| Monday, 13th January 2020, 7:15 pm

സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടി പണപ്പെരുപ്പവും; റിസര്‍വ് ബാങ്കിന്റെ കയ്യിലൊതുങ്ങാതെ കുത്തനെ ഉയര്‍ന്നു; ആറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയരുന്നെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ഉടന്‍ മറികടക്കാനാവില്ലെന്ന സൂചനയിലേക്കാണ് പണപ്പെരുപ്പ നിരക്കിലെ വര്‍ധന വിരല്‍ചൂണ്ടുന്നത്.

ഡിസംബറില്‍ 5.54 ശതമാനത്തില്‍നിന്നും 7.35 ശതമാനമായാണ് പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. 2014 ജൂലായ്ക്ക് ശേഷമുണ്ടായ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണിത്.

റിസര്‍വ് ബാങ്കിന്റെ പരിധിയും മറികടന്നാണ് പണപ്പെരുപ്പം ക്രമാതീതമായി ഉയര്‍ന്നിരിക്കുന്നത്. ആറ് ശതമാനമാണ് റിസര്‍വ് ബാങ്കിന്റെ കണക്കനുസരിച്ചുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്.

40 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരിക്കുകയാണെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട ചില്ലറ പണപ്പെരുപ്പ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പച്ചക്കറിയടക്കമുള്ള ഭക്ഷ ഉല്‍പന്നങ്ങളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more