| Saturday, 18th December 2021, 8:51 am

"കുരങ്ങന്‍മാരുടെ പ്രതികാരം"; കുട്ടിക്കുരങ്ങനെ നായ്ക്കള്‍ കൊന്നതിന് പകരമായി 250 ഓളം നായക്കുട്ടികളെ എറിഞ്ഞുകൊന്ന് കുരങ്ങന്‍മാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കുട്ടിക്കുരങ്ങനെ കൊന്ന നായ്ക്കളോട് പ്രതികാരവുമായി കുരങ്ങന്‍കൂട്ടം. മഹാരാഷ്ട്രയിലെ മജലഗോണ്‍ എന്ന സ്ഥലത്താണ് മൃഗങ്ങളുടെ ‘പ്രതികാരം’ നടക്കുന്നത്.

കഴിഞ്ഞ ഒരു മാസത്തിനിടെ 250 നായക്കുട്ടികളെയാണ് കുരങ്ങന്‍മാര്‍ ഉയരത്തില്‍ നിന്ന് താഴേക്ക് എറിഞ്ഞുകൊന്നതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏതാനും നായ്ക്കള്‍ ചേര്‍ന്ന്  ഒരു കുരങ്ങന്റെ കുഞ്ഞിനെ കൊന്നിരുന്നു. അതിന്റെ പ്രതികാരമായാണ് നായ്ക്കുട്ടികളുടെ കൊലപാതക പരമ്പര നടക്കുന്നത്.

നായക്കുട്ടികളെ കാണുമ്പോള്‍ ഉയരമുള്ള സ്ഥലങ്ങളിലേക്ക് പിടിച്ചുകൊണ്ടുപോയി എറിഞ്ഞുകൊല്ലുകയാണ് ചെയ്യുന്നത്.

മജലഗോണില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ലാവോല്‍ എന്ന ഗ്രാമത്തില്‍ ഒറ്റ നായക്കുട്ടികളും അവശേഷിക്കുന്നില്ലെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.

നാട്ടുകാര്‍ കുരങ്ങുകളെ പിടിക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഒരു കുരങ്ങിനെ പോലും പിടികൂടാന്‍ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Revenge of the Apes: Monkeys in Maha’s Beed On a Murderous Rampage After Dogs Kill One of their Infants

We use cookies to give you the best possible experience. Learn more