്ന കാര്‍ട്ടൂണാണ് റിമ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.

‘ഇതാണ് ഊളബാബു, ഊളബാബു അതിജീവിതയോട് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുകയാണ്, ഊളബാബുവിനെ പോലെയാവരുത്,’ എന്നാണ് റിമ പങ്കുവെച്ച ചിത്രത്തിലുള്ളത്.

നിരവധി പ്രമുഖരാണ് ഊളബാബു എന്ന് പേരിട്ട കാര്‍ട്ടൂണ്‍ ഇന്നലെ ഷെയര്‍ ചെയ്തത്.

അതേസമയം വിജയ് ബാബു ദുബായില്‍ ആണെന്ന് സ്ഥിരീകരിച്ചു. ഈ മാസം 24 നാണ് ബെംഗളൂരുവില്‍ നിന്നാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്.

നടന് മുന്നില്‍ മറ്റ് വഴികളില്ലെന്നും കീഴടങ്ങുമെന്നാണ് പ്രതീക്ഷയെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ കഴമ്പുള്ളതെന്ന് ഓരോ നിമിഷവും തെളിയുന്നെന്നും കമ്മിഷണര്‍ പറഞ്ഞു.

സി.സി.ടി.വി ദൃശ്യങ്ങള്‍ മാത്രല്ല വേറെയും ശാസ്ത്രീയ തെളിവുകളുണ്ട്. നടനും പരാതിക്കാരിയായ നടിയും കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ എത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.

കൊച്ചി പനമ്പള്ളി നഗറിലെ ആഡംബര ഹോട്ടലില്‍ നിന്നാണ് നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്. കഴിഞ്ഞ മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ 14 വരെയുള്ള തീയതികളില്‍ അഞ്ച് സ്ഥലത്ത് തന്നെ വിജയ് ബാബു കൊണ്ടുപോയി എന്നാണ് പരാതിക്കാരിയുടെ മൊഴിയിലുള്ളത്.

ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെ കണ്ടെത്താന്‍ പോലീസ് കഴിഞ്ഞ ദിവസം ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.

Content Highlight: rima kallingal story about oolababu

Latest Stories

We use cookies to give you the best possible experience. Learn more