കാശ്മീര്‍: ജമ്മു കാശ്മീരിലെ മുന്‍ ഭരണകക്ഷിയായ പി.ഡി.പിയില്‍ കലാപം. മുന്‍ മുഖ്യമന്ത്രിയും പി.ഡി.പിയിലെ മുതിര്‍ന്ന നേതാവുമായ ഇമ്രാന്‍ അന്‍സാരിയാണ് പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്.
മെഹബൂബ മുഫ്തിയെ പരസ്യമായി കുറ്റപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് അന്‍സാരി. സ്വന്തം പിതാവിന്റെ സ്വപ്നങ്ങള്‍ തകര്‍ത്തവളാണ് മെഹ്ബൂബ മുഫ്തി എന്ന് അന്‍സാരി ആരോപിച്ചു. പി.ഡി.പി സ്ഥാപകനായ മുഫ്തി മുഹമ്മദാണ് മെഹബൂബയുടെ പിതാവ്.
ALSO READ: ജമ്മുകാശ്മീരില്‍ പി.ഡി.പിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ്
മെഹബൂബ മുഫ്തി കാര്യപ്രാപ്തി ഇല്ലാത്തയാളാണെന്നും അന്‍സാരി പറഞ്ഞു. വലിയ ഫണ്ടുകള്‍ സംസ്ഥാനത്ത് വേണ്ടി ലഭിച്ചെങ്കിലും അത് ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. പാര്‍ട്ടിയെ കുടുംബ സ്വത്താക്കിയെന്നും അന്‍സാരി പറയുന്നുണ്ട്.
ALSO READ: കൈനീട്ട പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കമല്‍: ദിലീപ് വിഷയത്തില്‍ തല്‍ക്കാലം പ്രതികരിക്കുന്നില്ല
പി.ഡി.പി നേതൃത്വത്തില്‍ അന്‍സാരി മാറ്റം ആവശ്യപ്പെട്ടു. അതുവരെ താന്‍ പാര്‍ട്ടിയില്‍ നിന്നും വിട്ടുനില്‍ ക്കുമെന്നും അന്‍സാരി വ്യക്തമാക്കി. എന്നാല്‍ എം.എല്‍.എ സ്ഥാനം രാജിവെയ്ക്കാനോ പാര്‍ട്ടി ഉപേക്ഷിക്കാനോ തല്‍ക്കാലം ലക്ഷ്യങ്ങളില്ല അന്‍സാരിക്ക്. ഇതിന് മുമ്പ് അന്‍സാരിയുടെ അമ്മാവനും പി.ഡി.പി എം.എല്‍.എയുമായ ആബിദ് അന്‍സാരിയും മെഹബൂബ മുഫ്തിയെ കുറ്റപ്പെടുത്തിയിരുന്നു.
ALSO READ: തിരുവനന്തപുരത്ത് പെണ്‍കുട്ടിയുടെ കാലുമാറി ശസ്ത്രക്രിയ; കയ്യബദ്ധമെന്ന് ഡോക്ടര്‍മാര്‍
ബി.ജെ.പി മൂന്ന് വര്‍ഷം നീണ്ട പി.ഡി.പിയുമായുള്ള സഖ്യം അവസാനിപ്പിക്കുന്നതായി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഇതോടെ ജമ്മു കശ്മീര്‍ മന്ത്രിസഭ നിലം പൊത്തി.
ബി.ജെ.പി പി.ഡി.പിയിലെ ഭിന്നത മുതലെടുക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ആശങ്ക പ്രകടിപ്പിച്ചു