ബെംഗളൂരു: പ്രശസ്ത എല്‍ജിബിടിക്യൂ ആക്ടിവിസ്റ്റ് അക്കായ് പദ്മശാലി കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ചു.
രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള ഉചിതമായ സമയം ഇതാണെന്ന് അക്കായ് പ്രതികരിച്ചു. ഞായറാഴ്ചയാണ് അംഗത്വം സ്വീകരിച്ചുകൊണ്ടുള്ള സത്യപ്രതിജ്ഞ.
ഭരണഘടനാ മൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള ആശയങ്ങള്‍ക്ക് ഭീഷണിയുള്ള ഈ സമയമാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള ഉചിതമായ സമയമെന്ന് തനിക്ക് തോന്നിയെന്ന് അവര്‍ പറഞ്ഞു.
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടേയും ലൈംഗിക ന്യൂനപക്ഷങ്ങളുടെയും പ്രശ്‌നങ്ങള്‍ മുഖ്യധാരയിലേക്ക് എത്തിക്കേണ്ടത് ആവശ്യമാണെന്നും അക്കായ് പ്രതികരിച്ചു. രാഷ്ട്രീയ പ്രവേശനത്തിനുള്ള തീരുമാനം ആദ്യപടിയാണെന്നും അക്കായ് പറഞ്ഞു.
ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും അവതരിപ്പിക്കാനും കോണ്‍ഗ്രസാണ് ഏറ്റവും മികച്ചതെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അവര്‍ പറഞ്ഞു.
2009 ല്‍ പാര്‍ട്ടിയില്‍ ചേരണമെന്ന് കോണ്‍ഗ്രസ് ആദ്യം നിര്‍ദ്ദേശിച്ചുവെങ്കിലും തീരുമാനമെടുക്കാന്‍ സമയമെടുത്തെന്നും രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ഡി.കെ ശിവകുമാര്‍, സിദ്ധരാമയ്യ എന്നിവരുമായി ചര്‍ച്ച നടത്തിയെന്നും അക്കായ് പറഞ്ഞു.
ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ അവകാശത്തിനു വേണ്ടി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് അക്കായ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക