ഹൈദരാബാദ്: തെലങ്കാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ തമിലിസൈ സൗന്ദരരാജനെ സമീപിച്ച് രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രതിനിധി സംഘം. കെ. ചന്ദ്രശേഖര റാവു മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ നീക്കം.
ഹൈദരാബാദ്: തെലങ്കാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ തമിലിസൈ സൗന്ദരരാജനെ സമീപിച്ച് രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രതിനിധി സംഘം. കെ. ചന്ദ്രശേഖര റാവു മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ നീക്കം.
തെലങ്കാനയില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷം നേടിയതോടെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നതായി ബി.ആര്‍.എസ് നേതാവ് കെ. ചന്ദ്രശേഖര റാവു അറിയിച്ചിരുന്നു. രാജിക്കത്ത് സ്വീകരിച്ച ഗവര്‍ണര്‍ സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നവരെ അധികാരത്തില്‍ തുടരാന്‍ മുഖ്യമന്ത്രി കെ.സി.ആറിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.
2014ല്‍ തെലങ്കാന സംസ്ഥാനം രൂപീകരിച്ചതിന് ശേഷം ആദ്യമായിട്ടാണ് ചന്ദ്രശേഖര റാവു അധികാരത്തില്‍ നിന്ന് പുറത്താവുന്നത്. 2014ന് ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും വലിയ വിജയമായിരുന്നു ബി.ആര്‍.എസ് നേടിയത്. എന്നാല്‍ കെ.സി.ആറിനെതിരായ അഴിമതി ആരോപണങ്ങളും ഭരണവിരുദ്ധതയും കോണ്‍ഗ്രസിന്റെ ശക്തമായ പ്രചരണവും ബി.ആര്‍.എസിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കി. കര്‍ണാടകയിലെ വിജയത്തിന് പിന്നാലെ തെലങ്കാനയിലും കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുകയാണ്.
ഡിസംബര്‍ നാലിനോ ഒമ്പതിനോ നടത്താന്‍ ഉദേശിക്കുന്ന മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് ലോക്കല്‍ പൊലീസിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
തെലങ്കാനയിലെ 119 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ 69 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് വിജയിച്ചു. ഭരണകക്ഷിയായ ബി.ആര്‍.എസ് 39 സീറ്റുകളിലേക്ക് ഒതുങ്ങി. ബി.ജെ.പി 8 ഉം, ഒവൈസിയുടെ എ.ഐ.എം.ഐ.എം 7 സീറ്റും നേടി. സി.പി.ഐ ഒരു സീറ്റിലും വിജയിച്ചു.
CONTENT HIGHKIGHT : Revanth Reddy-led Congress delegation meets Governor, stakes claim to form govt in Telangana