ന്യൂദല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷയോടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മാറ്റത്തിന്റെ പാതയില്‍ ബീഹാറിലെ ജനങ്ങളുടെ ആവേശത്തിന് അഭിവാദ്യം എന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.
ഒരു സര്‍ക്കാര്‍ എങ്ങനെ നടത്തണമെന്ന് കോണ്‍ഗ്രസിന് അറിയാമെന്നും രാഹുല്‍ പറഞ്ഞു.
” ഒരു സര്‍ക്കാര്‍ എങ്ങനെ നടത്തണമെന്ന് ഞങ്ങള്‍ക്കറിയാം, നിങ്ങളുടെ മനസ്സിനെ അറിയുക, അതെ, നുണ പറയാന്‍ ഞങ്ങള്‍ക്കറിയില്ല” രാഹുല്‍ പറഞ്ഞു.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് രാഹുല്‍ രംഗത്തെത്തിയിരുന്നു.
നരേന്ദ്രമോദി പറയുന്ന കള്ളങ്ങള്‍ ഇപ്പോള്‍ ജനങ്ങള്‍ക്ക് മനസ്സിലായി എന്നായിരുന്നു രാഹുലിന്റെ പരിഹാസം.
”2 കോടി യുവാക്കള്‍ക്ക് ജോലി നല്‍കുമെന്ന് ഇപ്പോള്‍ ഒരു പ്രസംഗങ്ങളിലും പ്രധാനമന്ത്രി പറയുന്നില്ല. താന്‍ പറയുന്നത് കള്ളമാണെന്ന് അദ്ദേഹത്തിന് അറിയാം. കേള്‍ക്കുന്നവര്‍ക്കും അതറിയാമെന്നും അദ്ദേഹത്തിന് ഉറപ്പുണ്ട്,” എന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്.
പ്രധാനമന്ത്രി ബീഹാറില്‍ വന്ന് 2 കോടി ജോലികള്‍ നല്‍കുമെന്ന് പറഞ്ഞാല്‍ ജനക്കൂട്ടം അദ്ദേഹത്തെ ഓടിക്കും എന്നും രാഹുല്‍ പറഞ്ഞിരുന്നു.
ബീഹാറില്‍ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒന്നാംഘട്ടം ബുധനാഴ്ച നടന്നു. ഇനി നവംബര്‍ 3,7 തിയതികളിലായിട്ടാണ് തെരഞ്ഞെടുപ്പ്. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍.
അധികൃതര്‍ പറഞ്ഞിരുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക