മെയ് 26ന് നടന്ന ഐ.പി.എല്‍ ഫൈനലില്‍ വിജയിച്ച് കൊല്‍ക്കത്ത കിരീടം സ്വന്തമാക്കിയിരുന്നു. ഫൈനലില്‍ 8 വിക്കറ്റിന് ഹൈദരാബാദിനെ തകര്‍ത്താണ് ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ ടീം വിജയക്കുതിപ്പ് നടത്തിയത്.
എന്നാല്‍ സീസണില്‍ ദല്‍ഹി ക്യാപിറ്റല്‍സിന് വിചാരിച്ച പോലെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ലായിരുന്നു. കഴിഞ്ഞ സീസണില്‍ ഒരു വാഹനാപകടത്തില്‍ ഗുരുതരമായി പരിക്ക് പറ്റിയ ദല്‍ഹി ക്യാപ്റ്റന്‍ റിഷബ് പന്ത് മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ടീമിനെ പ്ലേ ഓഫില്‍ എത്തിക്കാനായില്ല.
എന്നാല്‍ ദല്‍ഹി ഏറെ പ്രതീക്ഷയോടെ നേക്കിയ ഓസീസ് സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലായിരുന്നു. ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ദല്‍ഹി ഹെഡ് കോച്ചും മുന്‍ ഓസീസ് താരവും ക്യാപ്റ്റനുമായ റിക്കി പോണ്ടിങ്.
‘ഡേവിഡ് വാര്‍ണര്‍ ശരിക്കും റണ്‍സ് അടിച്ചില്ല, ശേഷം അവന്റെ കൈക്ക് ഒരു പരിക്കും പറ്റി. എന്നാല്‍ ലോകകപ്പ് എത്തിനില്‍ക്കുന്ന സമയത്ത് എല്ലാവര്‍ക്കും അവന്‍ ഒരു കോമ്പറ്റേറ്ററാണ്. അവന്‍ ഓസ്‌ട്രേലിയക്ക് വേണ്ടി വീണ്ടും സ്‌കോര്‍ ചെയ്ത് തിരിച്ച് വരും. അതുകൊണ്ട് ഞാന്‍ അവന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതില്ല,’ റിക്കി പോണ്ടിങ് ഐ.സി.സിയോട് പറഞ്ഞു.
ഐ.പി.എല്‍ അവസാനിച്ചതോടെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത് ഐ.സി.സി ടി-20 ലോകകപ്പാണ്. ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന കുട്ടി ക്രിക്കറ്റിന്റെ മാമാങ്കത്തില്‍ കിരീടം ഉയര്‍ത്താന്‍ എല്ലാ ടീമുകളും വമ്പന്‍ തയ്യാറെടുപ്പിലാണ്. ഇതിനോടനുബന്ധിച്ച് ഇന്ത്യന്‍ ടീമിലെ ആദ്യ ബാച്ച് അമേരിക്കയിലേക്ക് എത്തിയിട്ടുണ്ട്.
Content Highlight: Rickey Ponting Talking About David Warner