അരിയലൂര്‍: ഹിന്ദി അറിയാത്തതിന്റെ പേരില്‍ ഡോക്ടര്‍ക്ക് വായ്പ നിഷേധിച്ചതായി പരാതി.2001 ല്‍ ജയകോണ്ടം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് വിരമിച്ച ബാലസുബ്രഹ്മണ്യന്‍ അരിയലൂര്‍ ജില്ലയിലാണ് താമസിക്കുന്നു. 2002 മുതല്‍ ദേശസാല്‍കൃത ബാങ്കിന്റെ ഗംഗൈകൊണ്ടചോളപുരം ശാഖയില്‍ അക്കൗണ്ടുണ്ട്.
പത്ത് ദിവസം മുന്‍പാണ് ഇദ്ദേഹം വായ്പയ്ക്കായി ബാങ്കിനെ സമീപിച്ചത്. മഹാരാഷ്ട്രക്കാരനായ ബാങ്ക് മാനേജര്‍ തനിക്ക് ഹിന്ദി അറിയുമോ എന്ന് ചോദിച്ചെന്നും തനിക്ക് തമിഴും ഇംഗ്ലീഷുംമാത്രമേ അറിയുള്ളൂ എന്ന് പറഞ്ഞെന്നും ബാലസുബ്രഹ്മണ്യന്‍ പറഞ്ഞു.
തുടര്‍ന്ന് ഇതിന്റെ പേരില്‍ തര്‍ക്കം നടന്നുവെന്നും രേഖകള്‍ ഹിന്ദിയില്‍ ആയതിനാല്‍ വായിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ മാനേജര്‍ വായ്പ നിശേധിക്കുയും ചെയ്‌തെന്ന് ഇദ്ദേഹം പറഞ്ഞു.
ബാങ്കില്‍ നിന്ന് നേരിടേണ്ടി വന്ന നടപടി തനിക്ക മാലസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് ബാങ്കിനെതിരെ ഇദ്ദേഹം വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Retired govt doctor in Ariyalur claims nationalised bank refused to give loan as he didn’t know Hindi