കോഴിക്കോട്: ടിപ്പു സുല്‍ത്താനേക്കുറിച്ചുള്ള പാഠ ഭാഗങ്ങള്‍ കര്‍ണാടക സര്‍ക്കാര്‍ വെട്ടിത്തിരുത്തുന്നുയെന്ന വാര്‍ത്തയോട് പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി.
സവര്‍ക്കറെപ്പോലെ സായിപ്പിന്റെ ഷൂ നക്കിയിട്ടില്ലെന്നും ടിപ്പുസുല്‍ത്താന്‍ രാജ്യ സ്നേഹികളുടെ മനസിലെ മൈസൂര്‍ കടുവ തന്നേയാണെന്നും റിജില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
‘ടിപ്പുസുല്‍ത്താന്‍ ഭീരു സവര്‍ക്കറെപ്പോലെ സായിപ്പിന്റെ ഷൂ നക്കിയിട്ടില്ല, മാപ്പ് ഇരന്നിട്ടില്ല. ബ്രിട്ടീഷുകാരന്റെ വെടിയുണ്ട ഇടനെഞ്ചില്‍ ഏറ്റുവാങ്ങിയാണ് ഈ രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായത്.
രാജ്യ സ്നേഹികളുടെ മനസില്‍ എന്നും മൈസൂര്‍ കടുവ തന്നെയാണ് ധീരനായ ടിപ്പു സുല്‍ത്താന്‍. ചാണക സംഘികളുടെ സര്‍ട്ടിഫിക്കറ്റ് മൈസൂര്‍ കടുവയ്ക്ക് വേണ്ട.’ റിജില്‍ മാക്കുറ്റി ഫേസ്ബുക്കില്‍ എഴുതി.
അതേസമയം, ഇന്ത്യ ഭരിച്ച മുസ്‌ലിം ഭരണാധികാരികള്‍പ്പെറ്റിയുള്ള പാഠഭാഗങ്ങള്‍ വെട്ടിച്ചുരുക്കാനൊരുങ്ങിയിരിക്കുകയാണ് കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍. ടിപ്പു സുല്‍ത്താന്‍, ബാബര്‍, മുഹമ്മദ് ബിന്‍ തുഗ്ലക്ക് തുടങ്ങിയ ഭരണാധികാരികളെപ്പറ്റിയുള്ള പാഠഭാഗങ്ങള്‍ വെട്ടിച്ചുരുക്കാന്‍ കര്‍ണാടകയിലെ പാഠപുസ്തക പരിഷ്‌കാര കമ്മിറ്റി തീരുമാനിച്ചത്.
ടിപ്പുവിനെ മഹത്വവത്കരിക്കുന്ന വിശേഷണങ്ങളൊക്കെ ഒഴിവാക്കും. ടിപ്പു സ്വാതന്ത്ര്യസമര സേനാനിയാണെന്ന് പറയുന്ന ഭാഗവും നീക്കും. മുഗള്‍ സാമ്രാജ്യത്തിന്റെ വിശാലമായ ചരിത്രം ഇനി പഠിക്കാനുണ്ടാവില്ല.
പകരം, സംക്ഷിപ്ത വിവരണങ്ങളില്‍ ഒതുക്കും. കശ്മീരിലെ കര്‍കോട്ട സാമ്രാജ്യവും അസമിലെ അഹോം സാമ്രാജ്യവും സിലബസില്‍ ഉള്‍പ്പെടുത്തും. ബുദ്ധ, ജൈന മതങ്ങളുടെ പിറവിയെപ്പറ്റി പറയുന്ന അധ്യായത്തിന്റെ മുഖവുരയും ഒഴിവാക്കിയിട്ടുണ്ട്. ഇതിനെതിരെ സംസ്ഥാനത്തെ കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു.