വൈകല്യമുള്ളവര്‍ക്ക് തുല്യാവകാശം നല്‍കാനുള്ള 1995 ലെ നിയമപ്രകാരമാണ് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 2001ല്‍ റിസോഴ്‌സ് അധ്യാപകരെ നിയമിക്കുന്നത്. ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അവരെ സഹായിക്കുക എന്നതാണ് ഇവരുടെ പ്രധാന കര്‍ത്തവ്യം. സങ്കലിത വിദ്യാഭ്യാസം കൃത്യമായി നടപ്പിലാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.
ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പതിവായി പരിശീലനം നല്‍കേണ്ടതുണ്ട്. ക്ലാസുകള്‍ തമ്മില്‍ കുറെ ദിവസത്തെ അന്തരം വരുമ്പോള്‍ അവര്‍ കഴിഞ്ഞ ക്ലാസ്സിലെ കാര്യങ്ങള്‍ മറക്കും. റിസോഴ്‌സ് അധ്യാപകര്‍ മാറി മാറി വരുന്നതും, ക്ലാസുകള്‍ കൃത്യമായി നടക്കാതിരിക്കുന്നതും ഇവരുടെ മാനസികമായ വളര്‍ച്ചയെ ബാധിക്കുന്നു.