| Tuesday, 26th September 2017, 11:25 am

' മമ്മൂട്ടി അച്ഛന്‍ വേഷം ചെയ്താല്‍ എന്താണ് കുഴപ്പം? ലിച്ചി മാപ്പു പറയേണ്ടതുണ്ടോയെന്നും റിമ കല്ലിങ്കല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചാനല്‍ പരിപാടിയ്ക്കിടെ മമ്മൂട്ടിയ്ക്ക് തന്റെ അച്ഛനായി അഭിനയിക്കാം എന്നു പറഞ്ഞതിന്റെ പേരില്‍ നടി അന്ന രേഷ് രാജിനെ ആക്രമിച്ചവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടി റീമാ കല്ലിങ്കല്‍. എന്തിന്റെ പേരിലാണ് ലിച്ചി മാപ്പു പറയേണ്ടത് എന്നു ചോദിച്ചുകൊണ്ടാണ് റിമയുടെ വിമര്‍ശനം.

“65 വയസുള്ള നടന് തന്റെ അച്ഛനായി അഭിനയിക്കാം എന്നു പറഞ്ഞതിന്റെ പേരിലാണ് ലിച്ചി ആക്രമിക്കപ്പെട്ടത്. എന്തിന്? മമ്മൂട്ടിക്ക് ആ റോള്‍ ചെയ്തുകൂടാ എന്നാണോ ഇവര്‍ കരുതുന്നത്?” റിമ ചോദിക്കുന്നു.

മമ്മൂട്ടിക്ക് ആ വേഷം മികച്ച രീതിയില്‍ ചെയ്യാന്‍ കഴിയുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും കൗരവര്‍ എന്ന ചിത്രം അതിനു തെളിവാണെന്നും റിമ ചൂണ്ടിക്കാട്ടുന്നു. ശോഭന, ഉര്‍വശി രേവതി പോലുള്ള നടികള്‍ 30 കാരിയുടെ വേഷം ചെയ്തപ്പോഴും 70കാരിയുടെ വേഷം ചെയ്തപ്പോഴും നമ്മള്‍ സ്വീകരിച്ചിട്ടുണ്ട്. അതുപോലെയല്ലേ ഇതെന്നും റിമ ചോദിക്കുന്നു.


Also Read: നഗ്നരും ബോധരഹിതരുമായി ഓപ്പറേഷന്‍ തിയറ്ററില്‍ മലച്ചുകിടക്കുന്ന രോഗിയുടെ സ്വകാര്യത ആരാണ് സംരക്ഷിക്കുക


“65 വയസുള്ള നടന് തന്റെ അച്ഛനായി അഭിനയിക്കാം എന്നു പറഞ്ഞതിന്റെ പേരിലാണ് ലിച്ചി ആക്രമിക്കപ്പെട്ടത്. എന്തിന്? മമ്മൂട്ടിക്ക് ആ റോള്‍ ചെയ്തുകൂടാ എന്നാണോ ഇവര്‍ കരുതുന്നത്? എനിക്കുതോന്നുന്നത് അദ്ദേഹത്തിന് അത് മികച്ച രീതിയില്‍ ചെയ്യാന്‍ കഴിയുമെന്നാണ്. കൗരവര്‍ ഓര്‍ക്കുന്നില്ലേ?

അദ്ദേഹം മികച്ച നടനാണ്. അദ്ദേഹം 70 വയസുകാരന്റെ വേഷം ചെയ്താലും 30 വയസുകാരന്റെ വേഷം ചെയ്താലും നമ്മള്‍ സ്വീകരിക്കും. ശോഭന, ഉര്‍വശി, രേവതി പോലുള്ള നടികള്‍ 70കാരിയുടെ വേഷത്തിലും 30 കാരിയുടെ വേഷത്തിലും വന്നപ്പോള്‍ നമ്മള്‍ സ്വീകരിച്ചതുപോലെ. അല്ലേ?

കാപട്യമില്ലാതെ, ലിംഗ, പ്രായ ഭേദമില്ലാതെ സ്‌നേഹം നല്‍കുന്നവരാണ് നമ്മള്‍. ലിച്ചി ട്രോള്‍ ചെയ്തുകൊണ്ട് ആരാണ് നമ്മുടെ പേരുകളയുന്നത്?

ഇവിടെ എന്താണ് പ്രശ്‌നം? എന്തുകൊണ്ടാണ് എന്തിനുവേണ്ടിയാണ് ലിച്ചി മാപ്പുപറയേണ്ടത്?

We use cookies to give you the best possible experience. Learn more