ഫേസ് ടു ഫേസ്/ റിമാ കല്ലിങ്കല്‍
[] മലയാള സിനിമയിലെ കഴിഞ്ഞ വര്‍ഷത്തെ ആകര്‍ഷണീയതയുള്ള സ്ത്രീയായി കൊച്ചി ടൈംസ് തിരഞ്ഞെടുത്തത് റിമാ കല്ലിങ്കലിനെയായിരുന്നു. ഓണ്‍ലൈനിലൂടെ വോട്ടിങ് നടത്തിയ മത്സരത്തില്‍ റിമയ്ക്കാണ് കൂടുതല്‍ വോട്ട് ലഭിച്ചത്. മലയാള സിനിമയില്‍ വ്യത്യസ്തമാര്‍ന്ന അഭിനയ ശൈലി കൊണ്ടുവന്ന താരമെന്ന് വേണമെങ്കില്‍ റിമയെ പറയാം.
22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുന്ന സംസ്ഥാന അവാര്‍ഡ് നേടിയ റിമയ്ക്ക് ഏറെ പ്രശംസ നേടിക്കൊടുത്ത കഥാപാത്രമായിരുന്നു ചിത്രത്തിലെ ടെസ്സ ഏബ്രഹാം.
മലയാള സിനിമയിലെ ആകര്‍ഷകത്വം തോന്നുന്ന നടിയാണ് റിമയെന്ന് തോന്നിയിട്ടുണ്ട്. ?[]
എന്റെ സ്വഭാവം യഥാര്‍ത്ഥത്തില്‍ എനിയ്ക്ക് തന്നെ പിടികിട്ടിയിട്ടില്ല. യഥാര്‍ത്ഥത്തില്‍ എനിയ്ക്ക് അത്തരമൊരു അഭിലഷണീയമായ വ്യക്തിത്വം ഉണ്ടെന്നും ഞാന്‍ അവകാശപ്പെടുന്നില്ല. എന്തും ആരുടെ മുന്നിലും വെട്ടിത്തുറന്ന് പറയുന്ന ഒരു സ്വഭാവമാണ് എന്റേത്.
കാഴ്ചയ്ക്കുള്ള സൗന്ദര്യം മാറ്റി നിര്‍ത്തിയാല്‍ ഒരു സ്ത്രീക്ക് വേണ്ട പ്രധാന ഗുണങ്ങള്‍ എന്തൊക്കെയാണ് ?
മികച്ച വ്യക്തിത്വം തന്നെയാണ് ഓരോ സ്ത്രീക്കും ആദ്യം വേണ്ടത്. ഓരോ സ്ത്രീയും കാഴ്ചയില്‍ എങ്ങനെ ഇരിക്കുന്നു എന്നതിനേക്കാള്‍ പ്രാധാന്യം അവരുടെ വ്യക്തിത്വത്തിന് തന്നെയാണ്. അവരുടെ കഴിവ്, സമൂഹത്തില്‍ ചെയ്യുന്ന സേവനങ്ങളും എല്ലാം പ്രധാന ഘടകങ്ങള്‍ തന്നെയാണ്.
റിമ എങ്ങനെയാണ് ജീവിതത്തെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നത് ?
ഞാന്‍ ഒരു നര്‍ത്തകിയാണ്. ഞാന്‍ നടക്കാന്‍ പഠിച്ച അന്ന് മുതല്‍ തന്നെ നൃത്തവും പഠിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പിന്നെ എന്റെ മാതാപിതാക്കള്‍ കൃത്യനിഷ്ഠയോടെയാണ് ജീവിച്ചത്. അത് ഒരു പരിധി വരെ എനിയ്ക്ക് പകര്‍ന്ന് കിട്ടിയിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ ഭാഗ്യവതിയാണ്. എനിയ്ക്ക് പുറത്ത് പോയി വര്‍ക്ക് ചെയ്യേണ്ടി വരികയോ ഡയറ്റ് ചെയ്യുകയേ വേണ്ടിവന്നിട്ടില്ല. ഞാന്‍ നൃത്തം അഭ്യസിക്കുക മാത്രമേ ചെയ്യാറുള്ളൂ.
അടുത്ത പേജില്‍ തുടരുന്നു
മലയാള സിനിമയിലെ ഫാഷന്‍ ഐക്കണ്‍ ആയാണ് റിമയെ കാണുന്നത്, എന്താണ് റിമയുടെ ഫാഷന്‍ ശൈലി ?
എല്ലായ്‌പ്പോഴും വ്യത്യസ്തത കാത്തുസൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. ബ്രാന്റഡായ ഒരു വസ്തുവും ഞാന്‍ ഉപയോഗിക്കാറില്ല. ഞാന്‍ എന്റേതായ ഒരു ശൈലി രൂപപ്പെടുത്തി എടുക്കുകയാണ് ചെയ്യാറ്. എനിയ്ക്ക് എന്തെല്ലാമുണ്ടോ അതെല്ലാം വെച്ച് ഞാന്‍ ഒരു സ്‌റ്റൈല്‍ രൂപപ്പെടുത്തി എടുക്കും. ഒരു ഫാഷനേയും കണ്ണടച്ച് പിന്തുടരാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല.[]
വിവാഹം കഴിക്കുന്നത് ഒരു നടിയെ സംബന്ധിച്ച് പ്രതികൂലമാണെന്ന് കേട്ടിട്ടുണ്ട്, റിമയ്ക്ക് അങ്ങനെ തോന്നിയിട്ടുണ്ടോ ?
അസംബന്ധമായ ഒരു കാര്യമാണ് അത്. ഒരിക്കലും എനിയ്ക്ക് അങ്ങനെ തോന്നിയിട്ടില്ല. കാരണം അങ്ങനെയായിരുന്നെങ്കില്‍ ഐശ്വര്യ റായിയേയും കരീന കപൂറിനേയും ചിത്രാംഗത സിങ്ങിനെപ്പോലെയും വിദ്യാബാലനേയും പോലുള്ളവരൊന്നും ഇന്ന് കരിയറിലേ ഉണ്ടാകുമായിരുന്നില്ല.
ഒരാള്‍ക്കും ഒരാളേയും ഏറെ നാള്‍ പിടിച്ച് നിര്‍ത്താനൊന്നും കഴിയില്ല. അങ്ങനെ ചെയ്യുമെന്നും തോന്നുന്നില്ല.
മലയാള സിനിമയില്‍ റിമയ്ക്ക് അനുയോജ്യനെന്ന് തോന്നിയ ആള്‍ ?
ഇപ്പോള്‍ ഞാന്‍ ഒരു പ്രണയത്തിന് മുന്നില്‍ തലകുനിച്ച് നില്‍ക്കുകയല്ലേ, അപ്പോള്‍ പിന്നെ ആഷിഖിനേക്കാള്‍ അനുയോജ്യനായി ഒരാളും ഉണ്ടെന്ന് തോന്നില്ലല്ലോ [ചിരിക്കുന്നു]
ഒരു തമിഴ് ചിത്രം ചെയ്തതൊഴിച്ചാല്‍ മറ്റ് അന്യഭാഷാ ചിത്രങ്ങളിലേക്കൊന്നും റിമ കടന്ന് ചെന്നിട്ടില്ല, ഭാവിയില്‍ അത് പ്രതീക്ഷിക്കാമോ ?
ഇപ്പോള്‍ അങ്ങനെ പ്രത്യേകിച്ച് പ്ലാന്‍ ഒന്നും ഇല്ല. മറ്റ് ഭാഷകളില്‍ പോയി അഭിനയിക്കാന്‍ താത്പര്യം ഉണ്ട്. പക്ഷേ എന്നെ സംബന്ധിച്ച് മലയാള സിനിമയില്‍ ലഭിക്കുന്നതെല്ലാം മികച്ച കഥാപാത്രങ്ങളാണ്. ഒരു പക്ഷേ ഇവിടുത്തേക്കാള്‍ പ്രതിഫലം മറ്റ് ഭാഷകളില്‍ അഭിനയിച്ചാല്‍ ലഭിക്കുമായിരിക്കും. എന്നിരുന്നാലും ഇവിടെ ലഭിക്കുന്നത്ര മികച്ച കഥാപാത്രങ്ങള്‍ കിട്ടിക്കോളണമെന്നില്ല. മികച്ച കഥാപാത്രങ്ങള്‍ എവിടെ നിന്ന് ലഭിച്ചാലും അഭിനയിക്കാന്‍ ഞാന്‍ തയ്യാറാണ്.
കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ