| Tuesday, 7th May 2024, 1:31 pm

ഇത് ഞങ്ങള്‍ക്ക് ജീവന്‍ മരണ പോരാട്ടമാണ്; രാജസ്ഥാനെതിരെയുള്ള മത്സരത്തെക്കുറിച്ച് റിക്കി പോണ്ടിങ്

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.പി.എല്ലില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ റോയല്‍സ് അവിസ്മരണീയമായ മുന്നേറ്റമാണ് നടത്തുന്നത്. നിലവില്‍ 10 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ എട്ട് വിജയവും രണ്ട് തോല്‍വിയും അടക്കം 16 പോയിന്റാണ് രാജസ്ഥാനുള്ളത്.

ഇന്ന് ദല്‍ഹി ക്യാപിറ്റല്‍സിനെരെയാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയത്തിലാണ് മത്സരം. നിലവില്‍ 11 മത്സരങ്ങളില്‍നിന്ന് അഞ്ച് വിജയവും ആറ് തോല്‍വിയുമായി 10 പോയിന്റോടെ ആറാം സ്ഥാനത്താണ് ദല്‍ഹി. കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തയോട് 98 റണ്‍സിന്റെ വമ്പന്‍ തോല്‍വിയാണ് ദല്‍ഹിക്ക് ഏറ്റുവാങ്ങേണ്ടിവന്നത്. ഇതോടെ പ്ലെയ് ഓഫിലേക്ക് എത്താന്‍ ദല്‍ഹിക്ക് വിജയിച്ചെ മതിയാകു.

ഇതോടെ ഇന്ന് നടക്കാനിരിക്കുന്ന മത്സരം ദല്‍ഹിക്ക് ജീവന്‍ മരണ പോരാട്ടമാണെന്നാണ് ടീമിന്റെ മുഖ്യ പരിശീലകന്‍ റിക്കി പോണ്ടിങ് പറയുന്നത്.

‘കൊല്‍ക്കത്തയ്‌ക്കെതിരായ അവസാന മത്സരത്തില്‍ ഞങ്ങളുടെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. പക്ഷേ, ഇന്ന് സ്വന്തം ഗ്രൗണ്ടിലാണ് രാജസ്ഥാനെതിരെ ഞങ്ങള്‍ കളിക്കാനിറങ്ങുന്നത്.
ഇവിടെ കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ടും ഞങ്ങള്‍ ജയിച്ചു. ഇനിയുള്ള മത്സരങ്ങളെല്ലാം ജീവന്‍ മരണ പോരാട്ടങ്ങളാണ്. ആ രീതിയില്‍ തന്നെ ഓരോ മത്സരത്തെയും സമീപിക്കാനാണ് ഞങ്ങളുടെ തീരുമാനം,’ റിക്കിപോണ്ടിങ് പറഞ്ഞു.

പ്ലേ ഓഫിലേക്ക് മുന്നേറണമെങ്കില്‍ പന്തിനും കൂട്ടര്‍ക്കും ഇന്നത്തെ മത്സരം അതിനിര്‍ണായകമാണ്. മറുഭാഗത്ത് ക്യാപ്പിറ്റല്‍സിനെതിരെ വിജയിച്ചുകൊണ്ട് നഷ്ടപ്പെട്ട ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ ആയിരിക്കും രാജസ്ഥാന്‍ ലക്ഷ്യമിടുക.

Content highlight: Rickey Ponting Talking About Crucial Match Against Rajasthan Royals

We use cookies to give you the best possible experience. Learn more