| Friday, 9th December 2016, 1:42 pm

ജെയ്പൂരില്‍ ചിത്രപ്രദര്‍ശനത്തിന് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം; ചിത്രകാരനെ തല്ലിച്ചതച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രദര്‍ശനത്തിന് വെച്ച പെയിന്റിംഗുകള്‍ തകര്‍ത്ത സംഘം ചിത്രകാരന്മാരില്‍ ഒരാളെ മര്‍ദിക്കുകയും ചെയ്തു. അക്രമത്തെ ന്യായീകരിച്ച് കൊണ്ട് ലാല്‍ ശക്തി ഗ്രൂപ്പിന്റെ തലവനായ ഹേമലതാ ശര്‍മ്മ സംസാരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ജെയ്പൂര്‍: അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ പ്രദര്‍ശിച്ചെന്നാരോപിച്ച് ജെയ്പൂര്‍ കലാ ഉച്ചകോടിയുടെ ഭാഗമായി നടന്ന ചിത്രപ്രദര്‍ശനത്തിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം. രാഷ്ട്രീയ ഹിന്ദു ഏകതാ മഞ്ച്, വനിത സംഘടനയായ ലാല്‍ശക്തി എന്നീ ഗ്രൂപ്പുകളാണ് അക്രമണം നടത്തിയത്.

പ്രദര്‍ശനത്തിന് വെച്ച പെയിന്റിംഗുകള്‍ തകര്‍ത്ത സംഘം ചിത്രകാരന്മാരില്‍ ഒരാളെ മര്‍ദിക്കുകയും ചെയ്തു. അക്രമത്തെ ന്യായീകരിച്ച് കൊണ്ട് ലാല്‍ ശക്തി ഗ്രൂപ്പിന്റെ തലവനായ ഹേമലതാ ശര്‍മ്മ സംസാരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ഹേമലതാ ശര്‍മ ഒളിവില്‍ പോയെന്നും ഹിന്ദു ഏകതാമഞ്ച് നേതാവ് പണ്ഡിറ്റ് വിജയ്ശങ്കര്‍ പാണ്ഡെയെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു.

ആമിര്‍ഖാന്‍ ചിത്രമായ പി.കെയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ സംഘടനയാണ് ഹിന്ദു ഏകതാ മഞ്ച്. ഇന്ത്യയില്‍ ഇതിനും മുമ്പും ഹിന്ദുത്വ ശക്തികള്‍ ചിത്രപ്രദര്‍ശനം തടയുകയും പെയിന്റിംഗുകള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Read more

We use cookies to give you the best possible experience. Learn more