| Monday, 1st April 2019, 1:14 pm

ഇ.വി.എം അട്ടിമറി നടത്തിയിട്ടായാല്‍ പോലും കനയ്യയെ തോല്‍പ്പിക്കണം: ലോക്‌സഭയില്‍ എത്തിക്കരുത്: ആഹ്വാനവുമായി ശിവസേന നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബെഗുസാരയിലെ സി.പി.ഐ സ്ഥാനാര്‍ത്ഥിയും ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ നേതാവുമായ കനയ്യ കുമാറിനെ തെരഞ്ഞെടുപ്പില്‍ എന്ത് വിലകൊടുത്തും തോല്‍പ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് ശിവസേന നേതാവ് സജ്ഞയ് റൗട്ട്.

കനയ്യയെ ലോക്‌സഭയിലേക്ക് അയക്കാന്‍ പാടില്ലെന്നും വോട്ടിങ് മെഷീന്‍ അട്ടിമറിച്ചിട്ടാണെങ്കിലും കനയ്യയെ തോല്‍പ്പിച്ചിരിക്കണമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.


രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിളിച്ച് ദേശാഭിമാനിയുടെ മുഖപ്രസംഗം; പ്രതിഷേധവുമായി നേതാക്കള്‍


ശിവസേന മുഖപത്രമായ സാമ്‌നയില്‍ എഴുതിയ ലേഖനത്തിലായിരുന്നു സഞ്ജയ് റൗട്ടിന്റെ ആഹ്വാനം. കനയ്യ വിജയിച്ചാല്‍ അതിനര്‍ത്ഥം ഭരണഘടന പരാജയപ്പെട്ടെന്നാണെന്നും ഇ.വി.എമ്മില്‍ തിരിമറി നടത്തിയിട്ടാണെങ്കിലും കനയ്യ ലോക്‌സഭയില്‍ എത്തുന്നത് തടയണമെന്നും ഇദ്ദേഹം ലേഖനത്തില്‍ പറയുന്നു.

ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ്ങിനെതിരെ ജനവിധി തേടുന്ന കനയ്യയെ വിഷക്കുപ്പി എന്നാണ് റൗട്ട് അഭിസംബോധന ചെയ്തത്. ബി.ജെ.പിക്കെതിരെ ജന്മനാടായ ബെഗുസാരയിലാണ് കനയ്യ ജനവിധി തേടുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more