കൊച്ചി: ശവം, വിത്ത്, ‘1956- മധ്യതിരുവിതാംകൂര്‍’, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പുതിയ ചിത്രവുമായി ഡോണ്‍ പാലത്തറ. ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ റിമ കല്ലിങ്കല്‍, ജിതിന്‍ പുത്തഞ്ചേരി, നീരജ രാജേന്ദ്രന്‍ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.
സിംഗിള്‍ ഷോട്ടിലാണ് ഈ ചിത്രം പൂര്‍ത്തീകരിച്ചിരിക്കുന്നത്. 85 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ബീ കേവ് മൂവീസിന്റെ ബാനറില്‍ ഷിജോ കെ ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഒരു കാറിനുള്ളില്‍ നടക്കുന്ന സംഭാഷണങ്ങളിലൂടെ പുരോഗമിക്കുന്ന റിലേഷന്‍ഷിപ്പ് ഡ്രാമയാണ് ചിത്രം. സജി ബാബുവാണ് സിനിമോട്ടോഗ്രഫി. ഡോണും, റിമ കല്ലിങ്കലും, ജിതിനും തന്നെയാണ് ചിത്രത്തിലെ സംഭാഷണം തയ്യാറാക്കിയത്. സംഗീതം ബേസില്‍ സി.ജെ.
നേരത്തെ ഡോണിന്റെ ‘1956- മധ്യതിരുവിതാംകൂര്‍’ 42ാമത് മോസ്‌കോ രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എഫ്.ഐ.എ.പി.എഫ് അംഗീകാരമുള്ള ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മേളയാണ് മോസ്‌കോ രാജ്യാന്തര ചലച്ചിത്രമേള.
കേരളത്തിലെ ഭൂപരിഷ്‌ക്കരണത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കിയിലേക്ക് ആദ്യകാലത്ത് കുടിയേറിയ ഒരു പറ്റം ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്.
ഡോണിന്റെ മുന്‍ ചിത്രങ്ങളായ വിത്ത് , ശവം എന്നിവയും നിരവധി അംഗീകാരങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴി വെച്ചിരുന്നു. വിത്ത് കൊളറാഡോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, കാനഡ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവയില്‍ പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Rima and Jithin Puthenchery are the main stars; An 85-minute film in a single shot; Don Palathara with ‘santhoshathinte rahsyam’