ജൂണ്‍ ഒന്നിന് ബംഗ്ലാദേശുമായുള്ള സൗഹൃദമത്സരത്തോടെയാണ് ഇന്ത്യ ടി-20 ലോകകപ്പിന് തുടക്കം കുറിക്കുന്നത്. ഇതിനായി ഇന്ത്യ നേരത്തെ അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ എത്തി പരിശീലനം തുടങ്ങിയിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ജൂണ്‍ അഞ്ചിന് അയര്‍ലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് മുന്‍ ഓസീസ് താരവും ഐ.പി.എല്ലില്‍ ദല്‍ഹിയുടെ ഹെഡ് കോച്ചുമായ റിക്കിപോണ്ടിങ് പറയുന്നത്.
ടൂര്‍ണമെന്റിലെ ഞാന്‍ തെരഞ്ഞെടുക്കുന്ന ലീഡിങ് വിക്കറ്റ് ടേക്കര്‍ ജസ്പ്രീത് ബുംറയായിരിക്കും. അവന്‍ വിക്കറ്റുകള്‍ എടുക്കുന്നു. അവന്‍ ഒരുപാട് ഹാര്‍ഡ് ഓവറുകളില്‍ ബൗള്‍ ചെയ്യുന്നു. ടി-20 ക്രിക്കറ്റില്‍ നിങ്ങള്‍ ഹാര്‍ഡ് ഓവറുകള്‍ പന്തെറിയുമ്പോള്‍, വഴിയിലുടനീളം ധാരാളം വിക്കറ്റുകള്‍ നേടാനുള്ള അവസരം ലഭിക്കും. അതിനാല്‍, ഞാന്‍ അവന്റെ കൂടെ പോകുന്നു,’ റിക്കി പോണ്ടിങ് പറഞ്ഞു.
2024 ഐ.പി.എല്ലില്‍ 13 മത്സരങ്ങളില്‍ നിന്നും 311 പന്തുകളാണ് ബുംറ എറിഞ്ഞത്. അതില്‍നിന്ന് 20 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. 16.80 എന്ന ആവറേജില്‍ 6.48 എന്ന തകര്‍പ്പന്‍ എക്കണോമിയിലും ബുംറയ്ക്ക് പന്തറിയാന്‍ സാധിച്ചു. ഇതുവരെ ഐ.പി.എല്ലില്‍ നിന്നും താരം 165 വിക്കറ്റുകള്‍ ആണ് സ്വന്തമാക്കിയത്. എന്നാല്‍ ഇന്റര്‍ നാഷണല്‍ ടി-20യില്‍ 62 മത്സരങ്ങളിലെ 61 ഇന്നിങ്‌സില്‍ നിന്നും 74 വിക്കറ്റുകളാണ് താരത്തിന്. 2024 ടി-20 ലോകകപ്പിലും ഇന്ത്യയുടെ മികച്ച പേസ് ബൗളര്‍ വമ്പന്‍ പ്രകടനം പുറത്തെടുക്കും എന്നാണ് ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും വിശ്വസിക്കുന്നത്.
2007ല്‍ എം.എസ് ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ അവസാനമായി ടി-20 ലോകകപ്പ് നേടിയത്. നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി-20 ലോക കിരീടം രോഹിത്തിന്റെ കീഴില്‍ ഇന്ത്യ നേടിയെടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
Content Highlight: Rickey Ponting Talking About Jasprit Bumrah