2024 പാകിസ്ഥാന് സൂപ്പര്‍ ലീഗ് ഫൈനലില്‍ വിജയിച്ച ഇസ്ലാമാബാദ് യുണൈറ്റഡ് നായകനും മുന്‍ പാകിസ്ഥാന്‍ താരവുമായ ഇമാദ് വസീം വീണ്ടും ടീമിനൊപ്പം ചേരാമെന്ന് പറഞ്ഞിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം ഇമാദ് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ തീരുമാനം പിന്‍വലിച്ചാല്‍ 2024ലെ ഐ.സി.സി ലോകകപ്പിന് താരത്തെ പരിഗണിക്കാന്‍ സാധ്യതയുണ്ട്. ഐ.സി.സി.യുടെ അഭിപ്രായത്തില്‍ പാകിസ്ഥാന് താരത്തിനെ ആവശ്യമാണെങ്കില്‍ ടീമില്‍ ഉള്‍പ്പെടുത്താം എന്നാണ്. പി.എസ്.എല്ലില്‍ മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്.
എന്നാല്‍ സമീപകാലത്ത് പാകിസ്ഥാന്‍ എല്ലാ ഫോര്‍മാറ്റിലും മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇതേത്തുടര്‍ന്നാണ് വസീമിന് ടി-ട്വന്റി ലോകകപ്പിന് പുതിയ സാധ്യതകള്‍ തുറന്നു തന്നത്.
വിരമിച്ചതിന് ശേഷം ഇമാദ് വസീമിനെ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഷഹീന്‍ അഫ്രീദി വിളിച്ചു സംസാരിച്ചു എന്നും പി.എസ്.എല്ലിന് ശേഷം ചാറ്റ് ചെയ്യാമെന്നും താരം പറഞ്ഞു.
‘പാകിസ്ഥാന്‍ കാരണം ഞാന്‍ വലിയ കളിക്കാരനായി. എന്റെ രാജ്യത്തിന് എന്നെ ആവശ്യമുണ്ടെങ്കില്‍, ഞാന്‍ എപ്പോഴും ലഭ്യമാണ്. എനിക്ക് പ്രശ്നങ്ങളൊന്നുമില്ല,’ ഇമാദ് വസീം പറഞ്ഞു.
‘ഞാന്‍ വിരമിച്ചതിന് ശേഷം ഷഹീന്‍ അഫ്രീദി എന്നെ വിളിച്ചിരുന്നു, എന്നാല്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2024 ന് ശേഷം നമുക്ക് ചാറ്റ് ചെയ്യാമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.’
Content Highlight: Retired Imad Wasim makes himself available for Pakistan