ദില്ലി: ഇലക്ട്രിക് ബൈക്ക് വിപണിയില്‍ റിവോള്‍ട്ടിന് വന്‍ ഡിമാന്റ്. 2019 ഒക്ടോബര്‍ വരെ വിതരണം ചെയ്യാനുള്ള ഓര്‍ഡറുകള്‍ ഫുള്ളാണെന്നാണ് വിവരം. ഓഗസ്റ്റ് 28ന് ഇന്ത്യന്‍ വിപണിയിലെത്തിയതാണ് ആര്‍വി 300,ആര്‍വി 400 മോഡലുകള്‍.
എന്നാല്‍ സെപ്തംബര്‍,ഒക്ടോബര്‍ മാസങ്ങളിലേക്ക് പോലും പുതിയ ബുക്കിങ് സ്വീകരിക്കാനാവാത്ത വിധം ഓര്‍ഡര്‍ ഫുള്ളാണെന്ന് കമ്പനി അറിയിച്ചു. അതേസമയം നവംബര്‍,ഡിസംബര്‍ മാസങ്ങളിലേക്കുള്ള ബാച്ചുകളുടെ ബുക്കിങ് സ്വീകരിക്കുന്നുണ്ട്.
മുഴുവന്‍ തുകയും ഒറ്റതവണ നല്കി വാങ്ങാന്‍ റിവോള്‍ട്ട് ബൈക്കുകള്‍ സാധിക്കുകയില്ല. മുപ്പത്തിയേഴ് മാസതവണകളായി വേണം പണം അടക്കാന്‍.ഡൗണ്‍പേയ്മെന്റും ഇല്ല. എന്നാല്‍ ആദ്യതവണ അടച്ചുകഴിഞ്ഞാല്‍ തന്നെ കമ്പനി മോട്ടോര്‍ബൈക്കിന്റെ പൂര്‍ണ ഉടമസ്ഥാവകാശം നല്‍കും. പരിപാലന ചെലവുകളും കമ്പനി ഉറപ്പുനല്‍കുന്നു.ഇതൊക്കെ കൊണ്ട് തന്നെ റിവോള്‍ട്ടിന്റെ മോഡലുകള്‍ സ്വന്തമാക്കാനുള്ള തിരക്കാണ് വിപണിയില്‍.നിലവില്‍ ഡല്‍ഹിയില്‍ മാത്രമാണ് ഷോറൂം ഉള്ളത്.