കൊച്ചി: സോഷ്യല്‍ മീഡിയിയില്‍ സ്ത്രീകള്‍ക്കെതിരായ അശ്ലീല പരാമര്‍ശങ്ങള്‍ക്കെതിരെയും പ്രചാരണങ്ങള്‍ക്കെതിരെയും ആരംഭിച്ച ഷോ ദെം ഹൗ ഇറ്റ്‌സ് ഡണ്‍ ക്യാംപയിന് പിന്തുണയുമായി നടിയും നിര്‍മ്മാതാവുമായ റിമ കല്ലിങ്കല്‍.
‘അതെ, ഞങ്ങള്‍ ഫെമിനിസ്റ്റുകള്‍ക്ക് ഭര്‍ത്താക്കന്‍മാരില്ല. ഞങ്ങള്‍ തെരഞ്ഞെടുത്ത പങ്കാളികള്‍ മാത്രമേയുള്ളു. അതും ഞങ്ങള്‍ക്ക് ഒരാളെ വേണമെന്ന് തോന്നുമ്പോള്‍’- എന്നായിരുന്നു റിമ ഫേസ്ബുക്കില്‍ കുറിച്ചത്.
സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ യുട്യൂബര്‍ വിജയ് പി നായര്‍ സംഭവത്തിന് ശേഷം ഫെമിനിസം എന്ന ആശയം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഫെമിനിസത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരാണ് രംഗത്ത് എത്തിയത്.
തുടര്‍ന്ന് ഫെമിനിസ്റ്റുകള്‍ക്ക് ഭര്‍ത്താക്കാന്‍മാരില്ലെന്ന് പരിഹസിച്ച് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ രംഗപ്രവേശം ചെയ്തു. ഇതിന് മറുപടിയുമായി നിരവധി പേര്‍ രംഗത്തെത്തിയതോടെയാണ് ഷോ ദെം ഹൗ ഇറ്റ്‌സ് ഡണ്‍ ക്യാപയിന് തുടക്കമായത്. ഈ ക്യാംപയിന്‍ ഏറ്റെടുത്താണ് റിമയുടെ പ്രതികരണം.
സ്ത്രീകള്‍ക്കെതിരെ കേട്ടാല്‍ അറയ്ക്കുന്ന പദപ്രയോഗങ്ങള്‍ നടത്തിയ യുട്യൂബറാണ് വിജയ് പി നായര്‍. ഇയാള്‍ നടത്തിയ അശ്ലീല പ്രയോഗങ്ങള്‍ക്കെതിരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പ്രതികരിച്ചതോടെയാണ് സംഭവത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.
ഡോക്ടര്‍ വിജയ് പി നായര്‍ എന്ന് പരിചയപ്പെടുത്തുന്ന ഇയാള്‍ എഴുത്തുകാരനും സിനിമാപ്രവര്‍ത്തകനുമാണെന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. ‘ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ഫെമിനിസ്റ്റുകള്‍ സ്ഥിരമായി ജെട്ടി ധരിക്കാറില്ല’ സ്ത്രീകളെ വശീകരിക്കാനുള്ള മന്ത്രം, രതി മൂര്‍ച്ഛ നല്‍കിയ മകന്‍, (പ്രസിദ്ധീകരണ യോഗ്യമല്ലാത്തതിനാല്‍ ചില പ്രയോഗങ്ങള്‍ കൊടുക്കുന്നില്ല) തുടങ്ങി കേട്ടാല്‍ അറയ്ക്കുന്ന പദപ്രയോഗങ്ങളും തലക്കെട്ടിലുമായിരുന്നു ഇയാള്‍ വീഡിയോ അവതരിപ്പിച്ചിരുന്നത്.
ആദ്യ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയായ കവിയത്രി സുഗതകുമാരി, ഡബിംഗ് ആര്‍ട്ടിസ്റ്റ് , രഹ്ന ഫാത്തിമ, തൃപ്തി ദേശായി, ബിന്ദു അമ്മിണി , കനക ദുര്‍ഗ്ഗ എന്നിവരില്‍ ചിലരെ പേരെടുത്ത് പറഞ്ഞും മറ്റുള്ളവരുടെ ചിലരുടെ പേര് പറയാതെ തന്നെ ഐഡിന്റിറ്റി പറഞ്ഞുമൊക്കെയായിരുന്നു പലപ്പോഴും ഇയാള്‍ വീഡിയോകള്‍ ചെയ്തിരുന്നത്.
തുടര്‍ന്ന് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ അടക്കമുള്ള സ്ത്രീകള്‍ പൊലീസിനെ സമീപിക്കുകയും സംസ്ഥാന വനിതാ കമ്മീഷന്‍, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമവകുപ്പ്, ജെന്‍ഡര്‍ അഡൈ്വസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വിജയ് നായരുടെ മുഖത്ത് കരി മഷി ഒഴിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ പ്രതിഷേധം നടന്നത്.
പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
തിരുവനന്തപുരം കല്ലിയൂരിലെ വീട്ടില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
സ്ത്രീകളെ അപമാനിച്ചെന്ന കുറ്റം ചുമത്തിയാണ് വിജയ് പി നായര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. നേരത്തെ ഇയാള്‍ക്കെതിരെ പൊലീസ് ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്തായിരുന്നു കേസ് എടുത്തത്. തുടര്‍ന്ന് വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഇയാള്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പൊലീസ് ചുമത്തി കേസ് എടുത്തിരിക്കുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
Yeah, we feminist don’t have ‘husbands’. We have partners. Which we choose on our own. If and when we feel the need for one.
#showthemhowitsdone
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക