ഒമര്‍ ലുലുവിനെതിരെ വിമര്‍ശനവുമായി നടിയും ആക്ടിവിസ്റ്റുമായ രേവതി സമ്പത്ത്. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ അനുകൂലിച്ച് ഒമര്‍ ലുലു പങ്കുവെച്ച പോസ്റ്റ് വിവാദമായിരുന്നു.
ഈ പോസ്റ്റിന് താഴെ അദ്ദേഹം ഇട്ട കമന്റിന്റെ സ്‌ക്രീന്‍ ഷോര്‍ട്ട് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.കമന്റിന്റെ സ്‌ക്രീന്‍ ഷോര്‍ട്ട് പങ്കുവെച്ചാണ് രേവതി ഒമറിനെതിരെ വിമര്‍ശനമുന്നയിച്ചത്.
താനൊരു ഊളയാണെന്ന് ഇങ്ങനെ വീണ്ടും വീണ്ടും വിളിച്ചുപറയാതെ, we knew it so far.. നിങ്ങള്‍ നിങ്ങളുടെ സിനിമയില്‍ കൂടെ അഴിച്ചു വിടുന്ന അശ്ലീലങ്ങള്‍ പോരാഞ്ഞിട്ടാണോ ഇതുപോലുള്ള ഓരോ വൃത്തികേടും കൂടെ ഇറക്കുന്നത്. How disgusting you are, Omar Lulu,’ രേവതി ഫേസ്ബുക്കില്‍ കുറിച്ചു.
നടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന്‍ ദിലീപിനെ തനിക്ക് ഇപ്പോഴും ഇഷ്ടമാണെന്നും ദിലീപിന്റെ ഡേറ്റ് കിട്ടിയാല്‍ തീര്‍ച്ചയായും താന്‍ സിനിമ ചെയ്യുമെന്നുമായിരുന്നു ഒമര്‍ ലുലു നേരത്തെ പറഞ്ഞിരുന്നത്.
ഗോവിന്ദച്ചാമി എന്ന മനുഷ്യനെ ആദ്യമായി ആ പീഡനക്കേസിലാണ് കാണുന്നതെന്നും ദിലീപ് എന്ന മനുഷ്യനെ ചെറുപ്പം മുതല്‍ ഇഷ്ടപ്പെട്ടിരുന്നതാണെന്നും അദ്ദേഹം കമന്റ് ചെയ്തിരുന്നു. പോസ്റ്റും കമന്റും വിവാദമായതിന് പിന്നാല ഒമര്‍ ലുലു പോസ്റ്റ് പിന്‍വലിച്ചിരുന്നു.
‘എന്റെ വീട്ടിലെ ആര്‍ക്കെങ്കിലും ഇങ്ങനെ സംഭവിച്ചാല്‍ എന്ന് ചോദിച്ച എത്ര പേര്‍ ഈ പറഞ്ഞ ക്ലിപ്പ് വന്നാല്‍ കാണാതെ ഇരിക്കുമെന്നും ഒമര്‍ ലുലു ചോദിച്ചിരുന്നു.
സംഭവം വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് ഒമര്‍ ലുലു രംഗത്ത് വന്നിരുന്നു. നടിയെ ആക്രമിച്ച കേസില്‍ താന്‍ ഇട്ട പോസ്റ്റും കമന്റും പ്രതീക്ഷിക്കാത്ത രീതിയില്‍ ആളുകള്‍ വ്യാഖാനിച്ചെന്ന് ഒമര്‍ ലുലു പറഞ്ഞു. നടിയെ ആക്രമിച്ച സംഭവത്തെ നിസാരവത്കരിക്കുന്നില്ലെന്നും ആര്‍ക്കായാലും തെറ്റ് പറ്റാമെന്നും ഒമര്‍ ലുലു പറഞ്ഞു.
ദിലീപ് എന്ന നടനെയാണ് ഇഷ്ടമാണെന്ന് പറഞ്ഞതെന്നും വ്യക്തിയെ തനിക്കറിയില്ലെന്നും ഒമര്‍ ലുലു പറഞ്ഞു.
‘ഇന്നലെ ഞാന്‍ ഇട്ട പോസ്റ്റും കമന്റും ഞാന്‍ പോലും പ്രതീക്ഷിക്കാത്ത രീതിയില്‍ ഉള്ള വ്യാഖ്യാനങ്ങള്‍ ആണ് നടക്കുന്നത്. ദിലീപ് എന്ന നടനെ ഇഷ്ടമാണ് (വ്യക്തി എന്ന് ഞാന്‍ പറഞ്ഞട്ടില്ലാ ദിലീപ് എന്ന വ്യക്തിയേ എനിക്ക് അറിയില്ല),’ അദ്ദേഹം പറയുന്നു.
ആര്‍ക്കായാലും തെറ്റ് പറ്റാമെന്നും ഉണ്ടായ സംഭവത്തെ നിസാരവത്കരിക്കുന്നില്ലെന്നും ഒമര്‍ ലുലു പറയുന്നു.
‘ഒരിക്കലും നടന്നു എന്ന് പറയുന്ന കാര്യത്തെ നിസ്സാരവത്കരിച്ചിട്ടില്ല മനുഷ്യനല്ലെ തെറ്റ് പറ്റാം. തെറ്റ് വലുതായാലും ചെറുതായാലും തെറ്റ് തെറ്റ് തന്നെ അത് കൊണ്ട് സത്യം ജയിക്കട്ടെ,’ അദ്ദേഹം പറയുന്നു.
പോസ്റ്റിന് താഴെ ക്ലിപ്പ് കാണില്ലേയെന്ന് ചോദിച്ചത് മലയാളികളുടെ സദാചാര ബോധത്തിനെതിരെയാണെന്നും ഒമര്‍ ലുലു കൂട്ടിച്ചേര്‍ത്തു.
”കമന്റില്‍ ക്ലിപ്പ് കാണില്ലേ എന്ന് ഞാന്‍ ചോദിച്ചത് ക്ലിപ്പ് തപ്പി പോകുന്ന മലയാളിയുടെ സദാചാര ബോധത്തിന് എതിരെയാണ്. നമ്മുടെ വേണ്ടപ്പെട്ടവര്‍ വേദനിക്കുന്ന ദൃശ്യം നമ്മള്‍ കാണാന്‍ നില്‍ക്കില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. താനിട്ട പോസ്റ്റ് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിന് മാപ്പ് പറയുകയാണ്,’ ഒമര്‍ ലുലു പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: revathy sambath against omar lulu