| Tuesday, 28th February 2017, 2:17 pm

ഇവളാണ് യഥാര്‍ത്ഥ സൂപ്പര്‍ സ്റ്റാര്‍; അക്രമത്തിനിരയായ നടിയെ അഭിനന്ദിച്ച് റിമ കല്ലിങ്കല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: അക്രമണത്തിനിരയായ നടിയുടെ നിലപാടുകളെ അഭിനന്ദിച്ച് ചലച്ചിത്ര താരം റിമ കല്ലിങ്കല്‍. പ്രതിസന്ധികളെ തരണം ചെയ്യുമെന്ന് പറഞ്ഞ് നടി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയത് ചിത്രം ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്ത് കൊണ്ടാണ് റിമ നടിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇവളാണ് യഥാര്‍ത്ഥ സൂപ്പര്‍ സ്റ്റാര്‍ എന്നു കുറിച്ച് കൊണ്ടാണ് റിമ നടിയുടെ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.


Also read കോട്ട് നന്നായിരിക്കുന്നു ; ഏത് മണ്ഡലത്തിലെ എം.പിയാണ്; സുരേഷ് ഗോപിയോട് എലിസബത്ത് രാജ്ഞിയുടെ ചോദ്യം


“ജീവിതത്തില്‍ പല തിരിച്ചടികളും നേരിട്ടിട്ടുണ്ടെന്നും എന്നാല്‍ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യുമെന്നുമായിരുന്നു നടി ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞിരുന്നത്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാ എന്നു കരുതിയിരുന്ന പലതും സംഭവിച്ചു. ജിവിതത്തില്‍ പരാജയങ്ങളും വിഷമങ്ങളും അനുഭവിച്ചു. പക്ഷേ എനിക്കുറപ്പാണ് താന്‍ തിരിച്ചുവരുമെന്നത്. എനെ സ്‌നേഹിക്കുകയും എനിക്കായ് പ്രാര്‍ത്ഥിക്കുകയും ചെയ്തവര്‍ക്കെല്ലാം നന്ദി.” എന്നായിരുന്നു താരം ഇന്‍സ്റ്റാഗ്രാമില്‍ ചിത്രത്തോടൊപ്പം പോസ്റ്റ് ചെയ്തിരുന്നത്.


Dont miss നടിയെ തട്ടിക്കൊണ്ടു പോയ സംഭവം: മൊബൈല്‍ഫോണിനായി നാവികസേനയുടെ സഹായത്തോടെ തിരച്ചില്‍ 


നേരത്തെയും റിമ നടിക്ക് പിന്തുണ അര്‍പ്പിച്ച് കൊണ്ടും സ്ത്രീ വിരുദ്ധത ചിത്രീകരിക്കുന്ന സിനിമകള്‍ക്കെതിരെയും പ്രതികരണങ്ങളുമായി രംഗത്തു വന്നിരുന്നു. അക്രമത്തിനിരയായ നടിക്ക് പിന്തുണ അര്‍പ്പിച്ച് കൊണ്ടുള്ള പ്രഥ്വിരാജിന്റെ നിലപാടുകളെയും റിമ സ്വാഗതം ചെയ്തിരുന്നു.

ആക്രമണങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ പൊതുവേ സമൂഹത്തില്‍ നിന്നും പിന്‍വലിയുമ്പോള്‍ അക്രമികള്‍ക്കെതിരെ പരാതി കൊടുക്കുകയും വിഷയത്തില്‍ വ്യക്തമായ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്ത നടിയെ അഭിനന്ദിച്ച് കൊണ്ട് പലരും രംഗത്തെത്തിയിരുന്നു. പ്രതിസന്ധികളെ തരണം ചെയ്യുമെന്ന് അവകാശപ്പെട്ട നടിയുടെ പുതിയ പോസ്റ്റിനും നവമാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

We use cookies to give you the best possible experience. Learn more