[]തിരുവനന്തപുരം: സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലേക്ക് അരി വാങ്ങിയത് വിപണി വിലയേക്കാള്‍ കൂടിയ നിരക്കില്‍.
ആന്ധ്രാ അരിയുടെ കേരള ഏജന്റ്മാരില്‍ നിന്നുമാണ് സപ്ലൈക്കോ കൂടിയ നിരക്കില്‍ അരി വാങ്ങിയത്. വിപണി നിരക്കിനേക്കാള്‍ നാല് രൂപ അധിക നിരക്കിലാണ് അരി സംഭരിച്ചത്.
ജൂലൈ, ആഗസ്ത്, സെപ്തംബര്‍ മാസങ്ങളിലാണ് കൂടിയ നിക്കില്‍ ജയ അരി വാങ്ങിയത്. ഓണവിപണി മുന്നില്‍ കണ്ട് അരിക്ഷാമം പരിഹരിക്കാനാണ് അധിക നിരക്കില്‍ അരി സംഭരിച്ചത്. ഇതു മൂലം സര്‍ക്കാരിന് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.