കോഴിക്കോട് അധ്യാപകന്‍ ജീവനൊടുക്കിയത് പൗരത്വ നിയമത്തെ പേടിച്ചിട്ടെന്ന് ബന്ധുക്കള്‍; 'തന്റെയും പിതാവിന്റെയും രേഖകള്‍ നഷ്ടപ്പെട്ടു, ഇനി ഏറെ ബുദ്ധിമുട്ടേണ്ടി വരും'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd January 2020, 12:36 pm
കോഴിക്കോട്: നരിക്കുനിയില്‍ വിരമിച്ച അധ്യാപകന്‍ ആത്മഹത്യ ചെയ്തത് പൗരത്വ നിയമത്തെ കുറിച്ചുള്ള ഭീതി കൊണ്ടാണെന്ന് ബന്ധുക്കള്‍. 65കാരനായ മുഹമ്മദലിയെ ഇന്ന് രാവിലെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
തന്റെയും പിതാവിന്റെയും എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റും മറ്റ് രേഖകളും നഷ്ടപ്പെട്ടതിനാല്‍ ഇനി ഏറെ ബുദ്ധിമുട്ടേണ്ടി വരുമെന്ന് മുഹമ്മദലിയുടെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു. താന്‍ മാത്രമല്ല വരും തലമുറയും ബുദ്ധിമുട്ടുമെന്നും കുറിപ്പിലുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പൗരത്വ നിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു മുഹമ്മദലി.