ബെയ്‌റൂട്ട്: ലെബനനില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ പ്രതീകമായി ഉയര്‍ന്നു വന്ന മുഷ്ടി ചുരുട്ടിയ കൈയ്യുടെ പ്രതിമ കത്തി നശിച്ചു. അറബിയില്‍ വിപ്ലവം എന്നെഴുതിയ കൈ രണ്ടു മാസത്തോളമായി ലെബനനില്‍ തുടര്‍ന്നു വരുന്ന പ്രക്ഷോഭത്തിന്റെ പ്രതീകമായാണ് ജനങ്ങള്‍ കണ്ടിരുന്നത്.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒരാള്‍ ബൈക്കിലെത്തി കൈ പ്രതിമയ്ക്ക് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി ലെബനന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇയാളാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എങ്കിലും പ്രക്ഷോഭത്തെ എതിര്‍ക്കുന്ന ഹിസ്‌ബൊള്ള ഗ്രൂപ്പാണ് ഇതിനു പിന്നിലെന്നാണ് പ്രക്ഷോഭകര്‍ ആരോപിക്കുന്നത്. വിപ്ലവ കൈ കത്തി നശിക്കുന്നതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ മാസമാണ് ലെബനനില്‍ രൂക്ഷമായ തൊഴിലില്ലായ്മയിലും സാമ്പത്തിക മാന്ദ്യത്തിലും പ്രതിഷേധിച്ച് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമുണ്ടായത്. സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ വാട്‌സ് ആപ്പിനടക്കം നികുതി ചുമത്താന്‍ ഭരണകൂടം തീരുമാനിച്ചപ്പോഴാണ് ജനങ്ങള്‍ തെരവുവിലറങ്ങിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ലെബനനന്‍ പ്രധാനമന്ത്രി സാദ് അല്‍ ഹരീരി രാജി വെക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഭരണവിരുദ്ധ വികാരം ജനങ്ങളില്‍ രൂക്ഷമായതോടെ ഹരീരി പ്രസിഡന്റിന് രാജിക്കത്ത് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.