| Sunday, 11th September 2022, 7:46 pm

D Sports| ആരാധകരടെ കണ്ണീരിന് മറുപടി പറയാന്‍ സാധിക്കാത്ത പഴയ ബാഴ്‌സയല്ല, ഇത് ലെവന്‍ഡോസ്‌കിയുടെ ബാഴ്‌സലോണ

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ലാലിഗയില്‍ നടന്ന ബാഴ്‌സലോണ-കാഡിസ് ഏറ്റുമുട്ടലില്‍ നാല് ഗോളുകള്‍ക്കാണ് ബാഴ്‌സ കാഡിസിനെ നിലംപരിശാക്കിയത്. ലെവന്റോസ്‌കിക്ക് പുറമെ അന്‍സു ഫാറ്റിയും, ഡി ജോങ്ങും, ഡെബെലെയും ഓരോ ഗോളുകള്‍ നേടി.

മത്സരത്തില്‍ എടുത്തുപറയേണ്ടത് റോബേര്‍ട്ട് ലെവന്റോസ്‌കിയുടെ പ്രകടനം തന്നെയാണെന്ന് നിസംശയം പറയാം. അത്രക്ക് മികച്ചതായിരുന്നു താരത്തിന്റെ അസിസ്റ്റുകള്‍.

ബയേണ്‍ മ്യുണീക്കില്‍ നിന്ന് ബാഴ്‌സലോണയിലേക്ക് കൂടുമാറിയപ്പോള്‍ ലെവന്റോസ്‌കിയെ തേടിയെത്തിയ വിമര്‍ശകര്‍ ഏറെയായിരുന്നു. ബയേണില്‍ കളിച്ചത് പോലെ ബാഴ്‌സയില്‍ കളിക്കാനാവില്ലെന്നും ലെവന്റോസ്‌കിയുടെ കുടിയേറ്റം ബാഴ്‌സയെ സാമ്പത്തികമായി തളര്‍ത്തുമെന്നും വിമര്‍ശിച്ചവരുണ്ടായിട്ടുണ്ട്.

എന്നാല്‍ അവര്‍ക്കൊക്കുള്ള മധുരപ്രതികാരമെന്നോണമാണ് ലെവന്റോസ്‌കിയുടെ ഓരോ പ്രകടനവും. തൊടുന്നയിടം പൊന്നാകുമെന്ന് പറഞ്ഞത് പൊലെയായിരുന്നു താരത്തിന്റെ കരിയറിലെ യാത്ര. ആദ്യ ക്ലബായ ബൊറൂസിയയിലും ബയേണ്‍ മ്യുണീക്കിലും ഇപ്പോഴത്തെ ടീമായ ബാഴ്‌സക്ക് വേണ്ടിയും കളിച്ച മത്സരങ്ങളിലും ഹാട്രിക്ക് നേടാന്‍ താരത്തിനായി.

ബാഴ്‌സലോണക്ക് വേണ്ടി ഇതുവരെ കളിച്ച ആറ് മത്സരങ്ങളില്‍ ഒമ്പത് തവണയാണ് ലെവന്റോസ്‌കി വല കുലുക്കിയത്. ലോകത്തിലെ മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളായ റോബര്‍ട്ട് ലെവന്റോസ്‌കി ബാലന്‍ ഡി ഓര്‍ നേടാന്‍ എന്തുകൊണ്ടും യോഗ്യനാണെന്നാണ് ബാഴ്‌സലോണയുടെ മുന്‍ ക്യാപ്റ്റന്‍ പുയോള്‍ പറഞ്ഞത്.

വരാനിരിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരത്തെ ഉറ്റുനോക്കുകയാണ് ബാഴ്‌സലോണ ആരാധകര്‍. ബയേണിനെതിരെ ലെവന്റോസ്‌കി ബൂട്ട് കെട്ടുന്ന നിമിഷത്തിന് വേണ്ടി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ബാഴ്‌സ ആരാധകര്‍.

2021ലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരത്തിനുള്ള ഫിഫ പുരസ്‌കാരം റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിക്കായിരുന്നു. ലയണല്‍ മെസിയേയും ഈജിപ്തിന്റെ മുഹമ്മദ് സലാഹിനെയും പിന്തള്ളിയാണ് ലെവന്‍ഡോവ്‌സ്‌കി രണ്ടാം തവണയും ഫിഫാ ദ ബെസ്റ്റ് പുരസ്‌കാരം കരസ്ഥമാക്കിയത്.

നിലവിലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ജേതാവായ മെസിക്കാണ് കൂടുതല്‍ സാധ്യത കല്‍പിക്കപ്പെട്ടിരുന്നത്. ബയേണ്‍ മ്യൂണിക്കിനായി നടത്തിയ മികച്ച പ്രകടനം താരത്തെ പുരസ്‌കാരത്തിനര്‍ഹനാക്കുകയായിരുന്നു.

അതേസമയം, കഴിഞ്ഞ തവണ ബാലന്‍ ഡി ഓറില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെങ്കിലും ഈ വര്‍ഷത്തെ ഏറ്റവും മികച്ച സ്‌ട്രൈകര്‍ക്കുള്ള അവാര്‍ഡ് റോബര്‍ട്ട് ലെവന്റോസ്‌കിയാണ് നേടിയത്. ലയണല്‍ മെസിയാണ് ലെവന്റോസ്‌കി പിന്നിലാക്കി ബാലന്‍ ഡി ഓര്‍ നേടിയത്.

ബാലന്‍ ഡി ഓര്‍ നേടിയതിന് മെസിക്ക് അഭിനന്ദനം അറിയിച്ച് താരം തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ രംഗത്തെത്തിയിരുന്നു.

CONTENT HIGHLIGHTS: revenge with agoal for those who criticized lewandowski shines at barcalona

സ്പോര്‍ട്സ് ഡെസ്‌ക്