| Thursday, 10th October 2019, 12:27 am

ലോകത്ത് തന്നെ മാനസിക ആരോഗ്യത്തിന് കാര്യമായ തകരാറുള്ള ആളാണ് അമേരിക്കന്‍ പ്രസിഡന്റ്; ട്രംപിനെതിരെ ആഞ്ഞടിച്ച് ഗായിക റിഹാന

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാനസിക ആരോഗ്യത്തിന് കാര്യമായ പ്രശ്‌നമുള്ള ആളാണ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തുള്ളതെന്ന് ബാര്‍ബാഡിയന്‍ ഗായിക റിഹാന. തോക്ക് കൈവശം വക്കാനുള്ള അവകാശത്തിലുള്ള ട്രംപിന്റെ നിലപാടിനെ വിര്‍ശിച്ചാണ് റിഹാനയുടെ പ്രതികരണം. വോഗ് ഫാഷന്‍ മാഗസിന്‍ നടത്തിയ അഭിമുഖത്തിലാണ് റിഹാന അഭിപ്രായം രേഖപ്പെടുത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അമേരിക്കയില്‍ ആവര്‍ത്തിച്ച് നടക്കുന്ന തോക്ക് ഉപയോഗിച്ചുള്ള ആക്രമണത്തെക്കുറിച്ചും റിഹാന പറഞ്ഞു. ഓഗസ്റ്റില്‍ നടന്ന വെടിവെപ്പിനുശേഷം ട്രംപ് അക്രമങ്ങളെ തരംതിരച്ചതിനെക്കുറിച്ച പ്രതിബാധിച്ചപ്പോഴാണ് താരം ട്രംപിന് മാനസിക രോഗമാണെന്ന് പറഞ്ഞത്.

‘യുദ്ധ ആയുധങ്ങളുപയോഗിച്ചുള്ള ആക്രമത്തില്‍ ആളുകളിവിടെ കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതവര്‍ നിയമപരമായി വാങ്ങുന്നവയാണ്. ഇത് അസ്വാഭാവികമാണ്. അതൊരിക്കലും ഒരുകാലത്തും സ്വാഭാവികമല്ല’, വോഗിന് നല്‍കിയ ആറാമത്തെ അഭിമുഖത്തില്‍ റിഹാന വ്യക്തമാക്കി. ‘തൊലിയുടെ നിറം നോക്കിയാണ് ഈ ആക്രമണങ്ങളെ തരംതിരിക്കുന്നത്. ഇത് മുഖമടച്ചുള്ള അടിയാണ്. ഇത് വംശീയതയാണ്’, റിഹാന കൂട്ടിച്ചേര്‍ത്തു.

ലോകത്തെ ഏറ്റവും വലിയ മാനസിക രോഗിയാണ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തിരിക്കുന്നതെന്നും റിഹാന പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മുമ്പ്, ട്രംപിന്റെ രാഷ്ട്രീയ റാലികളില്‍ തന്റെ പാട്ട് ഉപയോഗിക്കാനുള്ള ലൈസന്‍സ് ഈ 31കാരി റദ്ദാക്കിയിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍മാത്രം 75.9 മില്യണ്‍ ഫോളോവേഴ്‌സുള്ള റിഹാന അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ വോട്ട് ഉപയോഗപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more