റീടെയില്‍ രംഗത്ത് വാള്‍മാര്‍ട്ട് ഭാരതി സഖ്യം
Big Buy
റീടെയില്‍ രംഗത്ത് വാള്‍മാര്‍ട്ട് ഭാരതി സഖ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st October 2012, 3:57 pm

ന്യൂദല്‍ഹി: റീടെയില്‍ സംയുക്ത സംരംഭത്തിനായി വാളമാര്‍ട്ടുമായി ഭാരതി എന്റര്‍പ്രൈസസ് ചര്‍ച്ച തുടങ്ങി. രണ്ട് കമ്പനികള്‍ക്കും തുല്യ പങ്കാളിത്തത്തോടെ ഇന്ത്യയില്‍ റീടെയില്‍ ശൃംഖല തുടങ്ങാന്‍ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ഭാരതി വ്യക്തമാക്കി.[]

മൊത്ത വ്യാപാരത്തില്‍ നേരത്തെ ഇരുകമ്പനികളും പങ്കാളികളാണ്. ഇത് റീടെയില്‍ മേഖലയിലും തുടരാനാണ് പദ്ധതി. ചില്ലറ വില്‍പന മേഖലയില്‍ 51% വിദേശ നിക്ഷേപം സര്‍ക്കാര്‍ അനുവദിച്ച സാഹചര്യത്തിലാണ് ഇരു കമ്പനികളും പുതിയ പദ്ധതിക്ക് ഒരുങ്ങുന്നത്.
അതേസമയം, വാള്‍മാര്‍ട്ടിലെ തൊഴില്‍ അന്തരീക്ഷം മോശമാണെന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ഭാരതി എന്റര്‍പ്രൈസസിന്റെ മാനേജിങ് ഡയരക്ടറും വൈസ് ചെയര്‍മാനുമായ രാജന്‍ ഭാരതി മിത്താല്‍ പറഞ്ഞു.
30,000 കോടി ഡോളറിന്റെ ബിസിനസാണ് വാള്‍മാര്‍ട്ട് അമേരിക്കയില്‍ ചെയ്യുന്നത്. 11% വിപണി പങ്കാളിത്തവുമുണ്ട്. ഇരുപത് ലക്ഷത്തോളം തൊഴില്‍ സാധ്യതകളും വാള്‍മാര്‍ട്ട് നല്‍കുന്നുണ്ട്്.