ന്യൂദല്‍ഹി: ചോദ്യം ചോദിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറി ബി.ജെ.പി എം.പി. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്. ലൈംഗികാതിക്രമ ആരോപണക്കേസില്‍ റെസ്‌ലിങ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റായിരുന്ന ബ്രിജ് ഭൂഷണ്‍ സിങ് കുറ്റം ചെയ്തതായി ഇതുവരെയുള്ള അന്വേഷണത്തില്‍ തെളിഞ്ഞെന്ന് ദല്‍ഹി പൊലീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇതുസംബന്ധിച്ച് ചോദ്യം ഉന്നയിച്ചപ്പോഴായിരുന്നു ടൈംസ് നൗവിന്റെ റിപ്പോര്‍ട്ടര്‍ തേജശ്രീ പുരന്ദരെയോടാണ് എം.പിയും സുരക്ഷാ ഉദ്യോഗസ്ഥരും പരുഷമായി പെരുമാറിയത്. റിപ്പോര്‍ട്ടറുടെ മൈക്ക് ബി.ജെ.പി എം.പി റിപ്പോര്‍ട്ടറോട് കയര്‍ക്കുന്നതും തട്ടിമാറ്റുന്നതും ടൈംസ് നൗ പുറത്തുവിട്ട വീഡിയോയില്‍ കാണാം.
VIP Arrogance on Cam!
Brij Bhushan Sharan Singh “misbehaves” with TIMES NOW’s team and breaks the mic when asked tough questions by TIMES NOW’s @tejshreethought – WATCH. pic.twitter.com/XgWhs9KcM1
— TIMES NOW (@TimesNow) July 11, 2023
എയര്‍ പോര്‍ട്ടിന്റെ വി.ഐ.പി ഗേറ്റില്‍ നിന്ന് ഇറങ്ങിവരുമ്പോഴാണ് ബ്രിജ്
ഭൂഷണോട് റിപ്പോര്‍ട്ടര്‍ ലൈംഗികാതിക്രമ ആരോപണം സംബന്ധിച്ച ചോദ്യം ഉന്നയിയിക്കുന്നത്. കേസിന്റെ ചാര്‍ജ് ഷീറ്റിന്റെ അടിസ്ഥാനത്തില്‍ എം.പിയുടെ രാജിയെക്കുറിച്ചും റിപ്പോര്‍ട്ടര്‍ ചോദിക്കുന്നുണ്ട്.
എന്നാല്‍, എനിക്ക് നിങ്ങളോട് ഒന്നും പറയാനില്ല. ഞാന്‍ കോടതിയില്‍ സംസാരിക്കാം(ആ ബോല്‍നെ കേ ലിയേ മേരേ പാസ് കുച്ച് നഹി ഹൈ… മേരേ പാസ് ആപ്‌കെ ലിയേ കുച്ച് മസാല നഹി ഹൈ കോടതി മേം ചാലിയേ) എന്നാണ് ബ്രിജ് ഭൂഷണ്‍ പറയുന്നത്.