| Monday, 26th February 2018, 3:50 pm

കേരളീയം സംഘടിപ്പിക്കുന്ന 'വിസമ്മതങ്ങളുടെ കൂടിച്ചേരല്‍' നാളെ മുതല്‍ തൃശ്ശൂരില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേരളീയം കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന “വിസമ്മതങ്ങളുടെ കൂടിച്ചേരല്‍” (right to dissent) സംഗമത്തിന് നാളെ തൃശൂരില്‍ തുടക്കമാകും. ഫെബ്രുവരി 27,28 തീയതികളിലായി തൃശൂര്‍ സാഹിത്യ അക്കാദമി ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വിവിധ വിഷയങ്ങളില്‍ പരഞ്‌ജോയ് ഗുഹ തക്കുര്‍ത്ത, വിനോദ് കെ. ജോസ്, എം.കെ വേണു, ബി.ആര്‍.പി ഭാസ്‌കര്‍, സാറാ ജോസഫ് , ശിവസുന്ദര്‍ , ദിവ്യഭാരതി , എസ്പി ഉദയകുമാര്‍ , എം ഗീതാനന്ദന്‍ , ബിനു മാത്യു, മാര്‍ട്ടിന്‍ ഊരാളി, പ്രണാബ് മുഖര്‍ജി, ശിവസുന്ദര്‍ എന്നിവര്‍ സംസാരിക്കും.

ജനാധിപത്യം ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ വിസമ്മതത്തിനുള്ള അവകാശത്തെയും ജനാധിപത്യ സ്വാതന്ത്ര്യത്തെയും സംരക്ഷിച്ചു നിര്‍ത്തുന്നതിനായും സാധാരണക്കാരന്റെ നിത്യജീവിതത്തെ ദുരിതമയമാക്കുന്ന ഭരണകൂട-കോര്‍പ്പറേറ്റ് നയങ്ങളെ അതിശക്തമായി എതിര്‍ക്കേണ്ട സന്ദര്‍ഭമാണിതെന്ന് തിരിച്ചറിഞ്ഞുകൊണ്ട് അത്തരം മേഖലകളില്‍ ഏകോപിതമായ പ്രവര്‍ത്തനം സാധ്യമാക്കുന്നതെങ്ങിനെയെന്നും അന്വേഷിക്കുന്നതിന് വേണ്ടിയാണ് പരിപാടിയെന്ന് സംഘാടകര്‍ പറഞ്ഞു.

വിവരങ്ങള്‍ക്ക് കേരളീയം കൂട്ടായ്മ
9446586943, 9447311139

Latest Stories

We use cookies to give you the best possible experience. Learn more