ബ്രസീലിന്റെ മണ്ണില്‍ ടോട്ടല്‍ ഫുട്‌ബോളിന്റെ ഇരമ്പല്‍ ഒരിക്കല്‍ കൂടി മുഴങ്ങിയപ്പൊള്‍ ലോകത്തെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് അത് വിരുന്നായി.”റോബനും പേഴ്‌സിയും അതീവ അപകടകാരികളാണു അവരെ തടയാനായില്ല എങ്കില്‍ ചിത്രം തന്നെ മാറും”- മറഡോണയുടെ വാക്കുകള്‍ ഇതായിരുന്നു. ഹോളണ്ട് മഹത്തായ ഫുട്‌ബോള്‍ പാരമ്പര്യമുള്ളവരാണെന്നും തുല്യ ശക്തികളുടെ പോരാട്ടമാണിതെന്നും മറഡോണ കൂട്ടിച്ചേര്‍ത്തിരുന്നു. ഫുട്‌ബോളിന്റെ സര്‍ഗാത്മകത തങ്ങളുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണെന്ന് ഡച്ച് പട ഇന്നലെ ടീം വര്‍ക്കായും കാണിച്ചു.
ഒപ്പീനിയന്‍ / നാസര്‍ മാലിക്ക്
മനോരമ ഇറക്കിയ കിക്കോഫില്‍ അവസാന പേജില്‍ എല്ലാ കളിക്കാരുടെയും പേരുകള്‍ക്ക് ശേഷം ക്ലാസിഫൈഡിലെ ചിത്രം പോലെ ഒരു വഴിപാട് തീര്‍ക്കാന്‍ സ്‌നൈഡറുടെ ഒരു ചെറിയ ചിത്രം മാത്രം കൊടുത്ത് ഒതുക്കി. ഹോളണ്ട് ടീമിനെ പറ്റിയൊന്ന്, ആര്യന്‍ റോബനെ പറ്റിയൊന്ന് ചിത്രം പോയിട്ട് ഒരു വാക്ക് പോലുമില്ല. വിരമിച്ചു പോയ ഇംഗ്ലീഷ് ഫുട്‌ബോളര്‍ ബെക്കാമിന്റെ പണ്ടത്തെ ഹെയര്‍ സ്‌റ്റെയിലിനെ പറ്റി 4 പേജ് ലേഖനം എഴുതി മുടി മുറിക്കലാണു മനോരമക്ക് ഫുട്‌ബോള്‍ എന്ന് കാണിക്കാനും മറന്നില്ല.
ബയേണ്‍ മ്യൂണിക്കിലും ദേശിയ ടീമിലും ഒരേ പ്രകടനം മുഴുവനായി പുറത്തെടുക്കുന്ന റോബന്‍, മെസ്സിക്കും ക്രിസ്റ്റിയാനോക്കും തികച്ചും അപ വാദമാണെന്ന് കഴിഞ്ഞ ലോക കപ്പില്‍ തന്നെ തെളിഞ്ഞതാണ്. ഈ സീസണിലും റോബന്‍ തന്റെ കരിയറിലെ മിന്നുന്ന പ്രകടനം ബയേണില്‍ പുറത്തെടിത്തിരുന്നുവെങ്കിലും തികഞ്ഞ അവഗണന മാത്രമാണു ഈ പ്രതിഭയോട് മനോരമ കാണിച്ചത്.
[]ലോകത്തെ കിടയറ്റ സ്‌ട്രൈക്കര്‍മാരില്‍ ഒരാളായ റോബിന്‍ വാന്‍ പേഴ്‌സിയെ പറ്റിയും ഒരു വാക്ക് എഴുതാന്‍ ബ്രസീല്‍ അര്‍ജ്ജന്റീന ഫാന്‍സിന്റെ കൂലിയെഴുത്തുകാര്‍ക്ക് സമയവും മനസ്സുമില്ലാതെ പോയി. പാപ്പരാസികളുടെ മഞ്ഞത്താളുകളില്‍ അല്ല പന്തുരുളുന്ന പച്ച പുല്‍ മൈതാനത്താണ് പ്രതിഭയുടെ മിന്നലാട്ടങ്ങളെന്ന് ഇന്നലെ ഓറഞ്ച് പട ലോക ഫുട്‌ബോള്‍ പ്രേമികള്‍ക്ക് വിഭവ സമൃദ്ധമായ അത്താഴമൊരുക്കി കാണിച്ചു തന്നു.
കഴിഞ്ഞ ദിവസം രാവിലെ നോക്കിയ മാധ്യമം പത്രത്തിലെ സ്‌പോട്‌സ് പേജില്‍ സ്‌പെയിന്‍ കളിക്കാര്‍ നിരന്നു നില്‍ക്കുന്ന വലിയ പടം. പ്രസ്‌ക്തമല്ലാത്ത എതൊ ഒരു ചെറു ടീം എന്ന നിലക്ക് മാധ്യമം പത്രവും അവിടെ ഓറഞ്ച് ടീമിനെ അവഗണിച്ചു. ബ്രസീലില്‍ നിന്നും മാധ്യമത്തിനു വേണ്ടി കുറെയായി വിശ്വ കപ്പിന്റെ റിപ്പോട്ടുകള്‍ തയ്യാറാക്കുന്ന ഡോക്ട്ടര്‍ അഷ്‌റഫിന്റെ വിലയിരുത്തലും തികച്ചും ഏക പക്ഷീയമായിരുന്നു. അതുമല്ല പരിക്ക് പറ്റി ബ്രസീലിലേക്ക് വിമാനം പോലും കയറാതെ ടീമില്‍ നിന്നും മാറി വിശ്രമിക്കുന്ന കെവിന്‍ സ്ട്രൂട്ട് മാന്‍ മധ്യനിരയില്‍ കളിക്കും എന്നും എഴുതി വച്ചിരിക്കുന്നു .
ഡച്ച് കളിക്കാരെ കുറിച്ച് നന്നായി ഒന്ന് നിരീക്ഷിക്കാന്‍ പോലും ഇദ്ദേഹം തയ്യാറായിട്ടില്ല എന്ന് ഇതില്‍ നിന്നും വ്യക്തമാണു. കഴിഞ്ഞ തവണ ബ്രസീലിനെ അട്ടി മറിച്ചാണു ഹോളണ്ട് ഫൈനലില്‍ എത്തിയെന്ന ഒരു പരാമര്‍ശവും അദ്ദേഹത്തിന്റെതായുണ്ട്. ബ്രസീലും ഹോളണ്ടും ലോക കപ്പില്‍ 5 തവണ നേര്‍ക്ക് നേര്‍ കണ്ടപ്പോള്‍ 3 (ഹോളണ്ട്) 2 (ബ്രസീല്‍) എന്ന നിലയിലാണു ഇരു ടീമുകളുടെയും വിജയ ശരാശരി.
ഫുട്‌ബോള്‍ ഇതിഹാസങ്ങള്‍: പെലെ(ബ്രസീല്‍), മറഡോണ(അര്‍ജന്റീന), ക്രൈഫ്(ഹോളണ്ട്)
ഹോളണ്ടും ബ്രസീലും ഇതുവരെ കളിച്ചതില്‍ കൂടുതല്‍ കളികളും ജയിച്ചെ ഓറഞ്ച് സൈന്യമാണെന്നിരിക്കെ എന്ത് അടിസ്ഥാനത്തിലാണു ഡോക്ട്ടര്‍ “അട്ടിമറി” ടീം എന്ന നിലയിലേക്ക് ഹോളണ്ടിനെ തരം താഴ്ത്തിയെന്നത് തികച്ചും അതിശയിപ്പിക്കുന്ന കാര്യം തന്നെയാണു. ബ്രസീലിന്റെ മഞ്ഞ കുപ്പായം കണ്ട് കണ്ണു മഞ്ഞളിച്ചു കാണുന്നതെല്ലാം ഇദ്ദേഹത്തിനും മഞ്ഞയായി കാണും.
എല്ലാത്തിനും മുകളില്‍ ബ്രസീല്‍ എന്ന സങ്കുചിതത്വം ഒരു ബ്രസീല്‍ ആരാധകനായ കാണിയേക്കാള്‍ ഒരു പത്രത്തിന്റെ നിഷ്പക്ഷ കളിയെഴുത്തുകാരനെ ബാധിക്കുന്നു എന്നതും ഇവിടെ തെളിഞ്ഞു വരുന്നു. കാലങ്ങളായി കേരളത്തിലെ പത്രങ്ങള്‍ സെലിബ്രെറ്റി ടീമിന്റെ ഫ്‌ളക്‌സ് ബോഡുകളുടെ നിലവാരത്തില്‍ പെരുമാറുന്ന രീതി ഇനിയെങ്കിലും മാറ്റിയില്ലെങ്കില്‍ (ഹോളണ്ടിനെ മാത്രമല്ല പല മികച്ച ടീമിനെയും കളിക്കാരെയും അവഗണിക്കുന്ന രീതി) നിങ്ങളുടെ കളിയെഴുത്ത് കാലത്തിന്റെ ചവറ്റു കൊട്ടയില്‍ ആയിരിക്കുമെന്ന് ഇന്നലെ ഓറഞ്ച് പട പുല്‍ തകിടികള്‍ക്ക് തീ പിടിപ്പിച്ച് നിങ്ങള്‍ക്ക് ബോധ്യപ്പെടുത്തിത്തന്നിട്ടുണ്ട്.
ചാനലില്‍ കളി പറയാന്‍ വന്ന പല നിരൂപകരും ഒരെ സ്വരത്തില്‍ സ്‌പെയിന്‍ സ്‌പെയിന്‍ എന്നാവര്‍ത്തിക്കുന്നു. അവര്‍ ടിക്കി ടാക്ക കളിക്കുന്ന ടീമാണ് അവര്‍ ജയിക്കുമെന്നും, എന്നാല്‍ മറുപുറത്ത് കളിക്കുന്നത് ഒരു തുല്യ ശക്തിയാണെന്നോ ചാനലിലൂടെ അവര്‍ പറയുന്ന “ടിക്കി ടാക്ക” ഹോളണ്ടിന്റെ ഇതിഹാസ താരമായ ക്രൈഫ് ഉണ്ടാക്കിയതാണെന്നൊ അദ്ദേഹത്തിന്റെ പാരമ്പര്യം പേറുന്ന ടീമാണു മറു പക്ഷത്തെന്നൊ ഈ അഭിരുചിയുടെ തടവുകാരായ കളി പറച്ചിലുകാര്‍ ഒരിക്കല്‍ പോലും ഓര്‍ത്തു കാണില്ല എന്നതാണു സത്യം.
കാളക്കൂറ്റന്മാരുടെ കോട്ട കണക്കെയുള്ള തൊഴുത്തിന്റെ അടിത്തറയിളക്കാനുള്ള വെടിമരുന്ന് ആര്യന്‍ റോബന്‍ എന്ന റോക്കറ്റ് റോബന്റെ ഇടം കാലില്‍ ഉണ്ടെന്നും വാഴ്ത്തി പാടുന്ന സ്‌ട്രൈക്കറുകളെ പോലെ പ്രതിഭാധനനാണ് താനെന്ന് റോബിന്‍ വാന്‍ പേഴ്‌സിയും പന്ത് കൊണ്ട് കവിത രചിച്ച് കാണിച്ച് തന്നിരിക്കുന്നു.
ബ്രസീലിന്റെ മണ്ണില്‍ ടോട്ടല്‍ ഫുട്‌ബോളിന്റെ ഇരമ്പല്‍ ഒരിക്കല്‍ കൂടി മുഴങ്ങിയപ്പൊള്‍ ലോകത്തെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് അത് വിരുന്നായി (ഫ്‌ളക്‌സ് ബോഡില്‍ അല്ല). ഇന്നലെ കളിക്ക് മുമ്പ് വിശകലനം ചെയ്ത ഡീഗോ മറഡോണയുടെ നിഷ്പക്ഷ വീക്ഷണം മാത്രം കളിയെഴുത്തിനൊട് നീതി പുലര്‍ത്തി.
“റോബനും പേഴ്‌സിയും അതീവ അപകടകാരികളാണു അവരെ തടയാനായില്ല എങ്കില്‍ ചിത്രം തന്നെ മാറും”- മറഡോണയുടെ വാക്കുകള്‍ ഇതായിരുന്നു. ഹോളണ്ട് മഹത്തായ ഫുട്‌ബോള്‍ പാരമ്പര്യമുള്ളവരാണെന്നും തുല്യ ശക്തികളുടെ പോരാട്ടമാണിതെന്നും മറഡോണ കൂട്ടിച്ചേര്‍ത്തിരുന്നു. ഫുട്‌ബോളിന്റെ സര്‍ഗാത്മകത തങ്ങളുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണെന്ന് ഡച്ച് പട ഇന്നലെ ടീം വര്‍ക്കായും കാണിച്ചു.
കളി മറന്ന വരെ പൊലെ ഒന്നാം പകുതിയുടെ 44 മിനിറ്റ് വ രെ അലഞ്ഞു നടന്ന നെതര്‍ലന്റുകാര്‍ വരാന്‍ പോകുന്ന കൊടും കാറ്റിനു മുമ്പെയുള്ള സൂചനയാണു തങ്ങളുടെ ശാന്തതയെന്ന് വിളിച്ചോതി സ്പാനിഷ് വലയില്‍ പന്ത് എത്തിച്ച് അങ്കം കുറിച്ചു. രണ്ടാം പകുതിയില്‍ ടോട്ടല്‍ ഫുട് ബോളിന്റെ യഥാര്‍ത്ഥ ശൗര്യം ജ്വലിച്ചു നിന്നു. ലൂയിസ് വാന്‍ ഗാല്‍ എന്ന ഹോളണ്ട് കോച്ച് തന്ത്രങ്ങളുടെ പുതിയ തലങ്ങള്‍ രചിച്ചു. ഒരേ ആരവം “ഓറഞ്ച് ഓറഞ്ച്”
കളിയെഴുത്തുകാരും പപ്പരാസികളോടും ഒന്നെ പറയാന്‍ ഉള്ളു “ഞങ്ങള്‍ക്കും കളിക്കാന്‍ അറിയാം സുന്ദരമായ ഫുട്‌ബോള്‍”. കപ്പ് നേടിയിട്ടില്ലായിരിക്കാം, ഇപ്പോഴും ടീം ഓറഞ്ച് ആരെയും വെല്ലുവിളിക്കാനില്ല. കപ്പ് എടുക്കും എന്ന വീരവാദവുമില്ല. പക്ഷെ ഒന്നു മാത്രം നിങ്ങള്‍ ഓര്‍ക്കുക. ഞങ്ങള്‍ക്കും സുന്ദരമായി കളിക്കാനറിയും വമ്പന്മാര്‍ എന്ന് നിങ്ങള്‍ പറയുന്നവരെ പോലെയും അതിലുപരിയായും.