കൊവിഡ് പ്രതിസന്ധിക്കിടെ നാട്ടിലെത്തിയ പ്രവാസികള്‍ക്ക് തിരിച്ചു പോവുന്നതിന് പ്രതിബന്ധം തീര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ നിബന്ധന. ജൂണ്‍ ഒന്നിന് കേന്ദ്ര വിദേശ കാര്യമന്ത്രാലയം ഇറക്കിയ പുതുക്കിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോട്ടോകോളില്‍ പറയുന്നത് പ്രകാരം ഇന്ത്യയിലുള്ള മറ്റൊരു രാജ്യത്തെ സ്വദേശികള്‍ക്ക് അവരുടെ രാജ്യത്തേക്ക് തിരിച്ചു പോവാം.
എന്നാല്‍ ഈ രാജ്യങ്ങളിലേക്ക് തിരികെ മടങ്ങാനാഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് അനുമതി ലഭിക്കണമെങ്കില്‍ ഇവരുടെ വിസയ്ക്ക് മൂന്ന് മാസത്തെ കാലാവധി ഉണ്ടായിരിക്കണം.
ഇനി ഒരു ഇന്ത്യന്‍ പൗരന് വിദേശ രാജ്യത്ത് തൊഴില്‍, ഇന്റേണ്‍ഷിപ്പ്, ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തില്‍ അഡ്മിഷന്‍ എന്നിവ ലഭിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ഒരു മാസത്തെ താമസവിസ സാധുത ആവശ്യമാണ്.
പുതിയ നിബന്ധന നിലവില്‍ ഇന്ത്യയില്‍ എത്തിയ നിരവധി പ്രവാസികളെയാണ് പ്രതിസന്ധിയിലാക്കുന്നത്. യു.എ.ഇയില്‍ നിന്നും കൊവിഡിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് തിരിച്ച നിരവധി പ്രവാസികള്‍ തങ്ങള്‍ക്കു തിരിച്ചു പോവാനാവുമോ എന്നതില്‍ ആശങ്ക പുലര്‍ത്തുന്നു.
യു.എ.ഇ കൊവിഡ് പ്രതിസന്ധിക്കിടെ വിസ കാലാവധി ഡിസംബര്‍ 31 വരെ നീട്ടിയിട്ടുണ്ട്. ഈ ആശ്വാസത്തില്‍ നാട്ടിലെത്തിയവരാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്. പലരുടെ വിസ കാലവധി അവസാനിച്ചിട്ടുണ്ട്.
ദുബായിലെ കൗണ്‍സില്‍ ജനറല്‍ ഓഫ് ഇന്ത്യ വിപുല്‍ നാഥ് ഇന്ത്യയില്‍ നിന്നും പുതിയ അറിയിപ്പ് വന്നതായി ഗള്‍ഫ് ന്യൂസിനോട് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
യു.എ.ഇയെ കൂടാതെ കുവൈറ്റ് നാട്ടില്‍ പോയവര്‍ക്ക് തിരിച്ചു വരാന്‍ ഒരു വര്‍ഷത്തെ കാലപരിധി് നല്‍കിയിരിട്ടുണ്ട്. യു.എ.ഇയുടെ നിബന്ധന പ്രകാരം മാര്‍ച്ച് ഒന്നിന് കാലാവധി തീരുന്ന വിസയ്ക്ക് ഈ വര്‍ഷം അവസാനം വരെ സാധുതയുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ നല്‍കിയ ഇളവില്‍ വിസ കാലാവധി തീര്‍ന്നിട്ടും നാട്ടിലുള്ള പ്രവാസികളെ സംബന്ധിച്ച് ഇത് വലിയ ആശങ്കയാണ്.
എല്ലാത്തരം വിസകള്‍ക്കുമാണ് യു.എ.ഇ ഈ വര്‍ഷം അവസാനം വരെ കാലാവധി നല്‍കിയിരിക്കുന്നത്. യു.എ.ഇ സന്ദര്‍ശക വിസ, എന്‍ട്രി പെര്‍മിറ്റ്, എമിറേറ്റ്സ് ഐ.ഡി എന്നിവയ്ക്കും ഈ ഇളവ് ലഭിക്കും.
യു.എ.ഇക്ക് അകത്തും പുറത്തുമുള്ള എല്ലാ താമസ വിസക്കാര്‍ക്കും ഈ വര്‍ഷാവസാനം വരെ ആനുകൂല്യത്തിന് അര്‍ഹരാണ്. നിലവിലെ നിബന്ധന യു.എ.ഇയില്‍ നിന്നും നാട്ടിലേക്ക് തിരിക്കാനാഗ്രഹിക്കുന്നവര്‍ക്കും പ്രതിസന്ധിയുണ്ടാക്കും.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക