എന്റെ കരുണാമയിയായ ഉമ്മാ, പ്രിയപ്പെട്ട ഷോലേ, എന്റെ ജീവിതത്തില്‍ വെച്ചേറ്റവും പ്രിയമുള്ളവളേ, മണ്ണിനടിയില്‍ വെച്ച് പുഴുവരിക്കപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ കണ്ണുകളും കുഞ്ഞ് ഹൃദയവും മണ്ണിലലിഞ്ഞില്ലാതാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ഞാന്‍ തൂക്കിലേറ്റപ്പെടുകയാണെങ്കില്‍ പെട്ടെന്നു തന്നെ എന്റെ വൃക്കകളും ഹൃദയവും കണ്ണുകളും അസ്ഥികളും എന്റെ ശരീരത്തിന്‍െ ഭാഗമായ എല്ലാമെല്ലാം അതാവശ്യമുള്ളവര്‍ക്ക് സമ്മാനമായി നല്‍കാനുള്ള അനുമതിക്കായി യാചിക്കു. അവ സ്വീകരിക്കുന്നവര്‍ എന്റെ പേരുവിവരങ്ങള്‍ അറിയുകയോ എനിക്കായി പൂക്കളര്‍പ്പിക്കുകയോ എനിക്കുവേണ്ടി പ്രര്‍ത്ഥിക്കണമെന്നു പോലും ഞാന്‍ ആഗ്രഹിക്കുന്നില്ല.
മൊഴിമാറ്റം: ഷഫീക്ക് എച്ച്.
പ്രിയപ്പെട്ട റെയ്ഹാന ഈ ലോകത്തെ കോടാനുകോടിവരുന്ന മനുഷ്യര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടും വേട്ടയാടപ്പെട്ടും അടിച്ചമല്‍ത്തലിനു നടുവില്‍ ജീവിതം തള്ളി നീക്കുന്നു. അവരുടെയെല്ലാം മുഖവും അനുഭവവുമാണ് നിന്റെ കത്തുകളില്‍ തെളിഞ്ഞുകൊണ്ടിരിക്കുന്നതെന്ന് ആവര്‍ത്തിക്കട്ടെ. പ്രിയ റെയ്ഹാന നിന്റെ വിധി ഈ ലോകത്തു നിന്ന് അപ്രത്യക്ഷമാകുന്ന ഒരുനല്ല നാളെയെ മാത്രം സ്വപ്നം കണ്ട് ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു…
[ബലാത്സംഗം ചെയ്തയാളെ സ്വയരക്ഷക്കായി വധിക്കേണ്ടിവന്നതിന് വധശിക്ഷ ഏറ്റുവാങ്ങിയ റെയ്ഹാന ജബ്ബാറി എന്ന 26 കാരിയുടെ അവസാനത്തെ കത്തിന്റെ പൂര്‍ണരൂപം.]
പ്രിയപ്പെട്ട ഉമ്മാ, ഷോലേഹ്,
ഖിസാസിനെ (ഇറാനിയന്‍ നിയമ സംവിധാനത്തിലെ പ്രതികാരനിയമം – law of retribution) അഭിമുഖീകരിക്കേണ്ട സമയം അടുത്തിരിക്കുന്നു. ജീവിതത്തിന്റെ അവസാന താളുകളിലാണ് ഞാനെത്തി നില്‍ക്കുന്നതെന്ന് എന്നെ എന്തുകൊണ്ടാണ് നിങ്ങള്‍ അറിയിക്കാത്തതെന്ന് ചിന്തിക്കുക്കുമ്പോള്‍ എന്റെ ഹൃദയം വല്ലാതെ നോവുന്നു. ഞാനതറിയണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ? നിങ്ങള്‍ ദുഃഖിതരാണെന്ന് അറിയുമ്പോള്‍ ഞാനെത്രമാത്രം ലജ്ജിക്കുന്നു എന്ന് നിങ്ങള്‍ക്കറിയില്ലേ? എന്തുകൊണ്ടാണ് നിങ്ങളുടെയും ഉപ്പാന്റെയും കൈയ്കളില്‍ ഉമ്മവെയ്ക്കാന്‍ എനിക്കവസരം തരാതിരിക്കുന്നത്?
വെറും പത്തൊമ്പത് വര്‍ഷം മാത്രം ജീവിക്കാനേ ലോകം എന്നെ അനുവദിക്കുന്നുള്ളു. ആ ഭീതിതമായ രാത്രിയില്‍ ഞാന്‍ വധിക്കപ്പെടുമായിരുന്നു. ഈ നഗരത്തിന്റെ ഏതെങ്കിലും മൂലയില്‍ എന്റെ ശരീരം അവര്‍ വലിച്ചെറിയും. കുറച്ചു നാളുകള്‍ കഴിയുമ്പോള്‍ പോലീസുകാര്‍ എന്റെ ശരീരം തിരിച്ചറിയാന്‍ നിങ്ങളെ ആ മൂലയിലേയ്ക്ക് കൊണ്ടുപോകും.
എന്നെ ബലാത്സംഗം ചെയ്തിരുന്നുവെന്ന് അവിടെവെച്ച് നിങ്ങള്‍ തിരിച്ചറിയും. കൊലയാളികളെ നിങ്ങള്‍ തിരിച്ചറിഞ്ഞെന്ന് വരില്ല. കാരണം അവരുടെ പണത്തിനും അധികാരത്തിനുമൊപ്പം നമ്മള്‍ വരില്ലല്ലോ. പിന്നെയും നിങ്ങള്‍ ജീവിക്കും. ഈ മനോവിഷമവും പേറി.. ലജ്ജയും പേറി.. കുറച്ചുകഴിയുമ്പോള്‍ ഈ വേദനയാല്‍ നിങ്ങളും മരണപ്പെടും. അത്രമാത്രമേ സംഭവിക്കുമായിരുന്നുള്ളൂ.
എന്നാല്‍ ആ ശപിക്കപ്പെട്ട തിരിച്ചടി കഥയാകെ മാറ്റി. എന്റെ ശരീരം ഏതെങ്കിലും മൂലയില്‍ തള്ളുന്നതിനു പകരം ഇവിന്‍ തടവറയുടെ ശവക്കുഴിയിലേയ്ക്ക് ഞാന്‍ വലിച്ചെറിയപ്പെട്ടു. ഇതൊരു ഏകാന്ത തടവറയാണ്. ഷഹിറി റേ പോലെ ഈ ജയില്‍ ഒരു ശവക്കുഴി തന്നെയാണ്. എന്നാല്‍ ഈ വിധിയെ പരാതിപറയാതെ സ്വീകരിക്കുക. മരണം ജീവിതത്തിന്റെ അവസാനമല്ലെന്ന് നിങ്ങള്‍ക്കറിയാമല്ലോ.
അടുത്ത പേജില്‍ തുടരുന്നു
ഉമ്മ, നിങ്ങള്‍ എന്നില്‍ സ്‌നേഹം വിതച്ചുവെച്ച ഈ രാജ്യത്തിന് എന്നെ വേണ്ട. ചോദ്യം ചെയ്യുന്നയാള്‍ എന്നെ മര്‍ദ്ദിച്ചപ്പോള്‍, എന്നെ വൃത്തികെട്ട പദങ്ങളുപയോഗിച്ച് അപമാനിച്ചപ്പോള്‍ ആരും എന്നെ പിന്തുണച്ചില്ല. എന്റെ സൗന്ദര്യത്തിന്റെ അവസാനത്തെ കണികയും നീക്കം ചെയ്തുകൊണ്ട് എന്റെ മുടികള്‍ വടിച്ചുമാറ്റിക്കൊണ്ട് എനിക്ക് 11 ദിവസത്തെ ഏകാന്ത തടവ് വിധിക്കുകയായിരുന്നു.
ഈ ലോകത്തേയ്ക്ക് ഓരോരുത്തരും കടന്നുവരുന്നത് അനുഭവങ്ങള്‍ നേടാനാണെന്ന്, പാഠങ്ങള്‍ പഠിക്കാനാണെന്ന്, ഓരോരുത്തര്‍ക്കും അര്‍പ്പിതമായ കടമകള്‍ നിറവേറ്റാനാണെന്ന് നിങ്ങള്‍ തന്നെയല്ലേ എന്നെ പഠിപ്പിച്ചത്. ചിലപ്പോള്‍ പോരാടേണ്ടിയും വരുമെന്ന് ഞാന്‍ പഠിച്ചിരിക്കുന്നു. അന്ന് എന്നെ ചമ്മട്ടികൊണ്ട് അടിക്കാന്‍ വന്നയാളെ വണ്ടിക്കാരന്‍ ചെറുക്കുകയും ചമ്മട്ടി തെറ്റി തലയ്ക്കടിവീണ് വണ്ടിക്കാരന്‍ മരിച്ചപ്പോള്‍ നിങ്ങള്‍ പറഞ്ഞ വാക്കുകള്‍ എന്റെ ഓര്‍മയിലേയ്ക്ക് വരുന്നു… ഒരാള്‍ മരിച്ചാല്‍ പോലും മൂല്യങ്ങള്‍ മുറുകെ പിടിക്കണമെന്ന്.
ഞങ്ങള്‍ സ്‌കൂളില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങളെ പഠിപ്പിച്ചതോര്‍ക്കുന്നുണ്ടോ? വഴക്കുണ്ടാകുമ്പോഴും പരാതികള്‍ ഉയരുമ്പോഴും മാന്യവനിതകളായിപ്പെരുമാറാന്‍ അടിവരയിട്ടാണ് ഞങ്ങളെ ബോധ്യപ്പെടുത്തിയിരുന്നത്. ഉമ്മാ, നിങ്ങളുടെ അനുഭവം ശരിയായിരുന്നില്ല. ആ സംഭവം ഉണ്ടായപ്പോള്‍ എനിക്ക് ആ പാഠങ്ങള്‍ സഹായത്തിനെത്തിയില്ല. കോടതിയില്‍ എന്നെ ഹാജരാക്കിയത് കൊടും കൊലപാതകിയും ക്രൂരയായ കുറ്റവാളിയുമായിട്ടാണ്. ഞാന്‍ കണ്ണീര്‍ പൊഴിച്ചില്ല. ഞാന്‍ ആരുടെ മുന്നിലും കേണില്ല. ഞാന്‍ നിയമത്തില്‍ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ തലതാഴ്ത്തി കരഞ്ഞതുമില്ല.
ഉമ്മ, നിങ്ങള്‍ എന്നില്‍ സ്‌നേഹം വിതച്ചുവെച്ച ഈ രാജ്യത്തിന് എന്നെ വേണ്ട. ചോദ്യം ചെയ്യുന്നയാള്‍ എന്നെ മര്‍ദ്ദിച്ചപ്പോള്‍, എന്നെ വൃത്തികെട്ട പദങ്ങളുപയോഗിച്ച് അപമാനിച്ചപ്പോള്‍ ആരും എന്നെ പിന്തുണച്ചില്ല. എന്റെ സൗന്ദര്യത്തിന്റെ അവസാനത്തെ കണികയും നീക്കം ചെയ്തുകൊണ്ട് എന്റെ മുടികള്‍ വടിച്ചുമാറ്റിക്കൊണ്ട് എനിക്ക് 11 ദിവസത്തെ ഏകാന്ത തടവ് വിധിക്കുകയായിരുന്നു.
കുറ്റകൃത്യത്തിനുമുമ്പില്‍ പ്രതീക്ഷിച്ചവിധത്തിലല്ല ഞാന്‍ ചാര്‍ജ്ജ് ചെയ്യപ്പെട്ടത്. ഞാന്‍ ഒരു കൊതുകിനെ പോലും കൊല്ലാത്തവളാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. പാറ്റകളെ അതിന്റെ മുന്നിലെ നാരുകളില്‍ തൂക്കി പുറത്തേക്കെറിയാറേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ഞാന്‍ ആസൂത്രിത കൊലപാതകിയായി മുദ്രകുത്തപ്പെട്ടിരിക്കുന്നു.
മൃഗങ്ങളോടുള്ള എന്റെ പെരുമാറ്റം പോലും ഒരു ആണ്‍കുട്ടിയുടേതുപോലെയാണെന്ന് വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു. സംഭവം നടക്കുന്ന സമയത്ത് നീണ്ടതും പോളിഷ് ചെയ്ത് മനോഹരമാക്കിയതുമായ നഖങ്ങളാണെനിക്കുള്ളതെന്നതില്‍ എന്നെ വിധിച്ച ജഡ്ജിക്ക് അബദ്ധം ഒന്നും തോന്നിയില്ല.
എത്ര ശുഭപ്രതീക്ഷയോടെയായിരിക്കും ഈ ജഡ്ജിമാരില്‍ നിന്നും ഒരാള്‍ നീതി പ്രതീക്ഷിക്കുന്നത്!! ഒരു സ്‌പോര്‍ട്‌സ് വനിതയുടേതുപോലെ, വിശിഷ്യ ഒരു ബോക്‌സറുടേതുപോലെയല്ല എന്റെ കൈകളെന്ന് അയാള്‍ ചോദ്യം ചെയ്തില്ല.
ഉമ്മ, നിങ്ങള്‍ എന്നില്‍ സ്‌നേഹം വിതച്ചുവെച്ച ഈ രാജ്യത്തിന് എന്നെ വേണ്ട. ചോദ്യം ചെയ്യുന്നയാള്‍ എന്നെ മര്‍ദ്ദിച്ചപ്പോള്‍, എന്നെ വൃത്തികെട്ട പദങ്ങളുപയോഗിച്ച് അപമാനിച്ചപ്പോള്‍ ആരും എന്നെ പിന്തുണച്ചില്ല. എന്റെ സൗന്ദര്യത്തിന്റെ അവസാനത്തെ കണികയും നീക്കം ചെയ്തുകൊണ്ട് എന്റെ മുടികള്‍ വടിച്ചുമാറ്റിക്കൊണ്ട് എനിക്ക് 11 ദിവസത്തെ ഏകാന്ത തടവ് വിധിക്കുകയായിരുന്നു.
അടുത്ത പേജില്‍ തുടരുന്നു
പ്രയപ്പെട്ട ഉമ്മ, എന്റെ ആദര്‍ശങ്ങള്‍ മാറിയിരിക്കുന്നു. അതിന് നിങ്ങളല്ല ഉത്തരവാദി. എനിക്ക് വാക്കുകള്‍ ഒഴുകുന്നു… എന്നെ വധിക്കും മുമ്പ് ഇതൊക്കെ ആരോടെങ്കിലും പറയണം.. കാരണം നിങ്ങള്‍ അറിയാതെ ഞാന്‍ വധിക്കപ്പെടുകയാണെങ്കില്‍ അയാള്‍ അത് നിങ്ങള്‍ക്കെത്തിച്ചുതരും. എന്റെ ഓര്‍മ്മയ്ക്കായി ഈ കയ്യെഴുത്തുപടകള്‍ ഞാന്‍ അവശേഷിപ്പിക്കുന്നു.
പ്രയപ്പെട്ട ഉമ്മാ, നിങ്ങള്‍ കേള്‍ക്കുന്നതിനെ കുറിച്ചൊന്നും ഓര്‍ത്ത് നിങ്ങള്‍ വിഷമിക്കല്ലേ… പോലീസ് സ്‌റ്റേഷനിലെ ആദ്യത്തെ ദിവസം തന്നെ അവിവാഹിതനായ ഒരു പോലീസ് എജന്റ് എന്റെ നഖങ്ങള്‍ പറിച്ചെടുത്തു. അന്ന് ഞാന്‍ മനസിലാക്കി അത്തരം സൗന്ദര്യമൊന്നും ഈ യുഗത്തിന് അനുയോജ്യമല്ലെന്ന്. കാഴ്ച്ചയിലെ സൗന്ദര്യം, ചിന്തയിലെ സൗന്ദര്യം, അഭിലാഷങ്ങളിലെ സൗന്ദര്യം, കാഴ്ച്ചകളുടെയും കാഴ്ച്ചപ്പാടുകളുടെയും സൗന്ദര്യം, എന്തിനേറെ ശബ്ദത്തിലെ സൗന്ദര്യം പോലും ഈ യുഗത്തിന് യോജിച്ചതല്ല.
പ്രയപ്പെട്ട ഉമ്മ, എന്റെ ആദര്‍ശങ്ങള്‍ മാറിയിരിക്കുന്നു. അതിന് നിങ്ങളല്ല ഉത്തരവാദി. എനിക്ക് വാക്കുകള്‍ ഒഴുകുന്നു… എന്നെ വധിക്കും മുമ്പ് ഇതൊക്കെ ആരോടെങ്കിലും പറയണം.. കാരണം നിങ്ങള്‍ അറിയാതെ ഞാന്‍ വധിക്കപ്പെടുകയാണെങ്കില്‍ അയാള്‍ അത് നിങ്ങള്‍ക്കെത്തിച്ചുതരും. എന്റെ ഓര്‍മ്മയ്ക്കായി ഈ കയ്യെഴുത്തുപടകള്‍ ഞാന്‍ അവശേഷിപ്പിക്കുന്നു.
എന്നിരുന്നാലും ഉമ്മാ, ഈ ലോകത്തു നിന്നു പോകും മുമ്പ് ചിലത് നിങ്ങളെനിക്ക് ചെയ്തുതരണം. ഏതു വിധേനയും എനിക്കു വേണ്ടി അത് ചെയ്യണം. ഈ ലോകത്ത് നിന്ന്, ഈ രാജ്യത്ത് നിന്ന്, നിങ്ങളില്‍ നിന്ന് എനിക്കുവേണ്ടത് അതുമാത്രമാണ്. നിങ്ങള്‍ക്കിതിന് സമയം വേണമെന്ന് എനിക്കറിയാം.
ഞാന്‍ എന്റെ വില്‍പത്രത്തിന്റെ ഒരു ഭാഗം ഞാന്‍ നിങ്ങളെ അറിയിക്കും. അത് വായിച്ച് ദയവായി നിങ്ങള്‍ കരയരുത്. നിങ്ങള്‍ കോടതിയില്‍ പോയി എന്റെ ആവശ്യം അറിയിക്കണം. അത്തരമൊരു കത്ത് ഇവിടെ നിന്ന് എനിക്ക് നേരിട്ടെഴുതാന്‍ ജയിലധികാരികള്‍ അനുവദിക്കില്ല. അതുകൊണ്ട്, ഞാന്‍ കാരണം നിങ്ങള്‍ ഒരിക്കല്‍ക്കൂടി ബുദ്ധിമുട്ടും. എന്നെ വധിക്കുമ്പോള്‍ പോലും യാചിക്കരുതെന്ന എന്റെ ആഗ്രഹം ഉള്ളപ്പോള്‍ തന്നെ, ഇതിനായി നിങ്ങള്‍ യാചിച്ചാലും ഞാന്‍ അസ്വസ്ഥയാകില്ല.
അല്ലാഹുവിന്റെ കോടതിയില്‍ അറിവില്ലായ്മകൊണ്ടോ, തങ്ങളുടെ കള്ളങ്ങള്‍ കൊണ്ടോ എന്റെ അവകാശങ്ങള്‍ ചവിട്ടിമെതിച്ച, വ്യത്യസ്ത രൂപങ്ങളില്‍ വസ്തുതകളും യാഥാര്‍ത്ഥ്യങ്ങളും കണ്‍മുന്നില്‍ എത്തിയിട്ടും ശ്രദ്ധ നല്‍കാതിരുന്ന, ഡോ. ഫര്‍വാന്‍ഡിയെ, ഖാസിം ഷബാനിയെ ഞാന്‍ വിസ്തരിക്കും.
എന്റെ കരുണാമയിയായ ഉമ്മാ, പ്രിയപ്പെട്ട ഷോലേ, എന്റെ ജീവിതത്തില്‍ വെച്ചേറ്റവും പ്രിയമുള്ളവളേ, മണ്ണിനടിയില്‍ വെച്ച് പുഴുവരിക്കപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ കണ്ണുകളും കുഞ്ഞ് ഹൃദയവും മണ്ണിലലിഞ്ഞില്ലാതാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ഞാന്‍ തൂക്കിലേറ്റപ്പെടുകയാണെങ്കില്‍ പെട്ടെന്നു തന്നെ എന്റെ വൃക്കകളും ഹൃദയവും കണ്ണുകളും അസ്ഥികളും എന്റെ ശരീരത്തിന്‍െ ഭാഗമായ എല്ലാമെല്ലാം അതാവശ്യമുള്ളവര്‍ക്ക് സമ്മാനമായി നല്‍കാനുള്ള അനുമതിക്കായി യാചിക്കു. അവ സ്വീകരിക്കുന്നവര്‍ എന്റെ പേരുവിവരങ്ങള്‍ അറിയുകയോ എനിക്കായി പൂക്കളര്‍പ്പിക്കുകയോ എനിക്കുവേണ്ടി പ്രര്‍ത്ഥിക്കണമെന്നു പോലും ഞാന്‍ ആഗ്രഹിക്കുന്നില്ല.
നിങ്ങള്‍ക്ക് വരാനും വ്യസനിക്കാനുമായി ഒരു കുഴിമാടം എനിക്കായി ഉണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന് എന്റെ അന്തരാളത്തില്‍ നിന്നും നിങ്ങളെ അറിയിക്കുന്നു. എനിക്കുവേണ്ടി കറുത്ത വസ്ത്രം ധരിക്കരുതെന്നും.
എന്റെ ശാപഗ്രസ്ത ദിനങ്ങളെ വിസ്മരിക്കുന്നതാണ് ഏറ്റവും നല്ലത്. ഈ കാറ്റില്‍ പറന്നുപോകാന്‍ എന്നെ അനുവദിക്കൂ..
ഈ ലോകം നമ്മളെ സ്‌നേഹിക്കുന്നില്ല. ഈ ലോകത്തിന് എന്റെ വിധിഹിതമാവശ്യമില്ല. ഞാന്‍ എന്നെ അതിനായി സമര്‍പ്പിക്കുന്നു.. മരണത്തെ ആലിംഗനം ചെയ്യുന്നു.
അല്ലാഹുവിന്റെ കോടതിയില്‍ ഉണരുമ്പോള്‍, ഞാന്‍ ഇന്‍സ്‌പെക്ടര്‍മാരെ വിചാരണചെയ്യും. ഇന്‍സ്‌പെക്ടര്‍ ഷംലൂവിനെ വിചാരണചെയ്യും. ജഡ്ജിയെ വിചാരണചെയ്യും. ഈ രാജ്യത്തെ പരമോന്നത നിതിപീഠത്തിലെ ജഡ്ജിമാരെയെല്ലാം വിചാരണചെയ്യും.
അല്ലാഹുവിന്റെ കോടതിയില്‍ അറിവില്ലായ്മകൊണ്ടോ, തങ്ങളുടെ കള്ളങ്ങള്‍ കൊണ്ടോ എന്റെ അവകാശങ്ങള്‍ ചവിട്ടിമെതിച്ച, വ്യത്യസ്ത രൂപങ്ങളില്‍ വസ്തുതകളും യാഥാര്‍ത്ഥ്യങ്ങളും കണ്‍മുന്നില്‍ എത്തിയിട്ടും ശ്രദ്ധ നല്‍കാതിരുന്ന, ഡോ. ഫര്‍വാന്‍ഡിയെ, ഖാസിം ഷബാനിയെ ഞാന്‍ വിസ്തരിക്കും.
എന്റെ തരളിതഹൃദയയായ പ്രിയപ്പെട്ട ഷോലാഹ്, മറ്റൊരു ലോകമുണ്ട്. അവിടെ നീയും ഞാനുമായിരുക്കും പരാതിക്കാര്‍. മറ്റുള്ളവര്‍ കുറ്റാരോപിതരും. അല്ലാഹുവിന് വേണ്ടത് നടക്കട്ടെ. മരണം വരെ ഞാന്‍ നിങ്ങളെ ആലിംഗനം ചെയ്യുന്നു. നിങ്ങളെ സ്‌നേഹിക്കുന്നു.
കടപ്പാട്: ദി ഹഫ്ഫിങ്ടണ്‍ പോസ്റ്റ്