| Sunday, 12th September 2010, 11:48 pm

റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ സം­സാ­രി­ക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഫൗണ്ടേഷന്റെ സ്ഥാപകന്‍ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ സംസാരിക്കുന്നു. കോഴിക്കോട് എന്‍.ഐ.ടിയും ഫ്രീ സോഫ്റ്റ് വെയര്‍ ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച സ്വതന്ത്ര സോഫ്റ്റ് വെയറും വിദ്യാഭ്യാസവും എന്ന സെമിനാറില്‍ അദ്ദേഹം നടത്തിയ പ്രഭാഷണത്തിന്‍റെ  പൂര്‍ണരൂപം.

ദ­യ­വു­ചെ­യ്­ത് നി­ങ്ങള്‍ ലൈ­റ്റു­കള്‍ അ­ണ­യ്­ക്ക­ണം. ഞാന്‍ സം­സാ­രി­ക്കു­മ്പോള്‍ എ­ന്റെ ക­ണ്ണു­ക­ളില്‍ നോ­ക്കി­യി­രി­ക്ക­ണ­മെ­ന്നില്ല. പീ­ഡ­ന­ങ്ങള്‍ ക­ണ്ടു­കൊ­ണ്ടി­രി­ക്കാന്‍ ഇ­ത് അ­മേ­രി­ക്ക­യു­മല്ല. സ്വതന്ത്ര സോ­ഫ്­റ്റ്‌വെ­യ­ര്‍ മൂ­വ്‌­മെന്റി­നെ­ക്കു­റിച്ചും അ­ത് എ­ങ്ങിനെ വി­ദ്യാ­ഭ്യാ­സ­വു­മാ­യി ബ­ന്ധ­പ്പെ­ട്ടി­രി­ക്കു­ന്നു­വെ­ന്ന­തി­നെ­ക്കു­റി­ച്ചു­മാണ് ഞാ­നി­വി­ടെ സം­സാ­രി­ക്കാന്‍ ഉ­ദ്ദേ­ശി­ക്കു­ന്നത്.

സ്വതന്ത്ര സോ­ഫ്­റ്റ് വെ­യര്‍ മൂ­വ്‌­മെന്റി­ന് പു­റ­ത്തു­ള്ള­വര്‍­ക്ക് ഓ­പ്പണ്‍ സോ­ഴ്‌­സി­നെ­ക്കു­റിച്ചും ഫ്രീ സോ­ഫ്­റ്റ് വെയ­റി­ന­ക്കു­റിച്ചും വ്യ­ക്തമാ­യ ധാ­ര­ണ­യുണ്ടാ­ക്കി ­ത­രേണ്ട­ത് അ­ത്യാ­വ­ശ്യ­മാണ്
സ്വതന്ത്രസോ­ഫ്­റ്റ് വെ­യര്‍ എ­ന്നാല്‍ സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ ള്ള വി­ളം­ബ­ര­മാ­യാ­ണ് ഞാന്‍ കാ­ണു­ന്നത്. ഓ­പ്പണ്‍ സോ­ഴ്‌­സ് എ­ന്ന­ത് തീര്‍ത്തും വ്യ­ത്യ­സ്­തമാ­യ ഒ­രു ആ­ശ­യ­മാ­ണ്.
സ്വതന്ത്ര സോ­ഫ്­റ്റ്‌വെ­യ­ര്‍ എ­ന്നാല്‍ ന­മ്മു­ടെ­യും സ­മൂ­ഹ­ത്തിന്റെയും സ്വ­ാത­ന്ത്ര്യ­ത്തെ ബ­ഹു­മാ­നി­ക്കു­ന്ന­താ­വണം. അ­തില്‍ വി­ല എ­ന്ന ആശ­യം ഇല്ല. സ്വതന്ത്ര സേ­ഫ്­റ്റ് വെ­യര്‍ ഉ­പ­യോ­ഗി­ക്കു­മ്പോള്‍ ന­മു­ക്ക് കു­റെ പ­ണം ലാ­ഭി­ക്കാന്‍ ക­ഴി­യുന്നു. എ­ന്നാല്‍ അത­ല്ലെ ഇ­വി­ടെ പ്ര­ധാനം. പ­ണം ലാഭം എ­ന്ന­ത് സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ ഉ­പോല്‍­പ്പ­ന്ന­മാ­ത്ര­മാ­ണ്.

സ്വത­ന്ത്ര സോ­ഫ്­റ്റ് വെ­യര്‍ ഉ­പ­യോ­ഗി­ക്കു­മ്പോള്‍ നാം അ­നു­ഭ­വി­ക്കു­ന്ന­ത് സൂ­ഹ­ത്തി­ന്റെ അ­ടി­സ്ഥാ­ന മൂ­ല്യമായ പ­ര­സ്­പ­രം സ­ഹ­ക­രി­ച്ചു പ്ര­വര്‍­ത്തി­ക്കാ­നുള്ള സ്വാ­ത­ന്ത്ര്യ­മാ­ണ്. സ്വ­ത­ന്ത്ര സോ­ഫ്­റ്റ് വെ­യര്‍ സ­മൂ­ഹ­ത്തെ­യും യൂ­സ­റി­ന്റെ സ്വാ­ത­ന്ത്ര്യ­ത്തെയും ബ­ന്ധി­പ്പി­ക്കുന്നു.

ഒ­രു പ്രോ­ഗ്രം സ്വ­ത­ന്ത്ര­മ­ല്ലെ­ങ്കില്‍ അ­തി­നെ നാം നോണ്‍ ഫ്രീ സോ­ഫ്­റ്റ് വെ­യര്‍ എ­ന്നു വി­ളി­ക്കുന്നു. ഉ­പ­ഭോ­ക്താ­വിനെ അ­ടി­മ­യാ­ക്കു­ന്ന പ്രോ­ഗ്രാ­മു­ക­ളാ­ണി­വ. ഇ­തൊ­രു­ത­ര­ത്തില്‍ പ­റ­ഞ്ഞാല്‍ സാ­ങ്കേതി­ക രംഗ­ത്തെ കോ­ള­നി­വല്‍­ക്ക­ര­ണ­മാണ്. അ­ത് അ­നീ­തി­യാണ്. പെ­യ്­ഡ് സോ­ഫ്­റ്റ് വെ­യ­റു­കള്‍ ഉ­പ­ഭോ­ക്താ­വി­നെ വി­ഭ­ജി­ക്കു­കയും നി­സ­ഹാ­യ­ക­രു­മാ­ക്കുന്നു. വി­ഭ­ജിക്കു­ക എ­ന്നു­വ­ച്ചാല്‍ ഉ­പ­ഭോ­ക്താ­വി­ന് സോ­ഫ്­റ്റ് വെയ­റിന്റെ പു­നര്‍­വി­തര­ണം ന­ട­ത്താന്‍ അ­നു­വാ­ദ­മില്ലാ­താ­ക്കുന്നു. അ­തേ­ാ­ടൊപ്പം സോ­ഴ്‌­സ് കോ­ഡില്ലാ­ത്ത­തി­നാല്‍ സോ­ഫ്­റ്റ് വെ­യ­റില്‍ ത­നി­ക്കാ­വ­ശ്യ­മു­ള്ള മാ­റ്റ­ങ്ങള്‍ വ­രു­ത്താനും ഉ­പ­ഭോ­ക്താ­വി­ന് സാ­ധ്യമല്ല. ഇ­ത് അവ­രെ നി­സ­ഹാ­യ­ക­രാ­ക്കുന്നു. യൂ­സര്‍­ക്ക് ആ­വ­ശ്യ­മില്ലാ­ത്ത ചി­ല­താ­യി­രിക്കാം ഇത്ത­രം പ്രോ­ഗ്ര­ാ­മു­ക­ളില്‍ ഉ­ണ്ടാ­യി­രി­ക്കു­ക.

സ്വത­ന്ത്ര സോ­ഫ്­റ്റ് വെ­യ­ര്‍ എ­ന്ന ആ­വ­ശ്യം തീര്‍ത്തും ന്യാ­യ­മാ­ണ്. യൂ­സര്‍ക്ക് സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ നാ­ലു പ്ര­ധാ­ന മൂ­ല്യ­ങ്ങ­ള്‍ ഒ­രു സോ­ഫ്­റ്റ് വെ­യര്‍ പ്ര­ദാ­നം ചെ­യ്യു­ന്നു­വെ­ങ്കില്‍ അ­തി­നെ സ്വ­തന്ത്ര­സോ­ഫ്­റ്റ് വെ­യര്‍ എ­ന്നു വി­ളി­ക്കാം.
പ്രോ­ഗ്രം ഒ­രാള്‍­ക്കി­ഷ്ട­മു­ള്ള രീ­തി­യില്‍ ഉ­പ­യോ­ഗി­ക്കാന്‍ ക­ഴി­യു­ന്നു­വെ­ന്ന­താണ് സ്വത­ന്ത്ര സോ­ഫ്­റ്റ് വെ­യ­റിന്റെ അടി­സ്ഥാ­നം. സോ­ഴ്‌­സ് കോ­ഡി­നെ പഠി­ച്ച് വി­പു­ല­പ്പെ­ടു­ത്താ­നു­ള്ള സ്വാത­ന്ത്ര്യം, മ­റ്റു­ള്ള­വ­രു­മാ­യി പ്രോഗ്രം പ­ങ്കു­വ­യ്­ക്കാ­നും പുനര്‍വി­തര­ണം ചെ­യ്യാ­നു­മുള്ള സ്വാ­ത­ന്ത്ര്യം, സ­മൂ­ഹ­ത്തി­നു ഉ­പ­കാ­ര­പ്ര­ദ­മാവും വി­ധം മോ­ഡി­ഫൈഡ് പ്രോ­ഗാ­ം ജ­ന­ങ്ങള്‍­ക്ക് നല്‍­കാ­നുള്ള സ്വാ­ത­ന്ത്ര്യവും സ്വ­ത­ന്ത്ര സോ­ഫ്­റ്റ് വെ­യര്‍ നല്‍­കുന്നു. ഈ നാ­ലു സ്വാ­ത­ന്ത്ര്യ­ങ്ങ­ളാ­ണ് ഒ­രു സോ­ഫ്­റ്റ­വെ­യര്‍ ഉ­പ­ഭോ­ക്താ­വി­ന് ഉ­ണ്ടാ­യി­രി­ക്കേ­ണ്ടത്. അ­ത് വ്യ­ക്തി­പ­രമാ­യ ഉ­പ­യോ­ഗ­മാ­യാലും സം­ഘ­ടി­തമാ­യ ഉ­പ­യോ­ഗ­മാ­യാ­ലും സോ­ഫ്­റ്റ് വെ­യ­റും കം­പ്യൂ­ട്ടി­ങും നി­യ­ന്ത്രി­ക്കാന്‍ ഇ­വ­യെ­ല്ലൊം ഉണ്ടെ­ന്ന് ഉറ­പ്പു വ­രു­ത്ത­ണം.

സോ­ഫ്­റ്റ് വെയര്‍ നിര്‍­മി­ക്കു­ന്നതും നി­യ­ന്ത്ര­ിക്കു­ന്നതും ഇന്ന­ത്തെ സ­മൂ­ഹ­ത്തില്‍ ഒട്ടും ധാര്‍­മി­ക­ത­യു­ള്ള കാ­ര്യമല്ല. എ­തെ­ങ്കിലും ത­ര­ത്തില്‍ ഈ സ്വാ­ത­ന്ത്ര്യ­ങ്ങള്‍ ഒ­രു പ്രോ­ഗ്ര­മില്‍ കു­റ­യു­കയോ അ­പ­ര്യാ­പ്­ത­മാ­വു­ക­യോ ചെ­യ്യു­ക­യാ­ണെ­ങ്കില്‍ അ­തിനെ പ്രൊ­പ്രൈറ്റ­റി പ്രോഗ്രം എ­ന്നാ­ണ് പ­റ­യു­ക. അ­ത് സ­മൂ­ഹ­ത്തിന്റെ ന­മ്മ­യ്­ക്ക വേ­ണ്ടി­യല്ല പ്ര­വര്‍­ത്തി­ക്കു­ന്ന­ത്. സ­മൂ­ഹ­ത്തില്‍ അ­ത് അ­നാ­വ­ശ്യമാ­യ അ­ധാര്‍­മി­ക­ത­യു­ണ്ടാ­ക്കുന്നു.

സ്വ­തന്ത്ര­സോ­ഫ്­റ്റ് വെ­യറും പ്രൊ­പ്രൈറ്റ­റി സോ­ഫ്­റ്റ് വെ­യറും ത­മ്മി­ലു­ള്ള വ്യ­ത്യാ­സം എ­ന്നു പ­റ­യുന്ന­ത് ഒ­രു സാ­ങ്കേതി­ക വ്യ­ത്യാ­സമല്ല. കോ­ഡ് എ­ങ്ങി­നെ­യ­ഴുതി, എ­ന്തൊ­ക്കെ ഉ­പ­യോ­ഗം അ­തി­നൊ­ക്കൊ­ണ്ടു­ണ്ട് എ­ന്നൊന്നും ത­രം തി­രി­ച്ചു­കാ­ണാ­നു­ള്ള­തല്ല ഇ­വ­ ര­ണ്ടും. എ­ന്നാല്‍ ഇ­തെ­ങ്ങി­നെ­യാ­ണ് സ­മൂഹ­ത്തെ ബാ­ധി­ക്കുന്ന­ത് എ­ന്ന­തി­ന്റെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണ് പ്രൊ­പ്രൈറ്റ­റി പ്രോ­ഗ്രാ­മി­നെയും സ്വത­ന്ത്ര സോ­ഫ്­റ്റ് വെ­യ­റി­നെയും കാ­ണോ­ണ്ട­ത്.

സ­മൂ­ഹ­ത്തിന്റെ വി­ക­സ­ന­മാ­ണ് സ്വ­ത­ന്ത്ര­സോ­ഫ്­റ്റ് വെ­യ­റി­ന്റെ ഉ­പ­യോ­ഗം കൊ­ണ്ടു­ണ്ടാ­വു­ന്നത്. സ­മൂ­ഹ­ത്തി­നു മ­ന­സി­ലാ­വു­ന്ന അ­റി­വ് വി­പു­ല­പ്പെ­ടു­ത്തു­കയും അ­തി­നെ നി­ല­നിര്‍­ത്തു­ക­യും ചെ­യ്യുന്നു. ആ അ­റി­വിനെ ആര്‍ക്കും വേ­ണ­മെ­ങ്കിലും വി­പു­ല­പ്പെ­ടു­ത്തി മ­റ്റാ­വ­ശ്യ­ങ്ങള്‍­ക്ക് ഉ­പ­യോ­ഗി­ക്കാം. അ­തില്‍ യാ­തൊ­രു നി­യ­ന്ത്രണ­വു­മില്ല.
എ­ന്നാല്‍ പ്രൊ­പ്രൈ­റ്ററി സോ­ഫ്­റ്റ് വെ­യ­റില്‍ സ­മൂ­ഹ­ത്തി­ന്റെ വി­കസ­നം ന­ട­ക്കു­ന്നില്ല. മ­റി­ച്ച ഒ­രു ത­രം ആ­ശ്ര­യ­ബോ­ധം ന­മ്മില്‍ ഉ­ണ്ടാ­ക്കു­ന്നു. കോ­ള­നി­വല്‍­ക്ക­രി­ക്ക­പ്പെടു­ക എന്ന­ത് വി­ക­സ­നമല്ല. അ­ത് സ­മൂ­ഹ­ത്തി­നു നല്ല­തുമല്ല.

ഇ­തില്‍ സം­ഭ­വന­കള്‍ ഒ­ന്നു­മില്ല, അ­ധി­കാ­രത്തി­നു­ള്ള ഉ­പാ­ധി­യാണ്. അ­ട­ിമ­യ്­ക്കാ­നുള്ള ബോ­ധ­പൂര്‍­വ്വ­മു­ള്ള ശ്ര­മ­മാണ്. ഒ­രു സോ­ഫ്്­റ്റ് വെ­യ­റില്‍ ആ­കര്‍­ഷ­ക­ങ്ങ­ളാ­യ ഫീ­ച്ച­റു­കള്‍ ഉ­ണ്ടാ­ക്കി യൂസ­റെ പ്ര­ലോ­ഭി­പ്പി­ക്കുന്നു. അ­ത് യാ­ഥാര്‍­ത്ഥ­ത്തില്‍ ഒ­രു­കെ­ണി­യാണ്. ത­ന്റെ സ്വാ­ത­ന്ത്ര്യ­ത്തെ ത്യ­ജി­ക്കേ­ണ്ടി­ വ­രുന്നു. ഇ­വ യാ­തൊ­ന്നും നല്‍­കു­ന്നുമി­ല്ല.

‌­സ്വ­ത­ന്ത്ര സോ­ഫ്­റ്റ് വെ­യ­റിന്റെ ല­ക്ഷ്യം എല്ലാ സോ­ഫ്­റ്റു­വ­യ­റു­കളും ഫ്രീ ആ­യി­രി­ക്ക­ണ­മെ­ന്ന­താ­ണ് അതു­പോ­ലെ എല്ലാ ഉ­പ­യോ­ക്താ­ക്ക­ള്‍ക്കും തന്റെ സോ­ഫ­്­റ്റ് വെയ­റില്‍ അ­ധി­കാ­രം നല്‍­കു­ക­യു­മാ­ണ്. സോ­ഫ്­റ്റ് വെ­യ­റി­നെ പഠി­ക്കാനും വി­പു­ല­പ്പെ­ടു­ത്താനും മ­റ്റു­ള്ള­വര്‍­ക്ക് അ­തിന്റെ കോ­പ്പി­നല്‍­കാ­നും, മോ­ഡി­ഫൈ­ ചെ­യ്യാ­നും സ്വ­തന്ത്ര­സോ­ഫ്­റ്റ്‌വെ­യര്‍ മൂ­വ്‌­മെന്റ് സാ­ധ്യ­മാ­ക്കു­ന്നു.

ഇ­വി­ടെ വീ­ണ്ടും സ്വ­തന്ത്ര­സോ­ഫ്­റ്റ് വെ­യര്‍ മൂ­വ്‌­മെന്റി­നെ­ക്കു­റിച്ച് വീണ്ടും പ­റ­യേ­ണ്ടി­വ­രും. മ­റ്റു­ള്ള­വ­രു­മാ­യി പ്രോഗ്രം പ­ങ്കു­വ­യ്ക്കാം എ­ന്ന­താ­ണ് ഇ­തിന്റെ പ്ര­ത്യേക­ത. ഒ­രു പെ­യ്­ഡ് സോ­ഫ്­റ്റ് വെ­യ­റില്‍ അ­തു സാ­ധ്യമല്ല. അ­തി­ന്റെ ലൈ­സന്‍സ് പ്ര­ശ്‌­ന­ങ്ങള്‍ വ­രും. ഒ­രു അ­പ­രി­ചിത­ന് ന­മുക്ക സോ­ഫ്­റ്റ് വെ­യര്‍ നല്‍­കാ­തി­രി­ക്കാം. എ­ന്നാല്‍ നാം ക­ട­പ്പെ­ട്ടി­രി­ക്കുന്ന സു­ഹൃ­ത്തു വ­ന്നു ചോ­ദി­ക്കു­ക­യാ­ണെങ്കി­ലോ? ഇ­വി­ടെ ന­മു­ക്ക് ചെ­യ്യാ­നുള്ള­ത് ര­ണ്ടു തെ­റ്റു­കള്‍ ചെ­യ്യാം എ­ന്നതാണ്. ഒ­ന്ന് ന­മ്മു­ടെ സു­ഹൃ­ത്തി­നോ­ട് പ്രോഗ്രം ത­രി­ല്ലെ­ന്നു പ­റ­യാം. അ­ല്ലെ­ങ്കില്‍ ലൈ­സന്‍­സ് നി­യ­മങ്ങ­ളെ കാ­റ്റില്‍­പറ­ത്തി അവ­യെ സു­ഹൃത്തി­ന് കൈ­മാ­റ്റം ചെ­യ്യാം.

അ­തില്‍ നാം ചെ­റി­യ­കു­റ്റം തി­ര­ഞ്ഞെ­ടു­ക്കും. നാം ന­മ്മു­ടെ സു­ഹൃ­ത്തി­നെ സ­ഹാ­യി­ക്കും. കാര­ണം ലൈ­സ­ന്‍­സ് നിര്‍­ദേ­ശ­ങ്ങള്‍ ലം­ഘി­ച്ചാലും ന­മു­ക്ക് സു­ഹൃ­ത്തി­നെ നി­ല­നിര്‍­ത്താം. എ­ന്നി­രു­ന്നാലും ഇ­തെല്ലാം നി­ങ്ങ­ളു­ടെ സ­മൂ­ഹ­ത്തിലെ സാ­ഹോ­ദര്യം ഇല്ലാ­താ­ക്കാ­നു­ള്ള മ­ന­പൂര്‍­വ്വ­മുള്ള ശ്ര­മ­ങ്ങള്‍ മാ­ത്ര­മാണ് എ­ന്നി­രു­ന്നാലും അ­തു കു­റ്റ­മാ­വാ­തി­രി­ക്കു­ന്നില്ല. അത്ത­രം പ്രവ­ണ­ത നല്ല­തുമല്ല.

സു­ഹൃ­ത്തി­നു­ സോ­ഫ്­റ്റ് വെ­യര്‍ ല­ഭി­ച്ചാല്‍ അ­തി­ന്റെ ഉ­ട­മസ്­ഥാ­വ­കാ­ശം പി­ന്നെ അ­വര്‍­ക്കു­കൂ­ടെ­യാ­വും. അണ്‍­ഓ­ഥ­റൈ­സ്ഡാ­യ ഒ­രു കോ­പ്പി എ­ന്ന­തി­ലുപരി ഒ­രു പ്രൊ­പ്രൈറ്റ­റി പ്രോ­ഗ്രം എ­ന്ന രീ­തി­യില്‍ അ­തു നല്ല­തുമല്ല.

നി­ങ്ങള്‍ അത്ത­രം അ­വ­സ്ഥ­ക­ളില്‍ ചെ­ന്നുപെ­ട­രു­ത്. അ­ങ്ങി­നെ പെ­ടാ­തി­രി­ക്ക­ണ­മെ­ങ്കില്‍ ഒ­ന്നു­കില്‍ കൂ­ട്ടു­കാ­രില്ലാ­തി­രി­ക്കണം. അ­താ­ണ് പ്രൊ­പ്രൈറ്റ­റി പ്രോഗ്രം ഡെവ­ല­പ്പ­റു­ടെ ആ­വ­ശ്യ­വും. വി­ഭ­ജി­ച്ചു ഭ­രി­ക്കു­ക എ­ന്ന­താ­ണ് അ­വ­രു­ടെ നേ­ട്ടം. നിങ്ങ­ളെ സ­മൂ­ഹ­ത്തില്‍ നിന്നും വി­ഭ­ജി­ക്കാന്‍ ഉ­ദ്ദേ­ശി­ച്ചുള്ള പ്രോ­ഗ്രാ­മു­കള്‍ നാം തല്ലി­ക്ക­ള­യണം. മ­റ്റു­ള്ള­വ­രു­മാ­യി പ­ങ്കു­വ­യ്­ക്കാന്‍ പ­റ്റാ­ത്ത ഏ­തൊരു പ്രോ­ഗ്രാ­മും തീര്‍­ച്ച­യാ­യും ത­ള്ളി­ക­ള­യു­ക­യാ­ണ് വേ­ണ്ട­ത്. മ­റ്റൊ­രാള്‍ക്കും നല്‍­ക­രു­തെ­ന്ന നി­ബ­ന്ധ­ന­യില്‍ അ­ഥ­വ ­ആ­രെ­ങ്കിലും അത്ത­രം പ്രോ­ഗ്രാ­മു­കള്‍ ­നല്‍­കു­ക­യാ­ണെ­ങ്കില്‍ ത­ന്റെ മ­ന­സാ­ക്ഷി അ­തി­നു സ­മ്മ­തി­ക്കു­ന്നി­ല്ലെ­ന്ന് പറ­ഞ്ഞ് ത­ള്ളു­ക­യാ­ണ് ഞാന്‍ ചെ­യ്യു­ന്ന­ത ഞാന­ത് കൈ­കൊ­ണ്ട തൊ­ടാറു­പോ­ലു­മില്ല. നി­ങ്ങ­ളും അ­ങ്ങി­നെത്ത­ന്നെ ചെ­യ്യ­ണം എ­ന്നാ­ണ് എ­ന്റെ ആ­ഗ്ര­ഹം.

മാ­ത്ര­മല്ല പ്രൊ­പ്രൈറ്റ­റി സോ­ഫ്­റ്റ് വെ­യര്‍ ക­മ്പ­നി­കള്‍ ന­ട­ത്തു­ന്ന പ­ര­സ്യ പ്ര­ചാ­ര­ണ­ങ്ങളും നാം ത­ള്ളി­ക്ക­ള­യണം. പ്ര­ത്യേ­കിച്ചും പൈറ­സി എ­ന്ന വാ­ക്ക്്. പൈ­റ­സി ത­ട­യാന്‍ സ­ഹ­ക­രി­ച്ചു പ്ര­വര്‍­ത്തി­ക്കാ­മെ­ന്ന പ്ര­ചാ­ര­ണ­ത്തെ­യാ­ണ് പ്ര­ധാ­ന­മായും ത­ള്ളി­ക­ള­യേ­ണ്ടത്. ഒ­രാള്‍­ക്ക് കൈ­മാ­റ്റം ചെ­യ്യാന്‍ സാ­ധി­ക്കാ­ത്ത പ്രോ­ഗ്ര­മു­കള്‍ മ­റ്റു­ള്ള­വര്‍ മോ­ഷ്ടി­ച്ചി­ട്ടാ­യാലും പ­ങ്കു­വ­യ്­ക്കുന്ന­ത് നല്ല­താ­ണെ­ന്നാ­ണ് എ­ന്റെ അഭി­പ്രായം. അവ­രെ പൈ­റ­റ്റ്‌­സ് എ­ന്നു വി­ളിക്കുക പോലും ചെ­യ്യ­രു­തെ­ന്ന് ഞാന്‍ ഒ­രു ചോ­ദ്യ­ത്തി­ന് മ­റുപ­ടി നല്‍­കി­യി­രു­ന്നു. ഇ­തി­നെ ഫോര്‍­ബി­ഡന്‍ ഷെ­യറ­ിങ് എ­ന്നു പ­റയാം

നി­ങ്ങള്‍­ക്ക് ഇഷ്ട­മു­ള്ള­തു പോ­ലെ പ്രോഗ്രം ഉ­പ­യോ­ഗി­ക്കാന്‍ പെ­യ്­ഡ് സോ­ഫ്­റ്റ് വെ­യ­റു­കള്‍ അ­നു­വ­ദി­ക്കു­ന്നില്ല. അ­വര്‍ നിങ്ങ­ളെ ലൈ­സന്‍­സു­കൊ­ണ്ടു അ­തി­നെ­യെല്ലാം ത­ട­യുന്നു. ഒ­രു വെ­ബ്‌­സൈ­റ്റ് ഡെ­വ­ല­പ്പിങ് സോ­ഫ്­റ്റ് വെ­യ­റി­നെ കു­റ്റം പ­റ­യു­ന്ന­തൊന്നും പോ­സ്­റ്റു­ ചെ­യ്യാന്‍ പ­റ്റാ­തെ­യാ­ണ് ആ വെ­ബ്‌­സെ­റ്റ് നിര്‍­മി­ച്ചി­ട്ടു­ള്ള­തെ­ങ്കില്‍ അ­ത്് നി­ങ്ങ­ളു­ടെ അ­ഭി­പ്രാ­യ­സ്വാ­ത­ന്ത്ര്യ­ത്തെ ഹ­നി­ക്ക­ലാണ്. നി­ങ്ങ­ളു­ടെ കോപ്പി­പോലും സ്വ­സ്ഥ­ത­മാ­യി ഉ­പ­യോ­ഗി­ക്കാന്‍ പ­റ്റി­ല്ലെ­ങ്കില്‍ നി­ങ്ങള്‍­ക്ക തീര്‍­ച്ച­യായും നി­ങ്ങ­ളു­ടെ കം­പ്യൂ­ട്ടി­ങ്ങില്‍ അ­ധി­കാ­ര­മി­ല്ലെ­ന്നു സാരം. അ­തു­കൊ­ണ്ടുത­ന്നെ സോ­ഫ്­റ്റു­വെ­യ­റി­നെ ആ­വ­ശ്യ­ങ്ങള്‍­ക്ക­നു­സ­രിച്ച് എ­ങ്ങി­നെയും ഉ­പ­യോ­ഗി­ക്കാന്‍ പ­റ്റ­ണം.

എ­ന്നാല്‍ അ­തു­മാത്രം പോ­ര. ത­ന്റെ പ്രോ­ഗ്രാ­മില്‍ മ­തിയാ­യ മാ­റ്റ­ങ്ങള്‍ വ­രു­ത്താന്‍ യൂ­സര്‍­ക്ക് ക­ഴി­യ­ണം. ന­മ്മു­ടെ സ്വ­ന്തം കപ്യൂ­ട്ട­റി­ലു­ള്ള ഫ­യ­ലു­കള്‍ ഉ­പ­യോ­ഗി­ക്കാന്‍ ന­മു­ക്ക് സാ­ധി­ക്കി­ല്ലെ­ന്നതും ഇ­തി­ന്റെ പ­രി­മി­തി­യാണ്. ചി­ല മ­ലീ­ഷ്യ­സ് ഫ­യ­ലു­ക­ളാ­ണ് മൈ­ക്രോ­സോ­ഫ്റ്റ് വി­ന്റോസ്. ഇ­തെല്ലാം ഡി­ജി­റ്റല്‍ വി­ല­ങ്ങു­ക­ളാണ്. ഡി­ജി­റ്റല്‍ റി­സ്റ്റി­ക്ഷന്‍ മാ­നേ­ജ്‌­മെന്റ് എ­ന്നാ­ണ് ഇ­ച­തിനെ വി­ളി­ക്കു­ക. യൂ­സ­റി­നോ­ട് ചോ­ദി­ക്കാ­തെത­ന്നെ പ്രോ­ഗ്രാ­മില്‍ മാ­റ്റ­ങ്ങള്‍ വ­രു­ത്തുന്നു. ഇ­വി­ടെയും യൂ­സര്‍­ക്ക് ത­ാന്‍ കാ­ശു­കൊ­ടു­ത്തു വാങ്ങിയ സോ­ഫ്­റ്റ് വെ­യ­റില്‍ യാ­തൊ­രു അ­വ­കാ­ശ­വു­മില്ല.

മൈ­ക്രോ­സോ­ഫ്­റ്റിന്റെ ഒ­രു പ്രോ­ഗ്രാം നാം ഉ­പ­യോ­ഗി­ക്കു­മ്പോള്‍ മൈ­ക്രോ­സോ­ഫ്­റ്റാ­ണ് ആ സി­സ്റ്റ­ത്തി­ന്റെ ഉ­ട­മസ്ഥന്‍. മൈ­ക്രോ­സോ­ഫ്­റ്റ് ഒ­രു മാല്‍വെ­യ­റാണ്. ഒ­രു അ­പ­ക­ട­കാ­രിയാ­യ ഒ­രു വൈ­റ­സാ­ണ് വി­ന്റോസ്. വി­ന്റോ­സ് മാ­ത്ര­മല്ല മ­ക്കിന്‍­ടോ­ഷും പുതി­യ ആ­പ്പിള്‍ വേര്‍­ഷനും ഇ­തു ത­ന്നെ­യാ­ണ് സ്ഥിതി. ഇന്‍­സ്റ്റ­ലേ­ഷന്‍ മു­തല്‍ ആ­പ്പിള്‍ ത­ന്റെ ആ­ധി­പത്യം യൂ­സ­റില്‍ സ്ഥാ­പി­ക്കുന്നു. ഒ­രി­ക്കല്‍ ഇന്‍­സാ­റ്റാള്‍ ചെ­യ്­താല്‍ വി­ദൂര­ത്തു നിന്നും അ­പ്ലി­ക്ക­ഷന്‍ ഡി­ലീ­റ്റ് ചെ­യ്യാനും ആ­പ്പി­ളി­നു ക­ഴി­യും.

മാ­ത്ര­മല്ല ഇ­തെല്ലാം ഉ­ണ്ടാ­ക്കു­ന്ന മ­നു­ഷ്യന്‍­മാര്‍ ത­ന്നെ­യാ­ണ് ഇ­വര്‍ ചെ­യ്യു­ന്ന തെ­റ്റു­കള്‍ യൂ­സര്‍ അ­നു­ഭ­വി­ക്കേ­ണ്ടി­വ­രും. ന­മു­ക്കി­ഷ്ട­മില്ലാ­ത്ത കാ­ര്യ­ങ്ങള്‍ സോ­ഫ്­റ്റ് വെ­യ­റില്‍ മാ­റ്റാന്‍ സാ­ധി­ക്കണം. അ­ത് ബ­ഗ്ഗാ­യാലും ന­മു­ക്ക് മാ­റ്റാ­നു­ള്ള സ്വാ­തന്ത്യം വേണം. ദ­ശല­ക്ഷം യൂ­സേ­ഴ്‌­സി­ന് ത­ങ്ങ­ളു­ടെ സോ­ഫ്­റ്റ് വെ­യ­റില്‍ ആ­വ­ശ്യ­മില്ലാ­ത്ത കു­റെ കാ­ര്യ­ങ്ങ­ളുണ്ട്. അ­തൊ­ക്ക മാ­റ്റണം. അ­തി­ന് ആ­ളെ വേണം, ഡെ­വ­ല­പ്പേ­ഴ്‌­സിനും സ­മ­യ­മില്ല. ഇ­തൊ­ക്ക ചെ­യ്യാന്‍ കു­റെ സമ­യം വേ­ണം.
കു­റെ സോ­ഫ്­റ്റ് വെ­യര്‍ ഇ­നിയും ഡെ­വ­ല­പ്പ്­ ചെ­യ്യാ­നു­ണ്ട്. ഏ­തെ­ങ്കിലും ഒ­രു യൂ­സര്‍­ക്ക് അ­തു പഠി­ച്ച് അ­തി­നെ ഡ­വ­ലപ്പെ് ചെ­യ്യാം.അ­ത് മ­റ്റു­ള്ള­വ­രു­മാ­യി ഷെ­യര്‍­ചെ­യ്യാം. ന­മ­ക്കാ­വ­ശ്യ­മു­ണ്ടെ­ങ്കില്‍ അ­തു­പ­യോ­ഗി­ക്കാം. അ­താ­ണ് സ്വത­ന്ത്ര സോ­ഫ്­റ്റ വെയര്‍.

സ്വാ­ത­ന്ത്യ­ത്തിന്റെ നാ­ലാമ­ത്തെ മൂല്യം ജ­നാ­ധി­പ­ത്യ­മാ­ണ് ആര്‍­ക്കും യ­ഥേ­ഷ്ടം ഉ­പ­യോ­ഗി­ക്കാന്‍ ക­ഴി­യണം. പ്രൊ­പ്രൈറ്റ­റി പ്രോ­ഗ്രാ­ം യൂസ­റെ നി­യ­ന്ത്രി­ക്കു­ന്നു, പ്രൊ­പ്രൈ­റ്റര്‍ പ്രോ­ഗ്രാ­മി­നെ നി­യ­ന്ത്രി­ക്കുന്നു. അ­ങ്ങി­നെ നേ­ാക്കു­മ്പോള്‍ പ്രൊ­പ്രൈ­റ്റര്‍ യൂസ­റെ നി­യ­ന്ത്രി­ക്കുന്നു. സോ­ഫ്­റ്റ് വെ­യര്‍ ഡെ­വ­ല­പ്പ­റു­ടെ മ­ന­സ്സി­ലി­രി­പ്പ് തന്നെ ജ­നങ്ങ­ളെ കണ്‍­ട്രോള്‍ ചെ­യ്യ­ണ­മെ­ന്നാ­ണ്.

ഒ­രു ഭാഗ­ത്ത് വ്യ­ക്ത­ിസ്വാ­ത­ന്ത്ര്യം, സാ­മൂഹി­ക പ്ര­തി­ബദ്ധ­ത, ജ­നാ­ധി­പത്യം എ­ന്നി­വ­യും മ­റുഭാഗ­ത്ത് സോ­ഫ്­റ്റ് വെ­യര്‍ ഉ­ട­മ­യുടെ ഏ­കാ­ധി­പ­ത്യവും യൂസ­റെ ചൂഷ­ണം ചെ­യ്യാ­നു­ള്ള ത്വ­ര എ­ന്നി­വ­യാ­ണ് നമു­ക്കുള്ളത്. ഇ­തില്‍ പ്രൊ­പ്രൈറ്റ­റി സോ­ഫ്­റ്റ് വെ­യ­റി­നെ ത­ള്ളി­ക്കള­ഞ്ഞ് സ­മൂ­ഹം സ്വത­ന്ത്ര സോ­ഫ്­റ്റ് വെ­യ­റി­നെ തി­ര­ഞ്ഞെ­ടു­ക്കണം. ഇ­തി­നായി നാം ഒ­റ്റ­ക്കെ­ട്ടാ­യി പ്ര­വര്‍­ത്തി­ക്കണം. ഞ­ങ്ങ­ളു­ണ്ടാക്കി­യ സ്വ­ത­ന്ത്ര ലോ­ക­ത്തില്‍ ന­മു­ക്കെല്ലാം ഒ­ന്നാ­യി പ്ര­വര്‍­ത്തി­ക്കാം.

1983ലാ­ണ് ഞാന്‍ സ്വത­ന്ത്ര സോ­ഫ്­റ്റ്‌­വെ­യര്‍ രം­ഗ­ത്തേ­ക്ക് വ­ന്ന­ത്. 1983 സ്വ­ന്ത­മാ­യി ഒ­രു കം­പ്യൂ­ട്ട­റു­ണ്ടാവു­ക എ­ന്ന­ത് സാ­ധ്യമല്ല. മാ­ത്രമല്ല അ­ന്നു ല­ഭ്യമാ­യ ഒ­പ്പ­റേ­റ്റി­ങ് സി­സ്­റ്റം എല്ലാം പ്രൊ­പ്പ്രൈറ്റ­റി പ്രോ­ഗ്രാ­മു­ക­ളാ­യി­രു­ന്നു അ­തില്‍ എ­ന്റേതാ­യ സ്വാ­തന്ത്യം ഉ­ണ്ടാ­യി­രു­ന്നില്ല. അ­ങ്ങി­നെ­യാ­ണ് താന്‍ ഈ രം­ഗ­ത്തേ­ക്ക് വ­രു­ന്ന­ത്. ഞാന്‍ ത­നി­ച്ചാ­യി­രുന്നു. ആര്‍ക്കും ഞാന്‍ പ­റ­യുന്ന­ത് മ­ന­സി­ലാ­യില്ല. ഒ­രു പ്ര­തി­പ­ക്ഷ­മായി ഇ­ത് അ­ധി­ക­മൊന്നും മു­ന്നോ­ട്ടു പോ­കി­ല്ലെ­ന്നു പ­ല­പ്പോഴും തോ­ന്നി­യി­ട്ടു­ണ്ട്. പ­ത്ര­ങ്ങ­ളി­ലേ­ക്ക് ക­ത്തു­ക­ളെ­ഴു­തു­ക, രാ­ഷ്ട്രീ­യ­ക്കാ­രെ കാണു­ക തുട­ങ്ങി തീര്‍ത്തും എ­നി­ക്ക് പ­രി­ച­യ­മില്ല­ത്ത ഒ­രു കാ­ര്യ­മാ­യി­രു­ന്നു ഇ­തി­ന്റെ പ്ര­ചാ­ര­ണം. കാര­ണം ഞാ­നൊ­രു രാ­ഷ്ട്രീ­യ­ക്കാ­രനല്ല. ഒ­രു ഒ­പ്പ­റേ­റ്റി­ങ് സി­സ്റ്റം ഡെ­വ­ല­പ്പറാ­യ എ­നി­ക്ക ചെ­യ്യാ­നു­ണ്ടാ­യി­രുന്നത് ഒ­രു ഓ­പ്പ­റേ­റ്റി­ങ് സി­സ്റ്റം എ­ഴുതു­ക എ­ന്ന­താണ്. പ്രോ­ഗ്രം എ­ഴുതി­യ ആള്‍ എ­ന്ന നി­ല­യില്‍ എ­നി­ക്ക് അ­തി­നെ മ­റ്റു­ള്ള­വര്‍­ക്ക സ്വ­ത­ന്ത്ര­മാ­യി ഉ­പ­യോ­ഗി­ക്കാ­നുള്ള സ്വ­ാത­ന്ത്ര്യം നല്‍­കാ­നാ­വും. അ­ങ്ങി­നെ എ­നി­ക്ക് ഈ അ­നീ­തി­യില്‍ നി­ന്നു എല്ലാ­വ­രെയും ര­ക്ഷി­ക്കാ­നാ­വും.

എ­നി­ക്ക­റിയാം പ­ലര്‍­ക്കും ഇ­തൊ­രു അ­നീ­തി­യാ­യി തോ­ന്നു­ന്നു­ണ്ടാ­വില്ല. ഞാന്‍ പ­രി­ശ്രമി­ച്ചി­ല്ലെ­ങ്കില്‍ ആരും ഇ­തി­നു മു­തി­രി­ല്ലെന്നും എ­നിക്ക് ബോ­ധ്യ­മാ­യ­തോ­ടെ­യാ­ണ് ഞാന്‍ മു­ന്നി­ട്ടി­റ­ങ്ങി­യത്. അ­തെ­ന്റെ ക­ട­മ­യാ­യി­രു­ന്നു­ കാര­ണം ആ­രെ­ങ്കിലും മു­ങ്ങി­മ­രിച്ചു ­കൊ­ണ്ടി­രി­ക്കു­ക­യാ­ണെ­ങ്കില്‍, അ­ടു­ത്താ­രും ഇ­ല്ലെ­ങ്കില്‍, തീര്‍­ച്ച­യാ­യും അ­ത് ബു­ഷ് അ­ല്ലെ­ങ്കില്‍ അവ­രെ ര­ക്ഷി­ക്കു­ക എന്ന­ത് എ­ന്റെ ധാര്‍മി­ക ഉ­ത്ത­ര­വാ­ദി­ത്ത­മാണ്. ആ പ്ര­സ്­താ­വ­ന കു­റെ ക­ടു­ത്ത­താ­യി പോ­യി എ­ന്ന­റിയാം എ­ന്നി­രു­ന്നാലും അ­ങ്ങി­നെ നി­രവ­ധി പേ­രുണ്ട്. ഡി­ക്‌­ചെനി, ആ­ഷ്‌­ക്രോ­ഫ്റ്റ്, ഒ­ബാ­മ ഇ­വ­രെ­യൊ­ന്നും ര­ക്ഷി­ക്കേ­ണ്ട ധാര്‍മി­ക ഉ­ത്ത­ര­വാ­ദി­ത്തം നി­ങ്ങള്‍­ക്കു­ണ്ടെ­ന്ന് ഞാന്‍ പ­റ­യു­ന്നില്ല.അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ജോര്‍ജ് ഡബ്ല്യു ബുഷിന്റെ നയങ്ങള്‍ തന്നെയാണ് നടപ്പാ­ക്കു­ന്നത് ജോര്‍ജ് ബുഷ് ലോകമെമ്പാടും നടത്തിയ മനുഷ്യാവകാശ ലംഘനങ്ങള്‍ തിരുത്താന്‍ ഒബാമ ശ്രമിക്കുന്നില്ല. ബുഷിന്റെ പീഡന നയ­ങ്ങള്‍ ത­ന്നെ­യാണ് ഒബാമ തു­ട­രു­ന്നത്.

ആ­ദ്യ­കാ­ല­ത്ത് സ്വത­ന്ത്ര സോ­ഫ്­റ്റ് വെ­യ­റി­ന് അ­ധി­കം എ­തിര്‍­പ്പു­ക­ളില്ലാ­യി­രു­ന്നു.എ­നി­ക്ക­റി­യാം സ്വത­ന്ത്ര സോ­ഫ്­റ്റ് വെ­യര്‍ വി­ക­സി­പ്പില്‍ ഒ­രു വലിയ ജോ­ലി­യാണ്. എ­നി­ക്ക­റി­യില്ല ഇ­തെ­ന്നെ­ങ്കിലും അ­വ­സാ­നി­ക്കാന്‍ പ­റ്റു­മെ­ന്ന് എ­നി­ക്ക­റി­യില്ല. ന­മു­ക്ക് ഇ­ത് എ­ങ്ങി­നെ­യെ­ങ്കിലും അ­വ­സാ­നി­പ്പിക്ക­ണം എ­ങ്കി­ലെ ന­മു­ക്കും സ്വാ­ത­ന്ത്ര്യ­മു­ണ്ടാ­വു­ക­യു­ള്ളൂ. അ­തി­നാ­യി ഞാ­ന്‍ മ­റ്റു­ള്ള­വ­രു­മാ­യി സ­ഹ­ക­രി­ച്ചു പ്ര­വര്‍­ത്തിച്ചു. അ­ടി­സ്ഥാ­ന­പ­രമാ­യ ഡി­സൈന്‍ ഉ­ണ്ടാക്കി. അ­തി­നൊ­രു പേ­രു­മിട്ടു. ഒ­രു ഹാ­ക്ക­റാ­യി­രു­ന്ന­തി­നാല്‍ പേരും വള­രെ ര­സ­ക­ര­മാ­യി­രുന്നു GNU എ­ന്നാ­യി­രു­ന്നു അ­ത്. ഇ­ത് ലി­ന­ക്‌­സ് ആ­യി­രു­ന്നില്ല. ലി­ന്­ക്‌­സ് അ­തി­നു­ശേ­ഷം സ­ഹ­ക­രി­ക്കാന്‍ തു­ട­ങ്ങി­യ­താണ്. ശ­രിക്കും GNU/linux എ­ന്നാ­ണ് പ­റ­യേ­ണ്ടത്. ഒ­ബു­ന്ദു അ­തി­നൊ­രു ഉ­ദാ­ഹ­ര­ണ­മാണ്. കാര­ണം GNUവി­ന്റെ മ­റ്റൊ­രു വേ­രി­യേ­ഷ­നാ­ണ് ഒ­ബുന്ദു. അ­തിലും Linuxകൂ­ട്ടി­ച്ചേര്‍­ത്താണ്.

ദ­ശ­ല­ക്ഷ­ക­ണ­ക്കി­നാ­ളു­കള്‍­ക്ക് ഇ­പ്പോഴും അ­റി­യില്ല 1984ല്‍ ആ­ദ്യ­മാ­യി വി­ക­സി­പ്പിച്ചത് GNU ആണ്. അ­തി­നു­ശേ­ഷം 1991ല്‍ ലി­ന­ക്‌­സ് കൂ­ട്ടി­ച്ചേര്‍­ക്കു­ക­യാ­യി­രുന്നു. GNU വി­നെ­ക്കു­റി­ച്ച് പ­റ­യു­മ്പോ­ഴും പ­ല­രും ആദ്യം ലി­ന­ക്‌­സി­നെ­ക്കു­റി­ച്ചാ­ണ് പ­റ­യു­ന്നത്. അ­ത് കേള്‍­ക്കുന്ന­ത് ത­ന്നെ വേ­ദ­നാ­ജ­ന­ക­മാണ്. നി­ങ്ങള്‍ ഉ­പ­യോ­ഗി­ക്കുന്ന­ത് ലി­ന­ക്‌­സ് ആ­ണെ­ന്നു പ­റ­യാ­തെ നി­ങ്ങള്‍ ഉ­പ­യോ­ഗി­ക്കുന്ന­ത് GNU/linux ആ­ണെ­ന്നാ­ണു പ­റ­യേ­ണ്ടത്. ദയ­വു ചെ­യ്­ത് ഞ­ങ്ങ­ളു­ടെ പ­രി­ശ്ര­മ­ങ്ങള്‍­ക്ക് തു­ല്യ പ­ങ്കാ­ളി­ത്തം നി­ങ്ങള്‍ നല്‍­ക­ണം.ഒ­രു പേ­രില്‍ എ­ന്തി­രി­ക്കു­ന്നു­വെ­ന്നാ­യി­രി­ക്കും. സാ­ധാ­ര­ണ ഒ­രു പേ­രാ­ണ­ങ്കില്‍ അ­തു പ്ര­ശ്‌­ന­മില്ല. പ­ക്ഷെ ഇ­തു ഒ­രാ­ളു­ടെ സ്വാത­ന്ത്ര്യ­ത്തെ സം­ബ­ന്ധി­ച്ച കാ­ര്യ­മാ­ണ്. ന­മ്മള്‍ അ­തി­നു വേ­ണ്ടി പ­രി­ശ്ര­മി­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യാണ്. റോ­സി­നെ ഉ­ള്ളി­യെ­ന്നു പ­റ­ഞ്ഞാല്‍ പാ­ച­ക­ക്കാര്‍ അ­ന്ധാ­ളിക്കും അതു­പോ­ലെ ത­ന്നെ­യാ­ണ് GNUവും ലി­ന­ക്‌­സും.

സ്റ്റാള്‍­വാര്‍­ട്ട് ഒ­രി­ക്കലും സ്വത­ന്ത്ര സോ­ഫ്­റ്റ് വെ­യ­റി­ന്റെ കാ­ര്യ­ത്തില്‍ ക്രി­യാ­ത്മ­കമാ­യ ഒ­രു അ­ഭി­പ്രാ­യ­മില്ലാ­യി­രു­ന്നു. സോ­ഫ്­റ്റ്‌വെ­യറും ഡെ­വ­ല­പ്പ­റും സ്വാ­ത­ന്ത്ര്യം അ­നു­ഭ­വി­ക്ക­ണ­മെ­ന്ന് അ­ദ്ദേ­ഹം ഒ­രി­ക്കലും ആ­ഗ്ര­ഹി­ച്ചി­ട്ടു­മില്ല. അ­തു­കൊ­ണ്ടാ­ണ് ഞാ­ന്‍ പ­റ­ഞ്ഞ­ത് ­ഓ­പ്പണ്‍ സോ­ഴ്‌സും സ്വ­തന്ത്ര­സോ­ഫ്­റ്റ് വെ­യറും ത­മ്മില്‍ നല്ല വ്യ­ത്യ­സ­മു­ണ്ടെ­ന്ന്. സ്വ­യം സ്വാ­ത­ന്ത്ര്യം വേ­ണ­മെ­ന്ന് അ­ദ്ദേ­ഹ­ത്തി­നു­മില്ലാ­യി­രുന്നു. സൗ­ക­ര്യ­ത്തി­നു­വേ­ണ്ടി തന്റെ സ്വാ­ത­ന്ത്ര്യം അ­ടി­യ­റവ് ­വ­ച്ചു. 1991ലാ­ണ് ടോള്‍­വാ­ര്‍­ട്ട് ലി­ന­ക്‌­സ് ഡെ­വല­പ്പ് ചെ­യ്യു­ന്ന­ത്. സ്വാ­ത­ന്ത്ര്യ­ത്തെ മാ­നി­ക്കാ­ത്ത­വ­രു­ടെ പേ­രി­നൊപ്പം GNUവി­ന്റെ പേ­രു ചേര്‍­ത്തു വാ­യി­ക്ക­രു­ത്.

വി­ദ്യാ­ഭ­സ­ത്തില്‍ സ്വത­ന്ത്ര സോ­ഫ്­റ്റ് വെ­യര്‍ ഉ­പ­യോ­ഗി­ക്കുന്ന­ത് കൂ­ടു­തല്‍ ചെ­ല­വു­കള്‍ കു­റ­യ്­ക്കും. കാര­ണം ഒരോ വ­ര്‍­ഷവും പുതി­യ പുതി­യ വേര്‍­ഷ­നു­ക­ളില്‍ പ്രൊ­പ്രൈറ്റ­റി പ്രോ­ഗ്രാ­മു­കള്‍ ഇ­റ­ങ്ങു­മ്പോള്‍ വി­ദ്യാ­ഭ്യാ­സ സ്ഥ­പ­ന­ങ്ങള്‍­ക്ക അ­ത് താ­ങ്ങാ­നു­വു­ന്നതിലും ഉ­പ­രി­യാ­ണ്. മാ­ത്ര­മല്ല അവ­യെ മോ­ഷ്ടി­ക്കാനും നാം ശ്ര­മി­ക്കും. അ­തി­ന്റെ അണ്‍­ഓ­ഥ­റൈ­സ്­ഡ് വേര്‍­ഷ­നു­കള്‍ കു­ട്ടികള്‍ ഉ­പ­യോ­ഗി­ക്കുന്ന­ത് ആ­ശാ­സ്യമല്ല. ചി­ലര്‍ ­പ­റ­യും കു­ട്ടി­കള്‍ രണ്ടും പഠി­ക്ക­ട്ടേ­യെ­ന്ന് അ­തും­ ശ­രിയല്ല. അ­തു കു­ട്ടി­കള്‍­ക്ക വി­സ്­ക്കിയും വെ­ള്ളവും നല്‍­കു­ന്ന­തി­നു സ­മാ­ന­മാ­ണ്. മാ­ത്ര­മല്ല കു­ട്ടി­ക­ളില്‍ അ­ധാര്‍­മി­ക­ത ­വ­ള­ര്‍­ത്താ­ന്‍ മാ­ത്ര­മേ അ­തു സ­ഹാ­യിക്കൂ.

ത­യ്യാ­റാ­ക്കിയ­ത് സരി­ത കെ വേണു

We use cookies to give you the best possible experience. Learn more