| Saturday, 6th July 2013, 9:50 am

പാക്കിസ്ഥാനില്‍ വധശിക്ഷ തിരിച്ചുകൊണ്ടുവരാന്‍ തീരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുതുതായി ഭരണത്തിലേറിയ നവാസ് ഷരീഫ് സര്‍ക്കാരാണ് വധശിക്ഷ തിരിച്ചുകൊണ്ടുവരാനുള്ള തീരുമാനം കൈക്കൊണ്ടത്.

വധശിക്ഷയ്ക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം കാലാവധി ജൂണ്‍ 30 ന് അവസാനിച്ചതോടെയാണ് സര്‍ക്കാര്‍ പുതിയ തീരുമാനം കൈക്കൊണ്ടത്.


[]ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ##വധശിക്ഷ തിരിച്ചുകൊണ്ടുവരാന്‍ പുതിയ സര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യത്ത് കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

പുതുതായി ഭരണത്തിലേറിയ നവാസ് ഷരീഫ് സര്‍ക്കാരാണ് വധശിക്ഷ തിരിച്ചുകൊണ്ടുവരാനുള്ള തീരുമാനം കൈക്കൊണ്ടത്. []

വധശിക്ഷയ്ക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം കാലാവധി ജൂണ്‍ 30 ന് അവസാനിച്ച തോടെയാണ് സര്‍ക്കാര്‍ പുതിയ തീരുമാനം കൈക്കൊണ്ടത്.

ആസിഫലി സര്‍ദാരിയുടെ നേതൃത്വത്തില്‍ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ഭരിച്ച കാലത്ത് 2008 ലാണ് വധശിക്ഷ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്.

പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ മുന്‍ നേതാവ് ##ബേനസീര്‍ ബൂട്ടോ വധശിക്ഷയ്ക്ക് എതിരായിരുന്നു. ഇതേ നിലപാടില്‍ തന്നെയായിരുന്നു പ്രസിഡന്റ് ആസിഫലി സര്‍ദാരിയും.

പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിസ്ഥാപകനായ സുല്‍ഫിക്കര്‍ അലി ഭൂട്ടോയെ പട്ടാള അട്ടിമറിയിലൂടെ അധികാരത്തില്‍ വന്ന സിയ ഉള്‍ഹക്കിന്റെ കാലത്താണ് വധശിക്ഷയ്ക്ക് വിധിക്കുന്നത്.

ഇനി അത്തരമൊരു ശിക്ഷ രാജ്യത്ത് നടപ്പാക്കേണ്ടതില്ലെന്നുമായിരുന്നു ആസിഫലി സര്‍ക്കാരിന്റെ തീരുമാനം.


പാക്കിസ്ഥാനില്‍ 80000 തടവുകാര്‍ വധശിക്ഷ കാത്തുകിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലോകത്തിലേക്കും വെച്ച് തന്നെ വധശിക്ഷ കാത്തുകിടക്കുന്ന കുറ്റവാളികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ പാക്കിസ്ഥാനിലാണെന്നാണ് പറയുന്നത്


വധശിക്ഷ വിധിക്കപ്പെട്ട കേസുകളില്‍ അവയുടെ ഗൗരവം പുന:പരിശോധിച്ച ശേഷമാകും ശിക്ഷ നടപ്പാക്കുകയെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ഉമര്‍ ഹമീദ് പറഞ്ഞു. []

പാക്കിസ്ഥാനില്‍ 80000 തടവുകാര്‍ വധശിക്ഷ കാത്തുകിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലോകത്തിലേക്കും വെച്ച് തന്നെ വധശിക്ഷ കാത്തുകിടക്കുന്ന കുറ്റവാളികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ പാക്കിസ്ഥാനിലാണെന്നാണ് പറയുന്നത്.

എന്നാല്‍ 400 പേരുടെ വധശിക്ഷയാണ് ഉടന്‍ നടപ്പാക്കാനുള്ളതെന്നാണ് ആഭ്യന്തര മന്ത്രാലയും വ്യക്തമാക്കുന്നത്.

അതേസമയം ##പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ ഈ പുതിയയ നീക്കം അത്ഭുതപ്പെടുത്തുന്നതാണെന്നും വധശിക്ഷയെ നിരോധിക്കാന്‍ പല ലോകരാജ്യങ്ങളും തയ്യാറാകുന്ന സാഹചര്യത്തില്‍ അത് തിരിച്ചുകൊണ്ടുവരാന്‍ തിടുക്കം കാണിച്ച പാക് സര്‍ക്കാര്‍ ക്രൂരമനോഭാവമാണ് കുറ്റവാളികളോട് കാണിക്കുന്നതെന്ന് ##ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഏഷ്യാ പെസഫിക് ഡെപ്യൂട്ടി ഡയരക്ടടര്‍ പോളി ട്രാസ്‌കോര്‍ട്ട് പറഞ്ഞു.

രാജ്യത്തെ മതന്യൂനപക്ഷ വിഭാഗങ്ങളിലെ നിരവധി പേര്‍ മതനിന്ദയുടെ പേരിലും മറ്റും വേണ്ട തെളിവുപോലുമില്ലാതെ കുറ്റവാളികളായി ജയിലില്‍ കഴിയുന്നുണ്ട്.

അവര്‍ക്ക് മേലുള്ള വെല്ലുവിളിയായാണ് ഈ പുതിയ നീക്കത്തെ ചിലര്‍ കാണുന്നത്. മതനിന്ദയ്ക്ക് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കുറ്റവാളികളെ വധശിക്ഷയ്ക്ക് വരെ വിധിക്കാവുന്ന സ്ഥിതിവിശേഷത്തിലേക്കാണ് രാജ്യം പോകുന്നതെന്ന് മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തുന്നു

Latest Stories

We use cookies to give you the best possible experience. Learn more