ബംഗ്ലാദേശ്: ലോകത്തെ മുഴുവന്‍ റോയിട്ടേഴ്സ് ഫോട്ടോഗ്രാഫര്‍ മുഹമ്മദ് പോനിര്‍ ഹൊസൈന്റെ എടുത്ത ഒരു ചിത്രം നൊമ്പരപ്പെടുത്തുകയാണ്. മരിച്ച സ്വന്തം കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് വിങ്ങുന്ന ഒരു റോഹിങ്ക്യന്‍ യുവതിയുടെ ചിത്രം മുഹമ്മദ് തന്റെ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഈ ചിത്രമാണ് ലോകത്തെ മുഴുവന്‍ സങ്കടത്തിലാഴ്ത്തിയിരിക്കുന്നത്.
മ്യാന്‍മറില്‍ നിന്ന് ഭരണകൂടത്തിന്റെ ക്രൂരതമൂലം പലായനം ചെയ്യേണ്ടി വന്ന റോഹിങ്ക്യന്‍ ദമ്പതികളായ ഹമീദയും ഭര്‍ത്താവ് നാസിര്‍ അഹമ്മദും രാജ്യത്ത് നിന്ന് ദുരിതം സഹിക്കാനാവാതെ ബംഗ്ലാദേശിലേക്ക് പോകുന്നതിനിടെ ബോട്ട് മറിഞ്ഞ് നാല്‍പത് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിക്കുകയായിരുന്നു.
മരിച്ച കുഞ്ഞിനെ നേഞ്ചോട് ചേര്‍ത്ത് കരയുന്ന ഹമീദയുടെ ചിത്രം റോയിട്ടേഴ്സ് ഫോട്ടോഗ്രാഫര്‍ മുഹമ്മദ് പോനിര്‍ ഹൊസൈന്‍ എടുക്കുകയായിരുന്നു.
സംഭവ സ്ഥലത്തേക്ക് എത്തുമ്പോള്‍ കുഞ്ഞിനെ ചേര്‍ത്ത് കരയുന്ന ഹമീദയേയും മറ്റ് റോഹിങ്ക്യകളേയുമാണ് ഞാന്‍ കണ്ടത് നിമിഷങ്ങള്‍ക്കുള്ളില്‍ ഹമീദയുടേയും കുഞ്ഞിന്റേയും ചിത്രം ഞാന്‍ പകര്‍ത്തുകയായിരുന്നു. കരളലിയിപ്പിക്കുന്നതായിരുന്നു ആ രംഗം. മൊഹമ്മദ് പറഞ്ഞു.
കൂടി നില്‍ക്കുന്ന റോഹിങ്ക്യകള്‍ക്കിടയിലൂടെ കുഞ്ഞുമായി നടന്നു നീങ്ങുന്ന നാസിര്‍ അഹമ്മദിന്റെ ചിത്രവും മുഹമ്മദ് തന്റെ ക്യാമറയിലൂടെ പകര്‍ത്തിയിരുന്നു.