സൂപ്പര്‍ താരം ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളറെന്ന് ഓസ്‌ട്രേലിയന്‍ ഇതിഹാസ നായകന്‍ റിക്കി പോണ്ടിങ്. നിലവില്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലെയും മികച്ച ബൗളര്‍ ബുംറയാണെന്നും റിക്കി പോണ്ടിങ് അവകാശപ്പെട്ടു.
ഐ.സി.സി റിവ്യൂവില്‍ സംസാരിക്കവെയാണ് പോണ്ടിങ് ബുംറയെ കുറിച്ചും അദ്ദേഹത്തിന്റെ മാസ്മരിക ബൗളിങ്ങിനെ കുറിച്ചും സംസാരിച്ചത്.
‘ഉറപ്പായും അവനാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളര്‍ എന്നാണ് എനിക്ക് തോന്നുന്നത്. അവന് മുമ്പ് കളിച്ച മിക്ക ഇതിഹാസതാരങ്ങളും മൂന്ന് ഫോര്‍മാറ്റുകളിലും അദ്ദേഹത്തെ പോലെ കളിച്ചിട്ടില്ല. എനിക്ക് ആളുകളോട് ബുംറയുടെ മത്സരം കാണാന്‍ ആവശ്യപ്പെടാന്‍ സാധിക്കും.
ടി-20യിലാകട്ടെ, ഏകദിനത്തിലാകട്ടെ, ടെസ്റ്റ് മത്സരത്തിലാകട്ടെ അവനാണ് നിലവില്‍ ഏറ്റവും മികച്ച താരം. ഇത് കേവലം വിക്കറ്റുകള്‍ നേടുന്നതിനെ കുറിച്ച് മാത്രമല്ല, തുടര്‍ച്ചയായി കാലങ്ങളോളം മികച്ച പ്രകടനം പുറത്തെടുക്കുന്നതിനെ കുറിച്ച് കൂടിയാണ്. അനുകൂല സാഹചര്യങ്ങളില്‍ അവന്‍ എത്രത്തോളം മികച്ചവനാണെന്ന് നമ്മള്‍ നേരത്തെ കണ്ടതാണ്,’ പോണ്ടിങ് പറഞ്ഞു.
ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ബുംറയുടെ ബൗളിങ് മികവിലും ക്യാപ്റ്റന്‍സിയിലുമാണ് ഇന്ത്യ ആതിഥേയരെ കീഴടക്കി വിജയം സ്വന്തമാക്കിയത്. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 295 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ബുംറയുടെ ചിറകിലേറി ഇന്ത്യ സ്വന്തമാക്കിയത്.
ഒരു എവേ ഗ്രൗണ്ടില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച വിജയമാണിത്. ഇതിന് പുറമെ പെര്‍ത്തില്‍ ഓസ്‌ട്രേലിയയുടെ ആദ്യ പരാജയമായും ഈ മത്സരം ചരിത്ര പുസ്തകത്തില്‍ ഇടം പിടിച്ചു.
പെര്‍ത്തിലെ ചരിത്ര വിജയത്തിന് പിന്നാലെ ഒരു ഐതിഹാസിക നേട്ടം സ്വന്തമാക്കാനും ബുംറക്ക് സാധിച്ചു. ക്യാപ്റ്റന്‍ എന്ന നിലയില്‍ ഓസ്ട്രേലിയയിലെ ആദ്യ മത്സരം വിജയിക്കുന്ന ചരിത്രത്തിലെ രണ്ടാമത് മാത്രം ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ബുംറ സ്വന്തമാക്കിയത്.
സൂപ്പര്‍ താരം അജിന്‍ക്യ രഹാനെ മാത്രമാണ് ഇതിന് മുമ്പ് ഓസ്ട്രേലിയന്‍ മണ്ണില്‍ ആദ്യ മത്സരം വിജയിച്ച ഇന്ത്യന്‍ നായകന്‍.
ലാല അമര്‍നാഥ് – തോല്‍വി
ചന്ദ്രകാന്ത് ബോര്‍ഡേ – തോല്‍വി
മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി – തോല്‍വി
ബിഷന്‍ സിങ് ബേദി – തോല്‍വി
സുനില്‍ ഗവാസ്‌കര്‍ – തോല്‍വി
കപില്‍ ദേവ് – സമനില
മുഹമ്മദ് അസറുദ്ദീന്‍ – തോല്‍വി
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – തോല്‍വി
സൗരവ് ഗാംഗുലി – സമനില
അനില്‍ കുംബ്ലെ – തോല്‍വി
എം.എസ്. ധോണി – തോല്‍വി
വിരേന്ദര്‍ സേവാഗ് – തോല്‍വി
വിരാട് കോഹ്‌ലി – തോല്‍വി
അജിന്‍ക്യ രഹാനെ – വിജയം
ജസ്പ്രീത് ബുംറ – വിജയം
ഇതിന് പുറമെ രണ്ടാം മത്സരത്തില്‍ മറ്റൊരു റെക്കോഡും ബുംറക്ക് സ്വന്തമാക്കാന്‍ സാധിക്കും. ഇതിനായി കേവലം ഒറ്റ വിക്കറ്റ് മാത്രമാണ് ആവശ്യമുള്ളത്. 2024ല്‍ 50 ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന ആദ്യ ബൗളര്‍ എന്ന നേട്ടത്തിലേക്കാണ് ബുംറ കാലെടുത്ത് വെക്കാന്‍ ഒരുങ്ങുന്നത്.
(താരം – ടീം – ഇന്നിങ്സ് – വഴങ്ങിയ റണ്‍സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)
ജസ്പ്രീത് ബുംറ – ഇന്ത്യ – 20 – 747 – 49
ആര്‍. അശ്വിന്‍ – ഇന്ത്യ – 20 – 1228 – 46
ഷോയ്ബ് ബഷീര്‍ – ഇംഗ്ലണ്ട് – 22 – 1623 – 45
രവീന്ദ്ര ജഡജേ – ഇന്ത്യ – 18 – 960 – 44
ഗസ് ആറ്റ്കിന്‍സണ്‍ – ഇംഗ്ലണ്ട് – 16 – 914 – 42
പ്രഭാത് ജയസൂര്യ – ശ്രീലങ്ക – 16 – 1249 – 42
ഡിസംബര്‍ ആറ് മുതല്‍ പത്ത് വരെയാണ് അഡ്‌ലെയ്ഡില്‍ ഇന്ത്യ – ഓസ്‌ട്രേലിയ പരമ്പരയിലെ രണ്ടാം മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
Content Highlight: Ricky Ponting praises Jasprit Bumrah