പ്രേമിക്കുന്ന എല്ലാവര്‍ക്കും രാഷ്ട്രീയമുണ്ടോ എന്ന് അറിഞ്ഞു കൂടാ, വ്യവസ്ഥയുടെ ഘടനയെ തകര്‍ത്തു കൊണ്ടാണ് എല്ലാ പ്രണയങ്ങളും സംഭവിക്കുന്നത്. അതുകൊണ്ടാണ് പ്രണയം വിപ്ലവമായി തീരുന്നത്. എല്ലാ വിപ്ലവവും രാഷ്ട്രീയപ്രവര്‍ത്തനമാണ്. അതുകൊണ്ട് പ്രണയം ഒരു രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണ്. സമൂഹത്തെയും രാഷ്ട്രീയത്തെയും പുതുക്കുന്ന ഒരു പ്രവര്‍ത്തിയിലാണ് അവര്‍ ഏര്‍പ്പെടുന്നത്.
| ഫിലിം റിവ്യൂ | നാസിര്‍ കെ.സി |
ഡൂള്‍ തീയേറ്റര്‍ റേറ്റിങ് : ★★★☆☆
ചിത്രം: പ്രേമം
രചന, സംവിധാനം: അല്‍ഫോണ്‍സ് പുത്രന്‍
നിര്‍മാണം: അന്‍വര്‍ റഷീദ്
അഭിനേതാക്കള്‍: നിവിന്‍ പോളി, അനുപമ, സായ് പല്ലവി, മഡോണ സെബാസ്റ്റിയന്‍
സംഗീതം: രാജേഷ് മുരുകേശന്‍
ഛായാഗ്രഹണം: ആനന്ദ് സി ചന്ദ്രന്‍
പ്രേമം ഒരു നാട്ടാചാരമായിരുന്നു.അതു പ്രകാരം കൗമാരക്കാര്‍ക്ക് പ്രണയിക്കാനുള്ള അവകാശം സിദ്ധിക്കുന്നു. കാമുകന്മാരെ രണ്ടു പെടയ്ക്കുന്നതിന് പെണ്‍കുട്ടികളുടെ അച്ഛന്മാര്‍ക്കുള്ള അവകാശവും ജന്മസിദ്ധമാണ്. അതും ആരും ചോദ്യം ചെയ്യാറില്ല. തല്ലു കിട്ടിയ പയ്യന്‍ കവിള് തടവി പതുക്കെ സ്ഥലം വിടും. ഇങ്ങനെ കിട്ടുന്ന ഓരോ തല്ലും അവന്റെ ഓര്‍മ്മയുടെ ശേഖരത്തില്‍ മധുരമുള്ള ഈടുവെപ്പുകളാവും. ഇങ്ങനെ മനോഹരമായ ഓരോരോ ആചാരങ്ങളുമായി നാട്ടിന്‍ പുറങ്ങള്‍ ജീവിച്ചു വരവേയാണ് എല്ലാം അട്ടിമറിക്കപ്പെട്ടത്. ജാതി ചോദിക്കാതെ പ്രണയിക്കരുത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം സംസാരിക്കരുത് തുടങ്ങി പ്രണയം ഒരു സദാചാര പ്രശ്‌നമായി കൈകാര്യം ചെയ്യപ്പെട്ടു തുടങ്ങി. ഇപ്പൊ ഒരുമിച്ച് സിനിമ കാണുന്നതിനും വിലക്കുണ്ടെന്നാണ് കേട്ടത്.
പ്രണയികളുടെ മാവേലിക്കാലം കഴിഞ്ഞു പോയി എന്നാണ് മനസ്സിലാക്കേണ്ടത്. ഇനി അതൊക്കെ ഒരു ഓര്‍മ്മ മാത്രം. നൊസ്റ്റാല്‍ജിയ എന്ന ഈ ഭൂതകാലക്കുളിരാണോ കാഴ്ചക്കാരെ പ്രേമം എന്ന സിനിമ ഓടുന്ന തിയേറ്ററിലേക്ക് എത്തിക്കുന്നത്? ഇത്രമേല്‍ ക്ഷമാ ശീലമുള്ള നീണ്ട ആള്‍വരികള്‍ ഇതിന് മുമ്പ് നാം കണ്ടിട്ടില്ല. മതത്തിലേക്കും സദാചാരത്തിലേക്കും തിരിച്ചു പോവുമ്പോഴും ആളുകള്‍ ഇപ്പോഴും ഉള്ളില്‍ സൂക്ഷിക്കുന്നത് പൂവു പോലെ മൃദുലമായ ആ പഴയ മതരഹിതമായ പ്രണയമലാരാണ് എന്ന് വ്യക്തം. എന്നാല്‍ പ്രണയത്തെ ഗ്ലോറിഫൈ ചെയ്യുന്നതില്‍ നിന്ന് ഈ സിനിമ വിട്ടു നില്‍ക്കുന്നത് ശ്രദ്ധേയമാണ്. തികഞ്ഞ യാഥാര്‍ത്ഥ്യ ബോധത്തോടെയാണ് ഈ സിനിമയിലെ പ്രണയങ്ങള്‍ സംഭവിക്കുന്നത്.
കൗമാരപ്രണയത്തിന് ഒരു വിധിയേ ഉള്ളൂ. “ചോര ചാറിച്ചുവപ്പിച്ച പനിനീര്‍പ്പൂവുകള്‍” ചൂടാതെ പോവുക. പ്രേമത്തിലെ നായകനായ ജോര്‍ജ്ജിന് മാത്രമല്ല അവന്റെ പ്രായത്തിലുള്ള ആര്‍ക്കും അവളെ കിട്ടിയില്ല. ലഭിക്കാതെ പോകുന്ന പ്രണയങ്ങള്‍ അവനെ വേദനിപ്പിക്കുന്നുവെങ്കിലും അയാള്‍ തകര്‍ന്നു പോകുന്നില്ല. വേദന ശമിക്കുന്ന കാലത്ത് അയാള്‍ പുതിയ പ്രണയങ്ങളിലേക്ക് പ്രവേശിക്കുന്നു. വേദന ശമിക്കുമ്പോള്‍ അത് മധുരോദാരമായ ഒരു ഭൂതകാലമായി മാറുന്നു.
പ്രേമത്തിലെ പ്രേമം
കൗമാരപ്രണയത്തിന് ഒരു വിധിയേ ഉള്ളൂ. “ചോര ചാറിച്ചുവപ്പിച്ച പനിനീര്‍പ്പൂവുകള്‍” ചൂടാതെ പോവുക. പ്രേമത്തിലെ നായകനായ ജോര്‍ജ്ജിന് മാത്രമല്ല അവന്റെ പ്രായത്തിലുള്ള ആര്‍ക്കും അവളെ കിട്ടിയില്ല. ലഭിക്കാതെ പോകുന്ന പ്രണയങ്ങള്‍ അവനെ വേദനിപ്പിക്കുന്നുവെങ്കിലും അയാള്‍ തകര്‍ന്നു പോകുന്നില്ല. വേദന ശമിക്കുന്ന കാലത്ത് അയാള്‍ പുതിയ പ്രണയങ്ങളിലേക്ക് പ്രവേശിക്കുന്നു. വേദന ശമിക്കുമ്പോള്‍ അത് മധുരോദാരമായ ഒരു ഭൂതകാലമായി മാറുന്നു.
നമ്മുടെ സിനിമകള്‍ കാണാന്‍ മടിച്ച ഈ യാഥാര്‍ത്ഥ്യമാണ് മിഥ്യയുടെ പഴങ്കുപ്പായങ്ങള്‍ മാറ്റി പ്രേമം വെളിച്ചപ്പെടുത്തുന്നത്. ഓര്‍മ്മ നഷ്ടപ്പെടുന്ന സ്ത്രീ കഥാപാത്രങ്ങള്‍ മലയാള സിനിമയില്‍ ധാരാളം ഉണ്ടായിട്ടുണ്ട്. എന്നാല്‍ നായകന്റെ പരിശ്രമം മൂലം അവരെല്ലാം ഓര്‍മ്മകള്‍ വീണ്ടെടുക്കുകയും പിന്നെ നായകനെ കല്ല്യാണം കഴിക്കുകയും ചെയ്യും.
ഒന്നാമത്തെ പ്രണയം തീര്‍ത്തും കൗമാര ചാപല്യമായിരുന്നു. അനിവാര്യമായ വിധി അതിന്റെ കഥ കഴിച്ചു. പ്രണയ മത്സരത്തില്‍ അവനോടൊപ്പം പങ്കെടുത്ത എല്ലാവരും തോറ്റുപോയി. ഗ്രാമത്തിലെ ഒരേയൊരു പ്രണയ നായികയെ എല്ലാവര്‍ക്കും നഷ്ടപ്പെട്ടു. എന്നാല്‍ നായകന്റെ രണ്ടാമത്തേ പ്രണയം പക്വതയാര്‍ന്നതും ലക്ഷണമൊത്തതും ആയിരുന്നു. പക്ഷെ വിധിയുണ്ടായില്ല. തകര്‍ന്നു പോയ അയാളെ പിന്നെ വലിയൊരു ഹോട്ടല്‍ മുതലാളിയായിട്ടാണ് നാം കാണുന്നത്. പ്രണയം നഷ്ടപ്പെട്ടവര്‍ക്കൊക്കെ അങ്ങനെ ഹോട്ടല്‍ തുടങ്ങാന്‍ കഴിഞ്ഞെങ്കില്‍ നന്നായിരുന്നു.
ഒന്നാമത്തെ പ്രണയം തീര്‍ത്തും കൗമാര ചാപല്യമായിരുന്നു. അനിവാര്യമായ വിധി അതിന്റെ കഥ കഴിച്ചു. പ്രണയ മത്സരത്തില്‍ അവനോടൊപ്പം പങ്കെടുത്ത എല്ലാവരും തോറ്റുപോയി. ഗ്രാമത്തിലെ ഒരേയൊരു പ്രണയ നായികയെ എല്ലാവര്‍ക്കും നഷ്ടപ്പെട്ടു. എന്നാല്‍ നായകന്റെ രണ്ടാമത്തേ പ്രണയം പക്വതയാര്‍ന്നതും ലക്ഷണമൊത്തതും ആയിരുന്നു. പക്ഷെ വിധിയുണ്ടായില്ല. തകര്‍ന്നു പോയ അയാളെ പിന്നെ വലിയൊരു ഹോട്ടല്‍ മുതലാളിയായിട്ടാണ് നാം കാണുന്നത്.
മലരെന്ന യുവ കോളേജ് അധ്യാപികയാണ് അയാളുടെ രണ്ടാം പ്രണയം. ഒരു പുതുമുഖ നടി അവതരിപ്പിക്കുന്ന ഈ കഥാപാത്രം അവിശ്വസനീയമാം വിധം കഥാ ഗാത്രത്തില്‍ ഇഴുകിച്ചേര്‍ന്നിരിക്കുന്നു. കഥാപാത്രത്തിന്റെ സവിശേഷതകള്‍ മുഴുവന്‍ ഉള്‍ക്കൊണ്ട അഭിനയമാണ് ആ നടിയുടേത്. സിനിമയുടെ വിജയത്തില്‍ അവരുടെ പങ്ക് ഒട്ടും ചെറുതല്ല.
മലര്‍
മലരെന്ന യുവ കോളേജ് അധ്യാപികയാണ് അയാളുടെ രണ്ടാം പ്രണയം. ഒരു പുതുമുഖ നടി അവതരിപ്പിക്കുന്ന ഈ കഥാപാത്രം അവിശ്വസനീയമാംവിധം കഥാ ഗാത്രത്തില്‍ ഇഴുകിച്ചേര്‍ന്നിരിക്കുന്നു. കഥാപാത്രത്തിന്റെ സവിശേഷതകള്‍ മുഴുവന്‍ ഉള്‍ക്കൊണ്ട അഭിനയമാണ് ആ നടിയുടേത്. സിനിമയുടെ വിജയത്തില്‍ അവരുടെ പങ്ക് ഒട്ടും ചെറുതല്ല.
ഒരു യുവതിയുടെ പ്രണയ കാംക്ഷയും ഒരു അധ്യാപികയുടെ പാകതയും അളവു തെറ്റാത്ത ചേരുവയായി ആ കഥാപാത്രത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. കളങ്ക രഹിതമായ ആ തമിഴ്ഭാവം അത്രമേല്‍ രസനീയമായി അവര്‍ അവതരിപ്പിച്ചിട്ടുണ്ട്. തമിഴരെ പൊതുവായി ബാധിച്ചിട്ടുണ്ട് എന്ന് നമ്മള്‍ വിശ്വസിക്കുന്ന അമിതാഭിനയ പ്രവണതകള്‍ അവരെ കീഴടക്കിയതായി കാണുന്നില്ല.
അടുത്തപേജില്‍ തുടരുന്നു
എന്തിനാണ് ഈ മര്‍ദ്ദനം എന്ന്! അയാള്‍ക്ക് മനസ്സിലാവുന്നില്ല. എന്നെ അടിക്കുന്നത് എന്തിനാണ് എന്ന് അയാള്‍ ചോദിക്കുന്നുണ്ട്. നീയല്ലേടാ പെട്രോള്‍ വില കൂട്ടിയത് എന്ന് ചോദിച്ചാണ് ജോര്‍ജ്ജിന്റെ അടി. അടുത്ത ഊഴം ഗായകനായ സുഹൃത്തിന്റെതാണ്. ബോബ് മര്‍ലിയുടെ ചിത്രമുള്ള ടി ഷര്‍ട്ട് ഇട്ടതിന് നീയെന്നെ അറസ്റ്റ് ചെയ്യും അല്ലേടാ.
പ്രേമിക്കുന്ന എല്ലാവര്‍ക്കും രാഷ്ട്രീയമുണ്ടോ എന്ന് അറിഞ്ഞു കൂടാ, വ്യവസ്ഥയുടെ ഘടനയെ തകര്‍ത്തു കൊണ്ടാണ് എല്ലാ പ്രണയങ്ങളും സംഭവിക്കുന്നത്. അതുകൊണ്ടാണ് പ്രണയം വിപ്ലവമായി തീരുന്നത്. എല്ലാ വിപ്ലവവും രാഷ്ട്രീയപ്രവര്‍ത്തനമാണ്. അതുകൊണ്ട് പ്രണയം ഒരു രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണ്. സമൂഹത്തെയും രാഷ്ട്രീയത്തെയും പുതുക്കുന്ന ഒരു പ്രവൃത്തിയിലാണ് അവര്‍ ഏര്‍പ്പെടുന്നത്.
പ്രേമം എന്ന സിനിമയില്‍ ഉടനീളം ഈ രാഷ്ട്രീയത്തിന്റെ അടിയൊഴുക്കുണ്ട്. ആദര്‍ശത്തിന്റെ തിളങ്ങുന്ന കടലാസില്‍ പൊതിയാത്ത സാമൂഹ്യ നന്മ അതിലുണ്ട്. മനുഷ്യന്റെ ഇച്ഛയിലും നന്മയിലും പ്രതീക്ഷയിലും പൊതിഞ്ഞെടുത്ത ശുദ്ധമായ പ്രണയം. വര്‍ത്തമാന കാലത്തെ വേര്‍തിരിവുകളെ ഈ സിനിമ ബോധ പൂര്‍വ്വം തമസ്‌ക്കരിക്കുകയും മനുഷ്യന്റെ ഏകതയെ മുന്നോട്ടു വെക്കുകയും ചെയ്യുന്നു.
തന്റെ കടയില്‍ കേക്ക് വാങ്ങാന്‍ വരുന്ന പെണ്‍കുട്ടിയിലാണ് ജോര്‍ജ്ജ് തന്റെ മൂന്നാമത്തെ കാമുകിയെ കണ്ടെത്തുന്നത്. എന്നാല്‍ അപ്പോഴേക്കും അവളുടെ വിവാഹ നിശ്ചയം കഴിഞ്ഞു പോയിരുന്നു. എങ്കിലും അസഹിഷ്ണുവായ അയാളെ കല്യാണം കഴിക്കാന്‍ അവള്‍ തയ്യാറായില്ല. തുടര്‍ന്ന്! അയാള്‍ അവളെ ഫോണിലൂടെ നിരന്തരം ശല്യം ചെയ്യുന്നു.
പ്രേമം തനിച്ചു സംഭവിക്കുന്നില്ല. അത് രാഷ്ട്രീയ ബോധത്തിന്റെ സഹഉല്‍പ്പന്നമാണ്. പ്രണയിക്കുന്നവര്‍ക്കാണ് ശരിയായ രാഷ്ട്രീയ കാലാവസ്ഥ ഉണ്ടാകേണ്ടത്. ഒരു ജനാധിപത്യ വ്യവസ്ഥ ഇല്ലെങ്കില്‍ പ്രണയം അസാധ്യമായി തീരും. അവിടെ മതങ്ങളും ജാതിയും ഇടപെടും. ബിഷപ്പുമാരുടെയും മറ്റ് പുരോഹിതന്മാരുടെയും ആക്രോശങ്ങള്‍ ഉച്ചത്തില്‍ കേള്‍ക്കും. അവരുടെ ഉച്ചഭാഷിണികളെ നമുക്ക് ശരിയായ ജനാധിപത്യം കൊണ്ട് നേരിടാം.
യഥാര്‍ത്ഥത്തില്‍ പ്രേമമല്ല ആര്‍ക്കോ ഓങ്ങി വച്ച അടിയാണ് ഈ സിനിമ. ആര്‍ക്കാണ് ഈ അടി എന്ന് കാണാന്‍ ഈ രംഗം കണ്ണു തുറന്നു കാണണം. മൂന്നാമത്തെ കാമുകിയായ സിസിലിയെ ശല്യം ചെയ്യുന്നയാളെ ജോര്‍ജ്ജും കൂട്ടുകാരും ചേര്‍ന്ന് കെട്ടിയിട്ട് മാര്‍ദ്ദിക്കുന്നതാണ് ഈ രംഗം.
എന്തിനാണ് ഈ മര്‍ദ്ദനം എന്ന്! അയാള്‍ക്ക് മനസ്സിലാവുന്നില്ല. എന്നെ അടിക്കുന്നത് എന്തിനാണ് എന്ന് അയാള്‍ ചോദിക്കുന്നുണ്ട്. നീയല്ലേടാ പെട്രോള്‍ വില കൂട്ടിയത് എന്ന് ചോദിച്ചാണ് ജോര്‍ജ്ജിന്റെ അടി. അടുത്ത ഊഴം ഗായകനായ സുഹൃത്തിന്റെതാണ്. ബോബ് മാര്‍ലിയുടെ ചിത്രമുള്ള ടി ഷര്‍ട്ട് ഇട്ടതിന് നീയെന്നെ അറസ്റ്റ് ചെയ്യും അല്ലേടാ.
ജനങ്ങളുടെ ചെലവില്‍ പുളച്ചു നടക്കുകയും ഒരു ഉത്തരവാദിത്തവുമില്ലാതെ വീമ്പു പറയുകയും ചെയ്യുന്ന, നിങ്ങളുടെ സ്വാതന്ത്ര്യം ഞാന്‍ നിശ്ചയിക്കുമെന്ന് വിചാരിക്കുന്ന ആരുടെയോ മുഖത്താണ് ഈ അടി കൊള്ളുന്നത്. അപൂര്‍വ്വമായി മാത്രം ഇന്ത്യയില്‍ കാണുന്ന ആ രാഷ്ട്രീയ പ്രതിഭാസത്തെ ഒരു കലാകാരന്റെ ആത്മരോഷം കൊണ്ട് കൈകാര്യം ചെയ്യുകയാണ് സംവിധായകന്‍ എന്നാണ് എനിക്കു തോന്നിയത്.
അതുകൊണ്ട് പ്രേമം തനിച്ചു സംഭവിക്കുന്നില്ല. അത് രാഷ്ട്രീയ ബോധത്തിന്റെ സഹഉല്‍പ്പന്നമാണ്. പ്രണയിക്കുന്നവര്‍ക്കാണ് ശരിയായ രാഷ്ട്രീയ കാലാവസ്ഥ ഉണ്ടാകേണ്ടത്. ഒരു ജനാധിപത്യ വ്യവസ്ഥ ഇല്ലെങ്കില്‍ പ്രണയം അസാധ്യമായി തീരും. അവിടെ മതങ്ങളും ജാതിയും ഇടപെടും. ബിഷപ്പുമാരുടെയും മറ്റ് പുരോഹിതന്മാരുടെയും ആക്രോശങ്ങള്‍ ഉച്ചത്തില്‍ കേള്‍ക്കും. അവരുടെ ഉച്ചഭാഷിണികളെ നമുക്ക് ശരിയായ ജനാധിപത്യം കൊണ്ട് നേരിടാം.
കൂടുതല്‍ വായനയ്ക്ക്:
ചിരിപ്പിച്ചും ത്രസിപ്പിച്ചും രസിപ്പിക്കുന്ന പ്രേമം. (30th May 2015)
പ്രേമം; കാലത്തെ അതിജീവിക്കുന്ന സൗഹൃദങ്ങളുമുണ്ട് എന്ന ഒരോര്‍മ്മപ്പെടുത്തല്‍ (2nd June 2015)