ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ച സൂപ്പര്‍ താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി രേവതി സമ്പത്ത്. ആദ്യ കാലങ്ങളില്‍ മൗനം പാലിച്ച പലരും ഇന്ന് ‘with you’ എന്ന് പ്രഖ്യാപിക്കുമ്പോള്‍ നിലപാടല്ല മറിച്ച് ഗതികേട് ആണ് എന്ന വസ്തുത അറിഞ്ഞു വെച്ചിട്ട് ഗംഭീരം എന്ന് പറയാന്‍ മനസില്ലെന്ന് രേവതി ഫേസ്ബുക്കില്‍ കുറിച്ചു.
ഒരു സ്ത്രീ അവള്‍ക്കുണ്ടായ പീഡനത്തിനെതിരായി പോരാടുമ്പോള്‍ ഒരു സമൂഹം എന്നരീതിയില്‍ അഥവാ സഹജീവികള്‍ എന്ന രീതിയില്‍ ചേര്‍ത്തുപിടുക്കാന്‍ പറ്റുന്ന ഏറ്റവും ഉത്തമമായ കാര്യമെന്നും എന്നാല്‍ ഈ ഗതികെട്ട സമൂഹം നിന്ന നില്‍പ്പില്‍ യൂ ടേണ്‍ എടുക്കലില്‍ വിദഗ്ദ്ധരാണെന്നും രേവതി പറയുന്നു.
ഗ്രീന്‍ സിഗ്‌നല്‍ കാണുമ്പോള്‍ ഒരു കൂട്ടമായി വരുന്ന ഈ ഐക്യദാര്‍ഢ്യം ഒരു കുമിള മാത്രമാണ്. പ്രഹസനങ്ങള്‍ കൊണ്ടുള്ള ഐക്യദാര്‍ഢ്യം ഒരു മാതൃക ആക്കരുതെന്നും രേവതി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടിയുടെ കുറിപ്പിന് പിന്തുണയുമായി ആദ്യമെത്തിയത് പൃഥ്വിരാജും, ടൊവിനോ തോമസുമായിരുന്നു.
തുടര്‍ന്ന് മഞ്ജു വാര്യര്‍, ബാബുരാജ്, റിമ കല്ലിങ്കല്‍, കുഞ്ചാക്കോ ബോബന്‍, സംയുക്ത മേനോന്‍, ഗായിക സയനോര, ഐശ്വര്യ ലക്ഷ്മി, അന്ന ബെന്‍, പാര്‍വ്വതി തിരുവോത്ത്, നിമിഷ സജയന്‍, തുടങ്ങി നിരവധി പേരാണ് അക്രമം അതിജീവിച്ച നടിക്ക് പിന്തുണയുമായി രംഗത്ത് എത്തിയത്. സോഷ്യല്‍ മീഡിയയിലും നിരവധി പേര്‍ അതിജീവിതയ്ക്ക് പിന്തുണയമായി രംഗത്ത് എത്തി.
മോഹന്‍ലാലും മമ്മൂട്ടിയും തുടര്‍ന്ന് വന്ന മൗനം സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ചര്‍ച്ചയായിരുന്നു. ഇന്നലെ രാത്രി പത്ത് മണിക്ക് ശേഷം നടിക്ക് പിന്തുണയുമായി മമ്മൂട്ടിയും മോഹന്‍ലാലും എത്തുകയായിരുന്നു. ഇതിനെതിരെയാണ് രേവതി സമ്പത്ത് രംഗത്ത് വന്നത്.
രേവതി സമ്പത്തിന്റെ കുറിപ്പ്
എക്കാലവും എല്ലായിപ്പോഴും സര്‍വൈവര്‍ സെന്റെര്‍ഡ് ആയ സമൂഹം ഒരു മാതൃകയാണ്. ഉള്ളില്‍ ആഗ്രഹിക്കുന്നതും അത് തന്നെയാണ്. നടിയുടെ(സര്‍വൈവര്‍) കൂടെ ഐക്യദാര്‍ഢ്യം ഇപ്പോള്‍ പല ആക്ടേഴ്സും പങ്കുവെക്കുന്നതില്‍ സന്തോഷം, വളരെ അഭിനന്ദിക്കുന്നു.
മറുവശത്ത്, വേറൊരു കാര്യം പറയാതെ വയ്യ.
ഒരു സ്ത്രീ അവള്‍ക്കുണ്ടായ പീഡനത്തിനെതിരായി പോരാടുമ്പോള്‍ ഒരു സമൂഹം എന്നരീതിയില്‍ അഥവാ സഹജീവികള്‍ എന്ന രീതിയില്‍ ചേര്‍ത്തുപിടുക്കാന്‍ പറ്റുന്ന ഏറ്റവും ഉത്തമമായ കാര്യം ആ സ്ത്രീയ്ക്ക് എല്ലാവിധ പിന്തുണയും സ്‌നേഹവും കൊടുക്കുക എന്നതാണ്. ഏതൊരു സര്‍വൈവറും അര്‍ഹിക്കുന്ന ഒരു കാര്യം ആണത്. എന്നാല്‍ ഈ ഗതികെട്ട സമൂഹം അങ്ങനെയല്ല. നിന്ന നില്‍പ്പില്‍ യൂ ടേണ്‍ എടുക്കലില്‍ വിദഗ്ദ്ധരാണ്.
ഈ പറയുന്ന രീതി ഇവിടെ ഒരു സര്‍വൈവറിന് മേലും ഇല്ല, എന്നാല്‍ അതൊന്നും നോക്കാതെ തന്നെ സ്വന്തമായി പോരാടുന്ന സര്‍വൈവേഴ്സ് ആണ് ഭൂരിഭാഗത്തിന് മേലും. അവരുടെ ആദ്യ കാലങ്ങളിലോ, അവര്‍ കഠിനമായ വിചാരണകളില്‍ കടന്നുപോയപ്പോഴോ, വര്‍ഷങ്ങള്‍ നീണ്ട മാനസിക വേദനയില്‍ ആഴ്ന്നുപോയപ്പോഴോ മൗനം പാലിച്ച പലരും ഇന്ന് ‘with you’എന്ന് പ്രഖ്യാപിക്കുമ്പോള്‍ നിലപാടല്ല മറിച്ച് ഗതികേട് ആണ് എന്ന വസ്തുത അറിഞ്ഞു വെച്ചിട്ട് ഗംഭീരം എന്ന് പറയാന്‍ മനസില്ല.
ഗ്രീന്‍ സിഗ്‌നല്‍ കാണുമ്പോള്‍ ഒരു കൂട്ടമായി വരുന്ന ഈ ഐക്യദാര്‍ഢ്യം ഒരു കുമിള മാത്രമാണ്. പ്രഹസനങ്ങള്‍ കൊണ്ടുള്ള ഐക്യദാര്‍ഢ്യം ഒരു മാതൃക ആക്കരുത്/ആക്കിമാറ്റരുത് എന്നാഗ്രഹിക്കുന്നു. പോരാട്ടങ്ങളുടെ വേദനകളെ കളിയാക്കുന്നതിനു തുല്യമാണത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: revathy sambath facebook post