| Thursday, 21st November 2024, 9:39 am

ടെസ്റ്റില്‍ പിടിച്ച് നില്‍ക്കാന്‍ അവനെപ്പോലെ മറ്റാര്‍ക്കും കഴിയില്ല; ഇന്ത്യന്‍ താരത്തെക്കുറിച്ച് സംസാരിച്ച് റിക്കി പോണ്ടിങ്

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ഹോം അഡ്വാന്റേജ് പൂര്‍ണമായും മുതലെടുക്കാന്‍ ഉറച്ചുതന്നെയാകും കങ്കാരുപ്പട പിച്ചൊരുക്കുക. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ സ്വപ്നം കാണുന്ന ഓസ്ട്രേലിയക്ക് ഈ സൈക്കിളില്‍ സ്വന്തം തട്ടകത്തില്‍ ഇന്ത്യയോടുള്ള പരമ്പര നിര്‍ണായകമാണ്.

ന്യൂസിലാന്‍ഡിനെതിരെ മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെട്ട ഇന്ത്യയുടെ മുന്നിലും ബോര്‍ഡര്‍ ഗവാസ്‌കര്‍ നിര്‍ണായകമാണ്. മാത്രമല്ല കഴിഞ്ഞ മൂന്ന് ബോര്‍ഡര്‍ ഗവാസ്‌കറിലും ഇന്ത്യയായിരുന്നു വിജയം സ്വന്തമാക്കിയത്. എന്നാല്‍ ഈ തവണ ഇന്ത്യയുടെ പ്രധാന താരമായ ചേതേശ്വര്‍ പൂജാരയില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.

കഴിഞ്ഞ രണ്ട് തവണയും ഇന്ത്യയ്ക്ക് വേണ്ടി നിര്‍ണായക പ്രകടനമാണ് പൂജാര കാഴ്ചവെച്ചത്. ഇപ്പോള്‍ താരത്തിന്റെ അഭാവത്തെക്കുറിച്ച് സംസാരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങ്. ചാനല്‍ സെവന്‍ ക്രിക്കറ്റിനോട് സംസാരിക്കുകയായിരുന്നു പോണ്ടിങ്.

റിക്കി പോണ്ടി പൂജാരയെക്കുറിച്ച് പറഞ്ഞത്

‘ഓസ്ട്രേലിയയില്‍ ഇന്ത്യ നേടിയ വിജയത്തിന്റെ വലിയൊരു ഭാഗവും പൂജാരയുള്ളത്‌കൊണ്ടാണെന്ന് ഞാന്‍ കരുതുന്നു. നീണ്ട സെക്ഷനുകള്‍ ബാറ്റ് ചെയ്ത അദ്ദേഹം ഓസ്ട്രേലിയന്‍ ബൗളര്‍മാരെ കുഴക്കി. ദിവസത്തിലെ രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും സ്‌പെല്ലിനായി ബൗളര്‍മാരെ വളര്‍ത്തിയെടുക്കുമ്പോള്‍, നിങ്ങള്‍ക്ക് ഓസ്ട്രേലിയക്കാരെ സമ്മര്‍ദത്തിലാക്കാന്‍ കഴിയുമായിരുന്നു,

ടീമിന്റെ ഏറ്റവും വലിയ നഷ്ടമാണിത്, മിച്ചല്‍ മാര്‍ഷിന് ധാരാളം ഓവറുകള്‍ ചെയ്യേണ്ടിവരും. പൂജാര ടെസ്റ്റ് ടീമിന്റെ ഭാഗമായിരുന്നെങ്കില്‍ ഇന്ത്യക്ക് അദ്ദേഹത്തെ നേരിടാന്‍ കഴിയുമായിരുന്നു. പകരക്കാരനെ കണ്ടെത്താത്തിടത്തോളം ഇന്ത്യയ്ക്ക് അദ്ദേഹത്തെ നഷ്ടപ്പെടുത്തുമെന്ന് ഞാന്‍ കരുതുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ രണ്ട് പര്യടനങ്ങളിലും പൂജാരയുടെ പ്രതിരോധം ബൗളര്‍മാരെ കുഴക്കിയിരുന്നു. കൂടുതല്‍ റണ്‍സ് നേടിയില്ലെങ്കിലും വിക്കറ്റ് നഷ്ടപ്പെടുത്താതെ ക്രീസില്‍ തുടരുന്ന സ്ട്രാറ്റജിക്ക് മുന്നില്‍ എതിരാളികളെ തളര്‍ത്താന്‍ കഴിയുന്ന മികവാണ് പൂജാരയെ വ്യത്യസ്തനാക്കുന്നത്.

2018-19 പരമ്പരയില്‍ ഏഴ് ഇന്നിങ്സുകളില്‍ നിന്ന് മൂന്ന് സെഞ്ച്വറികളടക്കം 521 റണ്‍സ് പൂജാര നേടിയിരുന്നു. ശേഷമുള്ള പര്യടനത്തില്‍ വലംകയ്യന്‍ ബാറ്റര്‍ എട്ട് ഇന്നിങ്സുകളില്‍ നിന്ന് മൂന്ന് അര്‍ധ സെഞ്ച്വറികളുടെ സഹായത്തോടെ 271 റണ്‍സും നേടി. 2018-19 പര്യടനത്തില്‍ 1258 പന്തുകളും 2020-21ല്‍ 928 പന്തുകളുമാണ് താരം നേരിട്ടത്.

Content Highlight: Rickey Ponting Talking About Cheteshwar Pujara Ahead Of Border Gavasker Trophy

We use cookies to give you the best possible experience. Learn more