മുംബൈ: സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി പായല്‍ ഘോഷിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് നടി റിച്ച ചദ്ദ. ആരോപണത്തില്‍ റിച്ചയുടെയും നടി ഹുമ ഖുറേഷിയുടെയും പേര് പായല്‍ ഘോഷ് പരാമര്‍ശിച്ചിരുന്നു. തന്നോടൊപ്പം വര്‍ക്ക് ചെയ്ത നടിമാരുമായി ഇത്തരത്തില്‍ ബന്ധമുണ്ടായിട്ടുണ്ടെന്ന് അനുരാഗ് പറഞ്ഞിരുന്നെന്ന് പായല്‍ ഘോഷ് പറഞ്ഞിരുന്നു. ഇതിലാണ് റിച്ചയുടെയും ഹുമ ഖുറേഷിയുടെയും പേര് പരാമര്‍ശിച്ചത്.
തന്റെ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്ത് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ കൊണ്ട് മറ്റൊരു സ്ത്രീയെ ഉപദ്രവിക്കരുതെന്നാണ് റിച്ച അഭിഭാഷകന്‍ മുഖേന ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഒപ്പം ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
എ.ബി.എന്‍ തെലുഗു എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പായല്‍ ഘോഷ് അനുരാഗ് കശ്യപിന്റെ പേരു വെളിപ്പെടുത്താതെ ആദ്യം ആരോപണം ഉന്നയിച്ചത്.
പിന്നീട് ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തുകൊണ്ടാണ് കശ്യപിനെതിരെ നടി ആരോപണം ഉന്നയിച്ചത്. അനുരാഗ് കശ്യപ് തന്നോട് മോശമായി പെരുമാറിയെന്നും അദ്ദേഹത്തിനെതിരെ നടപടി എടുക്കണമെന്നും പായല്‍ ആവശ്യപ്പെട്ടു.
അതേ സമയം ആരോപണത്തില്‍ മറുപടിയുമായി അനുരാഗ് കശ്യപ് രംഗത്തെത്തിയിരുന്നു. പായലിന്റേത് അടിസ്ഥാനരഹിത ആരോപണങ്ങളാണെന്നും തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നും അനുരാഗ് കശ്യപ് പറഞ്ഞു.
”എന്നെ നിശബ്ദനാക്കാന്‍ ദീര്‍ഘനാളായി ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതില്‍ പ്രശ്നമില്ല. എന്നിരുന്നാലും എല്ലാത്തിനും ഒരു പരിധിയുണ്ട് മാഡം” അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
content highlight: Richa Chadha to sue Payal Ghosh for naming her in #MeToo allegation against Anurag Kashyap