| Thursday, 11th September 2014, 10:45 am

ഹോളിവുണ്ട് നടന്‍ റിച്ചാര്‍ഡ്‌ കീല്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഫ്രസ്‌നോ: ജെയിംസ്‌ ബോണ്ട്‌ ചിത്രങ്ങളിലെ ഉരുക്ക്‌ പല്ലുള്ള വില്ലനിലൂടെ പ്‌ശസ്‌തനായ റിച്ചാര്‍ഡ്‌ കീല്‍ അന്തരിച്ചു. 74 വയസ്സായിരുന്നു.

സെന്റ്‌ എഗ്നസ്‌ മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്ന റിച്ചാര്‍ഡ്‌ ബുധനാഴ്‌ച്ചയാണ്‌ മരണത്തിന്‌ കീഴടങ്ങിയത്‌.

റോജര്‍ മോറിന്റെ കൂടെ അഭിനയിച്ച ജെയിംസ്‌ ബോണ്ട്‌ ചിത്രങ്ങളായ “ദ്‌ സ്‌പൈ ഹു ലവ്‌ഡ്‌ മി”, “മോന്‍ക്കര്‍” എന്നിവ വളരെ പ്രശസ്‌തമാണ്‌.

“ഹാപ്പി ഗില്‍മോറിലെ മിസ്റ്റര്‍ ലാര്‍സണ്‍ എന്ന കഥാപാത്രത്തിലൂടെയും “ദ്‌ വൈല്‍ഡ്‌, വൈല്‍ഡ്‌ വെസ്‌റ്റ്‌”, “ദ്‌ ട്വിലൈറ്റ്‌ സോണ്‍” തുടങ്ങിയവയിലെ കഥാപാത്രങ്ങളിലൂടെയും ഏറെ പ്രശസ്‌തനാണ്‌ റിച്ചാര്‍ഡ്‌.

2002 ല്‍ “മെയ്‌ക്കിങ്‌ ഇറ്റ്‌ ബിഗ്‌ ഇന്‍ ദ്‌ മൂവീസ്‌” എന്ന പേരില്‍ ആത്മകഥ പുറത്തിറക്കിയിട്ടുണ്ട്‌.

7.2 ഇഞ്ച്‌ നിളമുണ്ടായിരുന്ന ഈ പ്രശസ്‌ത നടന്‍ 1939ലാണ്‌ ജനിച്ചത്‌. 1960ലാണ്‌ റിച്ചാര്‍ഡ്‌ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്‌. തന്റെ ഉയരത്തില്‍ ഏറെ അസ്വസ്ഥനായിരുന്നു റിച്ചാര്‍ഡ്‌.

2010 ല്‍ പുറത്തിറങ്ങിയ “റ്റന്‍ഗ്ലെഡ്‌” ആണ്‌ റിച്ചാര്‍ഡ്‌ അവസാനമായി അഭിനയിച്ച ചിത്രം. നാല്‍പ്പതിലധികം ചിത്രങ്ങളിലും മുപ്പതിലധികം ടെലിവിഷന്‍ പരിപാടികളും ഈ നടന്‍ അഭിനയിച്ചിട്ടുണ്ട്‌.

Latest Stories

We use cookies to give you the best possible experience. Learn more