റിഷബ് പന്തിന്റെ കാര്യത്തില്‍ ഇനിയും തീരുമാനമായില്ലെ? താരത്തിന്റെ തിരിച്ചുവരവിനെക്കുറിച്ച് റിക്കി പോണ്ടിങ്
Sports News
റിഷബ് പന്തിന്റെ കാര്യത്തില്‍ ഇനിയും തീരുമാനമായില്ലെ? താരത്തിന്റെ തിരിച്ചുവരവിനെക്കുറിച്ച് റിക്കി പോണ്ടിങ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 7th February 2024, 4:55 pm

വാഹനാപകടത്തെ തുടര്‍ന്ന് നിലവില്‍ ബെംഗളൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ആരോഗ്യസ്ഥിതി വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ് റിഷബ് പന്ത്. വാഹനാപകടത്തില്‍ താരത്തിന്റെ വലത് കാല്‍മുട്ടിനും കണങ്കാലിനും പരിക്ക് പറ്റിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയ ചെയ്യേണ്ടി വന്നിരുന്നു.

ഫെബ്രുവരി അവസാനത്തോടെ താരം പൂര്‍ണമായ ഫിറ്റ്നസ്സില്‍ ടീമില്‍ എത്തുമെന്ന് മാനേജ്മെന്റ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഐ.പി.എല്ലില്‍ തിരിച്ച് വരാനൊരുങ്ങുന്ന താരത്തിന്റെ നിലവിലെ അവസ്ഥടെക്കുറിച്ച് സംസാരിക്കുകയാണ് ദല്‍ഹി ക്യാപിറ്റല്‍സ് ഹെഡ് കോച്ച് റിക്കി പോണ്ടിങ്.

‘റിഷബിന്റെ തിരിച്ചുവരവില്‍ ആത്മവിശ്വാസമുണ്ട്, എന്നാല്‍ ഏത് ശേഷിയിലാണെന്ന് ഞങ്ങള്‍ക്ക് ഉറപ്പില്ല. അദ്ദേഹം തന്റെ ഫിറ്റ്‌നസിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നു, പക്ഷേ 2024 ഐ.പി.എല്ലിലെ ആദ്യ മത്സരത്തിന് ഞങ്ങള്‍ക്ക് ആറാഴ്ച മാത്രമാണ് ഉള്ളത്. അദ്ദേഹത്തിന്റെ വിക്കറ്റ് കീപ്പിങ്ങിനെക്കുറിച്ചും ഞങ്ങള്‍ക്ക് ഉറപ്പില്ല.

‘അവനോട് ചോദിച്ചാല്‍, എല്ലാ കളിയും അവന്‍ ഒരു വിക്കറ്റ് കീപ്പറായി കളിക്കാന്‍ തയ്യാറായിരിക്കും. അവന്‍ അങ്ങനെയാണ്, പക്ഷേ ഞങ്ങള്‍ അത് ഉറപ്പിക്കില്ല. അദ്ദേഹം ഒരു ഡൈനാമിക് കളിക്കാരനും ഞങ്ങളുടെ ക്യാപ്റ്റനുമാണ്. ഐ.പി.എല്‍ 2023ല്‍ അദ്ദേഹത്തിന്റെ അഭാവം ഞങ്ങള്‍ക്ക് അനുഭവപ്പെട്ടു,’ അദ്ദേഹം പറഞ്ഞു.

‘അദ്ദേഹത്തിന് ഭയാനകമായ ഒരു അപകടമുണ്ടായി, കഴിഞ്ഞ 12-13 മാസങ്ങളില്‍ അദ്ദേഹത്തിന് ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടു. അതില്‍ അവന്‍ അതിജീവിച്ചിരിക്കുകയാണ്, വീണ്ടും ഗെയിം കളിക്കട്ടെ. അവന്‍ കളിക്കുന്നത് കാണാന്‍ ഞങ്ങക്ക് ആഗ്രഹമുണ്ട്. എല്ലാ കളികള്‍ക്കും അവനെ നിയന്ത്രിക്കാനാകുമോ എന്ന് എനിക്കറിയില്ല. അവന്‍ 10 മത്സരങ്ങളില്‍ എത്തിയാല്‍ അത് ഞങ്ങള്‍ക്ക് നല്ലതായിരിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

Content Highlight: Ricky Ponting gives major update on Rishabh Pant’s availablity for entire IPL 2024