ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിന് തയ്യാറെടുക്കുകയാണ് ഇന്ത്യ. നാളെ (ഡിസംബര്‍ 14) മുതല്‍ 18 വരെ ഗാബയിലാണ് മത്സരം അരങ്ങേറുന്നത്. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ത്ത് ഓസ്‌ട്രേലിയ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ പരമ്പരയില്‍ 1-1ന് സമനിലയിലാണ് ഇരുവരും. മൂന്നാം ടെസ്റ്റില്‍ കനത്ത പോരട്ടമാകും നടക്കുക എന്നത് ഉറപ്പാണ്.
ഇപ്പോള്‍ ഗാബയില്‍ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരവും പരിശീലകനുമായ റിക്കി പോണ്ടിങ്. മുന്‍ നായകന്‍ റിക്കി പോണ്ടിങ് ഗാബയില്‍ ആരാണ് വിജയിക്കുമെന്നതിനെക്കുറിച്ചാണ് സംസാരിച്ചത്. പാറ്റ് കമ്മിന്‍സ് നയിക്കുന്ന ഓസീസ് തന്നെ വിജയിക്കുമെന്നാണ് പോണ്ടിങ് വിശ്വസിക്കുന്നത്.
‘ആദ്യ രണ്ട് മത്സരങ്ങള്‍ കടന്നുപോയത് പരിശോധിക്കുമ്പോള്‍ മൂന്നാം ടെസ്റ്റില്‍ എന്താണ് നടക്കുക എന്ന് പറയാന്‍ ശരിക്കും ബുദ്ധിമുട്ടാണ്. എന്നിരുന്നാലും ആദ്യ രണ്ട് ഗെയിമുകളേക്കാള്‍ കടുത്ത മത്സരമായിരിക്കും ഇതെന്ന് എനിക്ക് തോന്നുന്നു. ഓസ്‌ട്രേലിയ വിജയിക്കുമെന്ന് ഞാന്‍ ഇപ്പോഴും കരുതുന്നു.
സാധാരണയായി ബ്രിസ്‌ബേനില്‍ ടോസ് നേടുന്ന ടീം ആദ്യം ബാറ്റ് ചെയ്യും. ആദ്യ രണ്ട് ദിവസങ്ങളില്‍ നന്നായി ബാറ്റ് ചെയ്യാനാകും. പിന്നീട് കളിയില്‍ ബോളര്‍മാര്‍ക്ക് അല്‍പ്പം പിന്തുണ ലഭിക്കും. അവിടെ ടീമുകളുടെ കളികള്‍ പൊതുവെ അങ്ങനെയാണ്,’ പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.
Content Highlight: Rickey Ponting Predicts Third Test Winner In Border Gavaskar Trophy