മലയാള സിനിമ 2013 അന്തരാളഘട്ടത്തിലെ അന്തംവിടലുകള്‍
D-Review
മലയാള സിനിമ 2013 അന്തരാളഘട്ടത്തിലെ അന്തംവിടലുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd January 2014, 12:40 pm

ഇതൊരു കണക്കെടുപ്പായി കണക്കാക്കേണ്ട. ഒരു ഓട്ടപ്രദക്ഷിണം മാത്രം. മികച്ച ചില നിമിഷങ്ങളെയും ചില ദുര്‍ബലനിമിഷങ്ങളെയും കണ്ടുപോകാനൊരു ശ്രമം. ഒപ്പം വേറിട്ട ശ്രമങ്ങളെയോ സാഹസങ്ങളെയോ നോക്കിക്കണ്ടുനീങ്ങാനും ഉദ്യമം.


 

സിനിമ / അന്‍വര്‍ അബ്ദുള്ള

[]മലയാളസിനിമ ഒരു തികഞ്ഞ അന്തരാളഘട്ടത്തെ നേരിട്ടതിന്റെ എല്ലാ ലക്ഷണങ്ങളും ലക്ഷണക്കേടുകളും തെളിഞ്ഞ വര്‍ഷമാണ് കടന്നുപോകുന്നത്.

സിനിമാനിര്‍മാണം കുറേക്കൂടി ലളിതമായി. അതിന്റെ വ്യക്തമായ തെളിവാണ് ഇന്നുവരെ മലയാളസിനിമയ്ക്കു സാദ്ധ്യമായതിലധികം സിനിമകള്‍ ഈ വര്‍ഷം നിര്‍മിക്കപ്പെട്ടു എന്നത്. കണക്കുപ്രകാരം 158 സിനിമകള്‍ 2013ല്‍ തിയറ്ററുകളിലെത്തി.anvar-abdullah

അതിനുപുറമേ, നിര്‍മിക്കപ്പെട്ടിട്ടും തിയറ്ററുകളിലെത്താതെ പോയ, എന്നാല്‍, സെന്‍സര്‍ ചെയ്യപ്പെടുകയോ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയോ ഒക്കെച്ചെയ്ത കന്യകാ ടാക്കീസും സ്വപാനവും പോലുള്ള സിനിമകള്‍ വേറേ. അതിനുമപ്പുറം നിര്‍മാണം പൂര്‍ത്തിയായെങ്കിലും പെട്ടിയില്‍ വിശ്രമം കൊള്ളാന്‍ വിധിക്കപ്പെട്ട സലാം കാശ്മീര്‍ പോലുള്ള സിനിമകള്‍ പിന്നെയും.

 

നിര്‍മാണം സുഗമമാകുന്നതിന് ഡിജിറ്റല്‍ ക്യാമറകളുടെ കടന്നുവരവും പോസ്റ്റ് പ്രൊഡക്ഷന്റെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയമായതും വലിയ കാരണമായി.

നവതലമുറസിനിമകള്‍ക്ക് പ്രേക്ഷകപ്രീതി വര്‍ദ്ധിച്ചതും കൂടുതല്‍ നിര്‍മാതാക്കള്‍ ഈ രംഗത്തേക്കു കടന്നുവരാനും വന്നവര്‍ പുതിയ സാങ്കേതികപ്രവര്‍ത്തകരില്‍ വിശ്വാസമര്‍പ്പിക്കാനും ഹേതുവായി. പക്ഷേ, ഡിമാന്റിനേക്കാള്‍ വലിയ സപ്ലൈ ഉണ്ടായതുമൂലം എല്ലാ സിനിമകള്‍ക്കും കാണികളെ ലഭിക്കുന്ന അവസ്ഥ കുറഞ്ഞു.

നായകനടന്മാരില്‍ ഫഹദ് മിന്നും താരം തന്നെയായി

സിനിമയുടെ ഏറ്റവും വലിയ ഉപഭോക്താവായ ടെലിവിഷന്‍ ചാനലുകള്‍ അവയില്‍ പ്രവര്‍ത്തിച്ച ചിലരുടെ തട്ടിപ്പുകള്‍ കൂടി കാരണമായി സിനിമാവാങ്ങലിന് ചില നിയന്ത്രണങ്ങളേര്‍പ്പെടുത്തുകയും കൂടി ചെയ്തതോടെ വര്‍ഷത്തിന്റെ രണ്ടാംപാതിയില്‍ സിനിമയുടെ നിര്‍മാണത്വരകം വ്യത്യസ്തമായി പ്രവര്‍ത്തിച്ചു.

ആദ്യപാതിയിലെ പോക്കനുസരിച്ച് ഇരട്ടശതകം വെട്ടി ബാറ്റുയര്‍ത്തുമെന്നു തോന്നിച്ച മലയാളസിനിമ 158ല്‍ എത്തി കിതച്ചുനിന്നു. രണ്ടാം പാതിയില്‍ ഏറെ ബോളെടുത്താണ് അവസാനത്തെ അര്‍ദ്ധശതകം തികച്ചതു തന്നെ.

അടുത്ത പേജില്‍ തുടരുന്നു

 


അന്നയും റസൂലും മുതല്‍ ഒരു ഇന്ത്യന്‍ പ്രണയകഥ വരെയുള്ള സിനിമകളിലൂടെ ജനുവരി മുതല്‍ ഡിസംബര്‍ വരെ നിറഞ്ഞുനില്‍ക്കുകയായിരുന്നു ഫഹദ് ഫാസില്‍. യഥാര്‍ത്ഥത്തില്‍ ഈ താരത്തിന്റെ തോളിലേറിയാണ് മലയാളനവതലമുറസിനിമ അതിന്റെ കമ്പോളസമവാക്യങ്ങളെ പരിഷ്‌കരിക്കാന്‍ പ്രാപ്തി പ്രകടിപ്പിച്ചത്.


fahad-fazil1

അന്നയും റസൂലും മുതല്‍ ഒരു ഇന്ത്യന്‍ പ്രണയകഥ വരെയുള്ള സിനിമകളിലൂടെ ജനുവരി മുതല്‍ ഡിസംബര്‍ വരെ നിറഞ്ഞുനില്‍ക്കുകയായിരുന്നു ഫഹദ് ഫാസില്‍. യഥാര്‍ത്ഥത്തില്‍ ഈ താരത്തിന്റെ തോളിലേറിയാണ് മലയാളനവതലമുറസിനിമ അതിന്റെ കമ്പോളസമവാക്യങ്ങളെ പരിഷ്‌കരിക്കാന്‍ പ്രാപ്തി പ്രകടിപ്പിച്ചത്.

എന്നാല്‍, റെഡ് വൈന്‍, ആര്‍ടിസ്റ്റ്, ഇമ്മാനുവല്‍, ഒളിപ്പോര് തുടങ്ങിയ ചിത്രങ്ങള്‍ ഫഹദ് ഫാസിലിന്റെ സാന്നിദ്ധ്യത്തിലും വിജയരഹിതമായത് ചില സൂചനകളാണ്.

രണ്ടു സിനിമകള്‍ സ്വയം തിരക്കഥയെഴുതി സംവിധാനം ചെയ്ത ജീത്തു ജോസഫാണ് മികച്ച പെര്‍ഫോമന്‍സ് നടത്തിയത്.

പുതിയ സാദ്ധ്യതകള്‍ തെളിഞ്ഞുവെന്നു തോന്നിച്ച വര്‍ഷത്തുടക്കമാണു ലഭിച്ചതെങ്കിലും വര്‍ഷാന്ത്യത്തില്‍ തുടക്കത്തില്‍കണ്ട പ്രതീക്ഷകളൊന്നും പ്രഫുല്ലമാകുന്ന ലക്ഷണമല്ല കാണുന്നത്. അന്നയും റസൂലും എന്ന സാദ്ധ്യതാലേശത്തില്‍ നിന്ന് മലയാളസിനിമ എത്തിച്ചേരുന്നത് വെടിവഴിപാട് എന്ന വെറുംഗുണ്ടിലേക്കാണ്.

അതേസമയം, ന്യൂ ജനറേഷന്‍ ഉഡായ്പുകളെ അമര്‍ത്തിക്കളയുന്ന വിധത്തില്‍ ദൃശ്യമെന്ന പഴയ ജനറേഷന്‍ കമ്പോളസിനിമ ഒരു വലിയ പ്രകമ്പനം സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. ദൃശ്യം ഒരേസമയം ഒരാശ്വാസവും കീഴ്ശ്വാസവുമാണ്.

അന്നയും റസൂലും, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, മങ്കി പെന്‍, മെമ്മറീസ്, നൂറ്റൊന്നു ചോദ്യങ്ങള്‍, ദൃശ്യം, ആമേന്‍, ഇരുപത്തിനാലു കാതം നോര്‍ത്ത്, ആര്‍ടിസ്റ്റ്, സെല്ലുലോയ്ഡ്, പപ്പിലീയോ ബുദ്ധ, ഷട്ടര്‍, മുംബൈ പോലീസ് എന്നിങ്ങനെ ഒരുപിടി നല്ല ദൃശ്യാനുഭവങ്ങള്‍ മലയാളിക്കു കഴിഞ്ഞ വര്‍ഷം ലഭിച്ചു. അതിനു പുറമേ, കിളിപോയി, ഹണിബീ പോലുള്ള ചില എക്‌സന്‍ട്രീക് രസനീയതകളും കമ്പോളത്തില്‍ കിടച്ചു.memories

ലാല്‍ ജോസ് ആയിരിക്കും കഴിഞ്ഞ വര്‍ഷം ഇടതടവില്ലാതെ പണിയെടുത്ത ഒരു സംവിധായകന്‍. അദ്ദേഹം ഇമ്മാനുവല്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും ഏഴു സുന്ദരരാത്രികള്‍ എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. മൂന്നിനും മൂന്നു വ്യത്യസ്തതിരക്കഥാകൃത്തുക്കളായിരുന്നു അദ്ദേഹത്തിനു കൂട്ട്.

എന്തായാലും മൂന്നുസിനിമകളും ശരാശരിക്കു താഴെമാത്രം നില്‍ക്കുന്നവയായി. രണ്ടു സിനിമകള്‍ സ്വയം തിരക്കഥയെഴുതി സംവിധാനം ചെയ്ത ജീത്തു ജോസഫാണ് മികച്ച പെര്‍ഫോമന്‍സ് നടത്തിയത്. അദ്ദേഹത്തിന്റെ മെമ്മറീസും ദൃശ്യവും മികച്ച വിജയങ്ങളുമായി.

ആമേനു തിരക്കഥയൊരുക്കിയ പി.എസ് റഫീക്കാണു മികച്ച തിരക്കഥാരചയിതാവെന്നാണ് ഇതെഴുതുന്നയാളിന്റെ വിലയിരുത്തല്‍. ആ ചിത്രം സംവിധാനം ചെയ്ത ലിജോ ജോസ് പുതിയൊരു ഭാവുകത്വത്തിന്റെ വിളംബരം തന്റെ ആദ്യചിത്രമായ നായകനില്‍ത്തന്നെ തന്നതാണ്. അത് മൂന്നാം പടമായ ആമേനിലെത്തിയപ്പോള്‍ പുഷ്പിച്ചു.

ആമേനില്‍ പ്രശാന്ത് പിള്ള നല്കിയ സംഗീതം അങ്ങേയറ്റം ഗംഭീരമായി. എന്നാല്‍, വര്‍ഷാവസാനം അദ്ദേഹം ഏഴു സുന്ദരരാത്രികളില്‍ നടത്തിയ സംഗീതമേകല്‍ ഫലവത്തായില്ല. സെല്ലുലോയ്ഡിലെ കാറ്റേ കാറ്റേയും ഏനുണ്ടോടീ അമ്പിളിച്ചന്തവും ചമച്ച എം ജയചന്ദ്രന്‍ തന്നെയാണ് സംഗീതത്തിന് വല്ലാത്ത പ്രമേയചാരുത നല്കിയത്.
അടുത്ത പേജില്‍ തുടരുന്നു

 


ആമേനു ക്യാമറ ചലിപ്പിച്ച അഭിനന്ദന്‍ രാമാനുജന്‍ സര്‍വമാന അഭിനന്ദനങ്ങളും വാരിക്കൂട്ടി. എന്നാല്‍, ആ ക്യാമറയ്ക്കു പിന്നിലൊരു ഒളികണ്ണുണ്ടെന്ന തോന്നല്‍ ബാക്കിയാണ്. ആ ഒളികണ്ണില്ലാതെ സാമ്പ്രദായികസൗന്ദര്യമാര്‍ന്ന ഫ്രെയിമുകളാണ് സെല്ലുലോയിഡില്‍ വേണു ഒരുക്കിയത്. ഷട്ടറിനു പിന്നിലെ ഛായാപദ്ധതി ഒരുക്കിയ ഹരി നായരും ശ്രദ്ധ നേടി.


shutter

ആമേനു ക്യാമറ ചലിപ്പിച്ച അഭിനന്ദന്‍ രാമാനുജന്‍ സര്‍വമാന അഭിനന്ദനങ്ങളും വാരിക്കൂട്ടി. എന്നാല്‍, ആ ക്യാമറയ്ക്കു പിന്നിലൊരു ഒളികണ്ണുണ്ടെന്ന തോന്നല്‍ ബാക്കിയാണ്. ആ ഒളികണ്ണില്ലാതെ സാമ്പ്രദായികസൗന്ദര്യമാര്‍ന്ന ഫ്രെയിമുകളാണ് സെല്ലുലോയിഡില്‍ വേണു ഒരുക്കിയത്. ഷട്ടറിനു പിന്നിലെ ഛായാപദ്ധതി ഒരുക്കിയ ഹരി നായരും ശ്രദ്ധ നേടി.

ജോയ് മാത്യുവാണ് ശ്രദ്ധേയമായ സാന്നിദ്ധ്യമറിയിച്ചത്. ഷട്ടറിനു തിരക്കഥയും അദ്ദേഹം തന്നെയായിരുന്നു.punyalan

നായകനടന്മാരില്‍ ഫഹദ് മിന്നും താരം തന്നെയായി. എന്നാല്‍, ഒളിപ്പോര് പരാജയപ്പെട്ടപ്പോള്‍, ഒരു നായകനിലും നിന്നു വരാന്‍ പാടില്ലാത്ത വിചിത്രവാക്കുകള്‍ പുറത്തുകൊണ്ടുവന്നുകൊണ്ട് അദ്ദേഹം തന്റെ പുണ്യാളരൂപത്തില്‍ മായംചേര്‍ത്തു.

ഈ വര്‍ഷം പുണ്യാളന്‍ കളിച്ചവരാണു കൂടുതല്‍. ഇമ്മാനുവലില്‍ മമ്മൂട്ടി പുണ്യാളച്ചനായപ്പോള്‍, ആമേനില്‍ ഇന്ദ്രജിത്ത് പുണ്യാളനായി. അഗര്‍ബത്തീസില്‍ പുണ്യാളനെ കൂട്ടുപിടിച്ചാണ് ജയസൂര്യ നിന്നത്.

മുന്‍നിരതാരങ്ങളായിരുന്ന മമ്മൂട്ടിയും മോഹന്‍ലാലും നിറം മങ്ങിയ മറ്റൊരു വര്‍ഷം കൂടിയായിരുന്നു 2013. സിദ്ദീഖ് എന്ന മാന്ത്രികന്‍ വന്നിട്ടും ലേഡീസ് ആന്റ് ജെന്റില്‍മാന്‍ മഹാദുരന്തമായി.

അതുപോലെ പ്രിയദര്‍ശനെന്ന മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും ലാലിന്റെ പഴയ സണ്ണി ഡോക്ടറുടെ പ്രേതം പേറാനേ ഗീതാജ്ഞലിക്കു കഴിഞ്ഞുള്ളൂ. ജോഷിയുമായി വിജയം ആവര്‍ത്തിക്കാന്‍ വന്ന ലോക്പാല്‍ ലോകകത്തിയായി.

റെഡ് വൈന്‍ അത്യാവശ്യം ഭംഗിയായി ഒരുക്കാന്‍ പുതുസംവിധായകന്‍ സലാം ബാപ്പുവിനായെങ്കിലും അതും ഗതിപിടിച്ചില്ല. എന്നാല്‍, ചാരത്തില്‍നിന്നെന്നപോലെ ലാല്‍ അന്തിമവേളയില്‍ ദൃശ്യത്തിലൂടെ ഉയര്‍ന്നുപറക്കുന്നതു കാണാനായി.

പൃഥ്വിരാജ് അറിഞ്ഞുവെച്ച ചുവടുകള്‍ തെറ്റിയില്ലെന്നു പറയാം. അഭിനയിച്ച മൂന്ന് സിനിമകളിലും അത്യാവശ്യം നന്നായി മൂപ്പര്‍ പ്രകടനം നടത്തുകയും ചെയ്തു.

അതേസമയം മമ്മൂട്ടി തീര്‍ത്തും നിരാശപ്പെടുത്തി. കമ്മത്ത് ആന്റ് കമ്മത്തെന്ന ഭൂലോകതറയില്‍ അഭിനയിച്ചാണ് അദ്ദേഹം വര്‍ഷം തുടങ്ങിയത്. പിന്നെ പരാജയങ്ങളുടെ കുത്തൊഴുക്കായി. ഇമ്മാനുവല്‍, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, സൈലന്‍സ് എന്നീ ചിത്രങ്ങള്‍ അത്യാവശ്യം കുഴപ്പമില്ലെന്ന അഭിപ്രായം സമ്പാദിച്ചുവെങ്കിലും ബോക്‌സോഫീസില്‍ അത് തത്തുല്യമായി പ്രതിഫലിച്ചില്ല.

ഫഹദിന്റെ മികച്ച പ്രകടനങ്ങള്‍ കണ്ടിട്ടും ആര്‍ടിസ്റ്റും ഒളിപ്പോരും വിജയിച്ചില്ല. പക്ഷേ, ന്യൂ ജനറേഷനെ താല്കാലികമായി തഴഞ്ഞ് അദ്ദേഹം നടത്തിയ അന്തിക്കാടന്‍ പരീക്ഷണം പോറ്റിഹോട്ടല്‍ ഉഴുന്നുവടയായിരുന്നിട്ടും ജനം സ്വീകരിക്കുന്ന മട്ടാണ്.

താരങ്ങളില്‍ ദിലീപ് തന്റെ പേട്ടക്കളികള്‍ തുടരുകയാണ്. ശൃംഗാരവേലന്‍, നാടോടിമന്നന്‍. സൗണ്ട് തോമ എന്നീ കുട്ടിക്കളികളാണ് മൂപ്പരുടെ ലൈന്‍. അതില്‍ സൗണ്ട് തോമ അത്യാവശ്യം കാശുവാരിയെങ്കിലും കാര്യമില്ലെന്നതാണു കാര്യം.

പൃഥ്വിരാജ് അറിഞ്ഞുവെച്ച ചുവടുകള്‍ തെറ്റിയില്ലെന്നു പറയാം. അഭിനയിച്ച മൂന്നു പടങ്ങളും ഹിറ്റായി. മുംബൈ പോലീസ്, സെല്ലുലോയ്ഡ്, മെമ്മറീസ്. അവയിലെല്ലാം അത്യാവശ്യം നന്നായി മൂപ്പര്‍ പ്രകടനം നടത്തുകയും ചെയ്തു.

അടുത്ത പേജില്‍ തുടരുന്നു

 


വന്‍പ്രതീക്ഷയുണര്‍ത്തിയിരുന്ന സലിം അഹമ്മദിന്റെ കുഞ്ഞനന്തന്റെ കട അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ പരീക്ഷണമായി. ഒളിപ്പോര് കാണികള്‍ക്കു നേരേയുള്ള ഒളിപ്പോരായി. ഹണിബീയും നേരവും അപ്രതീക്ഷിതവിജയമായെങ്കിലും അതിന്റെ ഗുണഫലങ്ങള്‍ നായകന്മാരായ നിവിന്‍ പോളിക്കോ ആസിഫലിക്കോ ലഭിക്കുന്നതായി കാണുന്നില്ല.


prithvi,-kunjako,-murali

പൃഥ്വിയോടുള്ള ജനവിരോധം നന്നേ കുറഞ്ഞിട്ടുണ്ടെന്നതാണ് ഈ വര്‍ഷത്തിന്റെ പ്രത്യേകത. തന്നേക്കാള്‍ മികച്ച നടനെന്ന പൃഥ്വി തന്നെ സര്‍ട്ടീറ്റു കൊടുത്ത ഇന്ദ്രജിത്ത് ആമേനില്‍ മിന്നും പ്രകടനം കാഴ്ചവെച്ചുവെങ്കിലും പിന്നെവന്ന പൈസാ പൈസാ, അരികിലൊരാള്‍, വെടിവഴിപാട് തുടങ്ങിയ സിനിമകള്‍ അങ്ങേയറ്റം വൈകൃതങ്ങളായി. അതേസമയം ലെഫ്റ്റ് റൈറ്റ് ലെഫ്റ്റില്‍ മികച്ച വേഷമായിരുന്നു അദ്ദേഹത്തിന്.

മികച്ച പ്രകടനങ്ങളിലൂടെ വര്‍ഷത്തിന്റെ തിളക്കമായി മാറിയ മറ്റൊരു നടന്‍ മുരളി ഗോപിയാണ്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലും ഏഴു സുന്ദരരാത്രികളിലും അതിഗംഭീരന്‍ പ്രകടനങ്ങള്‍ അദ്ദേഹം നടത്തി.

 വര്‍ഷത്തിന്റെ തിളക്കമായി മാറിയ മറ്റൊരു നടന്‍ മുരളി ഗോപിയാണ്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലും ഏഴു സുന്ദരരാത്രികളിലും അതിഗംഭീരന്‍ പ്രകടനങ്ങള്‍ അദ്ദേഹം നടത്തി.

റോമന്‍സ്, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്നീ വിജയചിത്രങ്ങള്‍ കൈവശമുള്ള കുഞ്ചാക്കോ ബോബന്‍ വിശുദ്ധനിലും ഗോഡ് ഫോര്‍ സെയിലിലും അത്യസാധാരണപ്രകടനം നടത്തി, തന്നിലെ നടനെ മെരുക്കിയെടുക്കുന്നതു കാണാനുണ്ട്.

24 കാതം നോര്‍ത്തില്‍ നെടുമുടി വേണുവിന്റെ അപാരകൈയടക്കം കാണാനായി. അനൂപ് മേനോന്‍ കുറേ പടങ്ങളില്‍ ഒരുപോലെ അഭിനയിച്ചു. ബാലചന്ദ്രമേനോന്‍ ബഡ്ഡിയിലും കുഞ്ഞനന്തന്റെ കടയിലും മുഖം കാട്ടി.

വന്‍പ്രതീക്ഷയുണര്‍ത്തിയിരുന്ന സലിം അഹമ്മദിന്റെ കുഞ്ഞനന്തന്റെ കട അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ പരീക്ഷണമായി. ഒളിപ്പോര് കാണികള്‍ക്കു നേരേയുള്ള ഒളിപ്പോരായി. ഹണിബീയും നേരവും അപ്രതീക്ഷിതവിജയമായെങ്കിലും അതിന്റെ ഗുണഫലങ്ങള്‍ നായകന്മാരായ നിവിന്‍ പോളിക്കോ ആസിഫലിക്കോ ലഭിക്കുന്നതായി കാണുന്നില്ല.

ജയസൂര്യയുടെ മെച്ചപ്പെട്ട പ്രകടനം ഡി കമ്പനിയിലേതാണ്. പുണ്യാളന്‍ ന്യൂ ജനറേഷന്‍ മിഥുനമായപ്പോള്‍, അതില്‍ ജയസൂര്യ തന്റെ റോഡുനന്നാക്കലും ഉള്‍പ്പെടുത്തിക്കൊണ്ട് സിനിമ സ്വന്തം ഇഷ്ടപ്പടിക്കുറിപ്പടിയാക്കാമെന്നു തെളിയിച്ചു.

സംവിധായികയുടെ സാന്നിദ്ധ്യം തെളിയിക്കാന്‍ അകവുമായെത്തിയ ശാലിനി ഉഷ് നായര്‍ക്കു സാധിച്ചെങ്കിലും യക്ഷിക്ക് ഒരു സ്ത്രീപക്ഷവായനയായതു മാറ്റാന്‍ ശാലിനിക്കു സാധിച്ചില്ല.

നടിമാരില്‍ ശ്രദ്ധേയകളാകുന്നത് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെയും അയാളിലെയും ലെനയും അകത്തിലെയും വെടിവഴിപാടിലെയും അനുമോളും പപ്പിലീയോ ബുദ്ധയിലെ സരിതയും കളിമണ്ണിലെ ശ്വേതാ മേനോനും ആമേനിലെ സ്വാതിയും സെല്ലുലോയിഡിലെ മമതയും മറ്റുമാണ്.

lenaനടിമാരില്‍ ശ്രദ്ധേയകളാകുന്നത് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെയും അയാളിലെയും ലെനയും അകത്തിലെയും വെടിവഴിപാടിലെയും അനുമോളും പപ്പിലീയോ ബുദ്ധയിലെ സരിതയും കളിമണ്ണിലെ ശ്വേതാ മേനോനും ആമേനിലെ സ്വാതിയും സെല്ലുലോയിഡിലെ മമതയും മറ്റുമാണ്.

എന്തായാലും ആര്‍ടിസ്റ്റിലെ ആന്‍ അഗസ്റ്റിന്റെ പ്രകടനമാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ സംഭവം. അഭിനയം വശമില്ലെന്നു കരുതിയിരുന്ന ആനും കുഞ്ചാക്കോയും മികച്ച പ്രകടനങ്ങള്‍ കാട്ടുന്നത് വലിയ കാര്യം തന്നെ.

ഷട്ടറിലെ ലാലിന്റെ പ്രകടനം, ഇടുക്കി ഗോള്‍ഡിലെ രവീന്ദ്രന്റെയും ബാബു ആന്റണിയുടെയും പ്രകടനം, വെടിവഴിപാടിലെ സൈജു കുറുപ്പിന്റെ പ്രകടനം, ഉഗാണ്ടയിലെ വിജയ് ബാബുവിന്റെയും റിമയുടെയും പ്രകടനങ്ങള്‍, ഷട്ടറിലെ സജിത മഠത്തിലിന്റെയും വിനയ് ഫോര്‍ട്ടിന്റെയും പ്രകടനങ്ങള്‍ തിരയിലെ ശോഭനയുടെ പ്രകടനം എന്നിവ എടുത്തുപറയേണ്ടതാണ്.

അടുത്ത പേജില്‍ തുടരുന്നു

 


ഇന്ത്യന്‍ സിനിമയ്ക്കു നൂറുവയസ്സു പൂര്‍ത്തിയായെന്നു പറയപ്പെടുന്ന ഈ വര്‍ഷം മലയാളസിനിമ ഒരേസമയം, രണ്ടുദിക്കിലേക്കു നോക്കിനിന്നുകൊണ്ടാണ് പുതുവര്‍ഷത്തെ വലവേല്ക്കുന്നത്. ജാനസ് എന്ന ഇരട്ടമുഖയവനദേവതയുടെ പേരില്‍നിന്നാണല്ലോ ജാനുവരി വരുന്നത്. ഏതു വഴിക്കാണ് മലയാളസിനിമ തിരിയുന്നതെന്ന് ഈ പുതിയ മാസം മുതല്‍ അറിയാനായേക്കും.


kalimannu

താരപുത്രന്‍ എന്ന വിലാസം വെടിഞ്ഞ് ദുല്‍ഖര്‍ സാധാരണ നായകന്റെ സാരള്യം പുലര്‍ത്തുന്നത് ശുഭലക്ഷണമാണ്.

വലിയ കക്ഷികളായ ബ്ലെസ്സിയുടെ കളിമണ്ണും കമലിന്റെ നടനും കച്ചിയടിക്കാതെ പോയത് ആ വലിയ കക്ഷികളുടെ വലിപ്പബോധം കൊണ്ടും കൂടിയാണ്.

കഥകളുടെ കൂട്ടിപ്പിടിപ്പീരായി അഞ്ചു സുന്ദരികള്‍, കഥവീട്, ഒരു യാത്രയില്‍ തുടങ്ങിയ സിനിമകള്‍ വന്നു. തിര ഒരു ശ്രമമായിത്തന്നെ കണക്കാക്കണം. പരാജയപ്പെട്ടൊരു സാഹസം. അതുപോലെ തന്നെയാണ് പോക്കിരിരാജയില്‍നിന്നു വിശുദ്ധനിലേക്കുള്ള വൈശാഖിന്റെ ചുവടുമാറ്റവും.

പഴയ ചില സംവിധായകരായ ഷാജിയെം (മിസ് ലേഖാ തരൂര്‍) രാജന്‍ ശങ്കരാടി (ക്ലിയോപാട്ര) തുടങ്ങിയവരും വന്നു പരാജയം മണത്തു മടങ്ങി. രാജേഷ് ടച്ച്‌റിവറിന്റെ എന്റെ പ്രത്യേകതയുള്ള ചിത്രമായിട്ടും കാണികളുടെ കണ്ണില്‍പ്പെട്ടില്ല.

[]അനൂപ് മേനോന്റെ ഹോട്ടല്‍തെറിക്കഥകള്‍ ജനം മടുത്തു എന്നതും പ്രധാനപ്പെട്ട കാര്യമാണ്. വിനയന്റെ രാക്ഷസാവതാരങ്ങളുടെ അവസാനമായിരിക്കുമോ ഡ്രാക്കുള എന്നതും ശ്രദ്ധേയം. താരപുത്രന്‍ എന്ന വിലാസം വെടിഞ്ഞ് ദുല്‍ഖര്‍ സാധാരണനായകന്റെ സാരള്യം പുലര്‍ത്തുന്നത് ശുഭലക്ഷണമാണ്.

സുകുമാരി, അഗസ്റ്റിന്‍ തുടങ്ങിയവരുടെ മരണം പ്രധാനവിഷയങ്ങളാണ്.

ഇതൊരു കണക്കെടുപ്പായി കണക്കാക്കേണ്ട. ഒരു ഓട്ടപ്രദക്ഷിണം മാത്രം. മികച്ച ചില നിമിഷങ്ങളെയും ചില ദുര്‍ബലനിമിഷങ്ങളെയും കണ്ടുപോകാനൊരു ശ്രമം. ഒപ്പം വേറിട്ട ശ്രമങ്ങളെയോ സാഹസങ്ങളെയോ നോക്കിക്കണ്ടുനീങ്ങാനും ഉദ്യമം.

ഇന്ത്യന്‍ സിനിമയ്ക്കു നൂറുവയസ്സു പൂര്‍ത്തിയായെന്നു പറയപ്പെടുന്ന ഈ വര്‍ഷം മലയാളസിനിമ ഒരേസമയം, രണ്ടുദിക്കിലേക്കു നോക്കിനിന്നുകൊണ്ടാണ് പുതുവര്‍ഷത്തെ വലവേല്ക്കുന്നത്. ജാനസ് എന്ന ഇരട്ടമുഖയവനദേവതയുടെ പേരില്‍നിന്നാണല്ലോ ജാനുവരി വരുന്നത്. ഏതു വഴിക്കാണ് മലയാളസിനിമ തിരിയുന്നതെന്ന് ഈ പുതിയ മാസം മുതല്‍ അറിയാനായേക്കും.