വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ടി20 പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ വിമന്‍സ് ടീം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് 2-1 എന്ന നിലയില്‍ ടീം സ്വന്തമാക്കിയത്. ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന സീരീസ് ഡിസൈഡറില്‍ 60 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്.
ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയുടെയും വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷിന്റെയും അര്‍ധസെഞ്ച്വറിയുടെ കരുത്തില്‍ 217 റണ്‍സിന്റെ വന്‍ ടോട്ടലാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് 157 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചുള്ളൂ.
മിഡില്‍ ഓര്‍ഡലിറങ്ങി വെടിക്കെട്ട് ബാറ്റിങ് നടത്തിയ റിച്ച ഘോഷാണ് ഇന്ത്യയുടെ സ്‌കോറിങ്ങിന് വേഗത കൂട്ടിയത്. 21 പന്തില്‍ അഞ്ച് സിക്‌സും മൂന്ന് ഫോറും അടക്കം 54 റണ്‍സാണ് റിച്ച നേടിയത്. വെറും 18 പന്തില്‍ നിന്നാണ് റിച്ച തന്റെ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതോടെ ഒരു റെക്കോഡ് നേട്ടവും റിച്ചയെ തേടിയെത്തി.
വിമന്‍സ് ടി20യിലെ വേഗതയേറിയ ഫിഫ്റ്റി എന്ന റെക്കോഡാണ് വിന്‍ഡീസിനെ അടിച്ചുപറത്തി റിച്ച നേടിയത്. ന്യൂസിലാന്‍ഡിന്റെ സോഫി ഡിവൈന്‍, ഓസ്‌ട്രേലിയയുടെ ഫീബി ലിച്ച്ഫീല്‍ഡ് എന്നിവരുടെ റെക്കോഡിനൊപ്പമാണ് റിച്ച ഇടംപിടിച്ചത്. 18 പന്തിലാണ് മൂവരും വിമന്‍സ് ടി20യിലെ വേഗതയേറിയ ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്.
വിമന്‍സ് ടി20യിലെ വേഗതയേറിയ ഫിഫ്റ്റി ( താരം, ടീം, എതിരാളികള്‍, നേരിട്ട പന്തുകള്‍, വര്‍ഷം എന്ന ക്രമത്തില്‍)
സോഫി ഡിവൈന്‍ – ന്യൂസിലാന്‍ഡ് – ഇന്ത്യ – 18 – 2015
ഫീബി ലിച്ച്ഫീല്‍ഡ്- ഓസ്‌ട്രേലിയ – വെസ്റ്റ് ഇന്‍ഡീസ് – 18 – 2023
റിച്ച ഘോഷ് – ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് – 18 – 2024
നിദ ദര്‍ – പാകിസ്ഥാന്‍ – സൗത്ത് ആഫ്രിക്ക – 20 – 2019
അലീസ ഹീലി – ഓസ്‌ട്രേലിയ- അയര്‍ലാന്‍ഡ്- 21 – 2018
അതേസമയം, വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരകള്‍ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന് ടീം. മൂന്ന് മത്സരങ്ങളുടെ പരമ്പര ഡിസംബര്‍ 22നാണ് ആരംഭിക്കുന്നത്. ടി20 പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഏകദിന പരമ്പരക്കിറങ്ങുന്നത്.
വെസ്റ്റ് ഇന്‍ഡീസ് വനിതകളുടെ ഇന്ത്യന്‍ പര്യടനം – ഏകദിന പരമ്പര
ആദ്യ മത്സരം – ഡിസംബര്‍ 22, ഞായര്‍ – വഡോദര അന്താരാഷ്ട്ര സ്റ്റേഡിയം
രണ്ടാം മത്സരം – ഡിസംബര്‍ 24, ചൊവ്വ – വഡോദര അന്താരാഷ്ട്ര സ്റ്റേഡിയം
അവസാന മത്സരം – ഡിസംബര്‍ 27, വെള്ളി – വഡോദര അന്താരാഷ്ട്ര സ്റ്റേഡിയം
Content Highlight: Richa Ghosh enters to the fastest fifty record in Womens T20I